
മഹിമ മുത്തയ്യ മുരളീധരന്റെ നായിക; ‘800’റിൻ്റെ ചിത്രീകരണം
ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന 800 എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നായിക മഹിമയാണ്. 2010ൽ പുറത്തിറങ്ങിയ കാര്യസ്ഥന് എന്ന ദിലീപ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് മഹിമ. 2012ല്‍ സട്ടൈ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്രരംഗത്ത് അരങ്ങേറി. തുടര്‍ന്നു 14 തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതിനിടെ, മാസ്റ്റര്‍പീസ്, മധുരരാജ എന്നീ മമ്മൂട്ടി ചിത്രങ്ങളിലും മഹിമ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഓണക്കാലത്തു തിയറ്റിൽ എത്തിയ ആര്‍ഡിഎക്സ് എന്ന സിനിമയിലെ അഭിനയം മഹിമയുടെ…