ഐഎസ്ആർഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യം; പ്രോബ-3 ബഹിരാകാശ പേടകം വിക്ഷേപിച്ചു

യൂറോപ്യൻ ബഹിരാകാശ ഏജൻസിക്ക് വേണ്ടിയുള്ള ഐഎസ്ആർഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശ പേടകം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം. ഇന്നലെ നടക്കേണ്ടിയിരുന്ന വിക്ഷേപണം കൗണ്ട്‌ഡൗൺ അവസാനിക്കാൻ 43 മിനുട്ടും 50 സെക്കൻഡും ബാക്കിനിൽക്കെ മാറ്റിവച്ചിരുന്നു. സൗരപര്യവേഷണത്തിനായാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ രണ്ട് പേടകങ്ങളെ ഒരേസമയം ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പ്രോബ കുതിച്ചത്. ഇന്നലെ ഇരട്ട ഉപഗ്രഹങ്ങളിലെ കൊറോണോഗ്രാഫ് പേടകത്തിലാണ് അവസാന മണിക്കൂറില്‍ പ്രശ്നം കണ്ടെത്തിയത്….

Read More

നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കി: അന്തിമ റിപ്പോർട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് സ്പെഷൽ സെൽ. അന്തിമ റിപ്പോർട്ട്  ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും. കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ ആണ് ആരോപണത്തിൽ അന്വേഷണം നടത്തിയത്. പെട്രോൾ പമ്പിന് അനുമതി നൽകുന്നതിനായി കൈക്കൂലി നൽകിയെന്നായിരുന്നു പ്രശാന്തിന്റെ ആരോപണം. ഇത് പരിശോധിക്കാനായിരുന്നു വിജിലൻസ് സ്പെഷൽ സെല്ലിന് സർക്കാർ നിർദേശം നൽകിയത്. കോൺഗ്രസ് നേതാവായ ടി. ഒ. മോഹനനും വിജിലൻസിനു പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയും കഴിഞ്ഞ ദിവസം…

Read More

രണ്ടാം ട്രയൽ റൺ പൂർത്തിയാക്കി വന്ദേഭാരത്; തിരുവനന്തപുരത്ത് എത്തിയത് 15 മിനിറ്റ് അധികമെടുത്ത്

വന്ദേ ഭാരത് ട്രെയിൻ രണ്ടാം ട്രയൽ റൺ പൂർത്തിയാക്കി. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രക്ക് ട്രെയിൻ 8 മണിക്കൂറും അഞ്ച് മിനിറ്റും സമയമെടുത്തു. കാസർകോടേക്കുള്ള യാത്രയ്ക്ക് ചെലവായതിലും 15 മിനിറ്റ് അധികം സമയമെടുത്താണ് ട്രെയിൻ തിരിച്ചെത്തിയത്. ആദ്യ ട്രയൽ റണ്ണിനെക്കാൾ പത്തുമിനിറ്റ് വൈകി ഇന്ന് രാവിലെ 5 .20 നാണ് വന്ദേ ഭാരത് രണ്ടാം പരീക്ഷണയോട്ടം തുടങ്ങിയത്. കഴിഞ്ഞ തവണത്തേതു പോലെ തന്നെ 50 മിനിറ്റിൽ 6.10 നു കൊല്ലത്തെത്തി. കഴിഞ്ഞ തവണ തിരുവനന്തപുരം – കോട്ടയം…

Read More