‘ചരിത്രത്തിൽ തന്നേക്കാൾ മികച്ച താരത്തെ കണ്ടിട്ടില്ല; ലോകത്തിലെ മികച്ച ഫുട്‌ബോൾ താരം ഞാൻ തന്നെ’; ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരൻ ഞാനാണെന്ന് വ്യക്തമാക്കിയ ക്രിസ്റ്റ്യാനോ ചരിത്രത്തിൽ തന്നേക്കാൾ മികച്ച താരത്തെ കണ്ടിട്ടില്ലെന്നും വ്യക്തമാക്കി. സ്പാനിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിആർ7 നിലപാട് വ്യക്തമാക്കിയത്. ”ആളുകൾക്ക് മെസ്സി, മറഡോണ,പെലെ എന്നിവരെയെല്ലാം ഇഷ്ടപ്പെടാം. ഇക്കാര്യത്തെ ഞാൻ ബഹുമാനത്തോടെ കാണും. പക്ഷെ, ഏറ്റവും സമ്പൂർണ്ണനായ കളിക്കാരൻ ഞാനാണ്. ഫുട്‌ബോൾ ചരിത്രത്തിൽ എന്നേക്കാൾ മികച്ചൊരാളെ കണ്ടിട്ടില്ല. ഹൃദയത്തിൽ തൊട്ടാണ് ഇക്കാര്യം പറയുന്നത്”-റോണോ ചോദ്യത്തിന് മറുപടിയായി പറഞ്ഞു അഭിമുഖത്തിൽ മെസ്സിയോടുള്ള സൗഹൃദത്തെ കുറിച്ചും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. ഒന്നര വർഷത്തോളം…

Read More

‘ചരിത്രം’; ‘എൻവിഎസ്-02’ വിക്ഷേപണം വിജയം

ഗതിനിർണയ ഉപഗ്രഹമായ ‘എൻവിഎസ്-02’ വിക്ഷേപണം പരിപൂർണ വിജയം. രാവിലെ 6.23നു ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ‘ജിഎസ്എൽവി–എഫ്15 എൻവിഎസ് 02’ കുതിച്ചുയർന്നത്. വിക്ഷേപണം നടന്ന് 19 മിനിറ്റിൽ ഉപഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചു. നൂറാം വിക്ഷേപണമെന്ന ചരിത്ര നേട്ടവും ഇതോടെ ഐഎസ്ആർഒ സ്വന്തമാക്കി. ഐഎസ്ആർഒയുടെ ചെയർമാനായി വി.നാരായണൻ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യം കൂടിയാണിത്. സ്ഥാനനിർണയം, നാവിഗേഷൻ, സമയം എന്നിവയുടെ കൃത്യതയ്ക്കായി ഐഎസ്ആർഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണിയാണു നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ…

Read More

ഇന്ത്യയും ചൈനയും ലഡാക്കിൽ സൈനിക പിന്മാറ്റം പൂർത്തിയാക്കി; മേഖലയിൽ സൈനിക പട്രോളിങ് ആരംഭിക്കും

കിഴക്കൻ ലഡാക്ക് നിയന്ത്രണരേഖയിലെ (എൽ.എ.സി) സംഘർഷ ഭൂമിയിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികപിന്മാറ്റം പൂർത്തിയായി. ഡെംചോക്, ഡെപ്‌സാങ് മേഖലകളിൽ നിന്നാണ് ധാരണപ്രകാരം രാജ്യങ്ങളുടെ പിന്മാറ്റം പൂർത്തിയാക്കിയത്. മേഖലയിൽ സൈനിക പട്രോളിങ് വൈകാതെ ആരംഭിക്കും. ദീപാവലി പ്രമാണിച്ച് ചൈനീസ് സൈന്യവുമായി മധുരം കൈമാറുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. പരിശോധന പുരോഗമിക്കുകയാണെന്നും പട്രോളിംഗ് രീതികൾ ഗ്രൗണ്ട് കമാൻഡർമാർ തീരുമാനിക്കുമെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. രണ്ട് രാജ്യങ്ങളും സുപ്രധാനമായ ധാരണകളിൽ എത്തിയതായി കൊൽക്കത്തയിൽ ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ്…

Read More

രണ്ട് നാൾ മദ്യശാലകൾ അടഞ്ഞ് കിടക്കും; സമ്പൂ‍ർണ ഡ്രൈ ഡേ

സംസ്ഥാനത്ത് ഇന്ന് 7 മണിക്ക് ബെവ്കോ ഔട്ട്ലെറ്റുകൾക്ക് പൂട്ട് വീഴും. പിന്നീട് 2 ദിവസം സമ്പൂ‍ർണ ഡ്രൈ ഡേ ആയിരിക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് വൈകിട്ട് 7 മണിയോടെ സംസ്ഥാനത്തെ ബെവ്കോ മദ്യവിൽപ്പന ശാലകൾ അടയ്ക്കുന്നത്. നാളെ ഒന്നാം തിയതി ഡ്രൈ ഡേയും മറ്റന്നാൾ ഗാന്ധി ജയന്തി ആയതിനാലുള്ള ഡ്രൈ ഡെയുമാണ്. ഇന്ന് 11 മണിവരെ ബാറുകൾ പ്രവർത്തിക്കുമെങ്കിലും നാളെയും മറ്റന്നാളും ബാറുകളടക്കം സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പന ശാലകളും അടഞ്ഞുകിടക്കും.

Read More

എക്സിറ്റ് പോൾ സർവേകളിൽ വിശ്വസിക്കുന്നില്ല; തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് തരൂര്‍

തിരുവനന്തപുരത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. എക്സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും തരൂര്‍ പറഞ്ഞു. കഴിഞ്ഞ തവണ താന്‍ തോല്‍ക്കുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഒരു ലക്ഷം വോട്ടിനാണ് ജയിച്ചത്. അതിനാല്‍ എക്സിറ്റ് പോളുകള്‍ കാര്യമാക്കേണ്ടെന്നും തരൂര്‍ പറഞ്ഞു.  എക്സിറ്റ് പോൾ സർവേകളിൽ വിശ്വസിക്കുന്നില്ലെന്ന് ശശി തരൂർ പ്രതികരിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ താൻ തോൽക്കുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു.എക്സിറ്റ് പോൾ സർവേകളിൽ വിശ്വസിക്കുന്നില്ലെ പക്ഷേ ഒരു ലക്ഷം വോട്ടിനാണ് വിജയിച്ചത്. ബൂത്തിൽ ഇരിക്കാൻ കോൺഗ്രസ് പ്രവർത്തകർ…

Read More

നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട’; കേരള സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

നഴ്സിംഗ് പഠനം വിദ്യാർത്ഥികൾക്ക് ആശ്വാസം. കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

Read More

ഇ.പി.ജയരാജനായിരുന്നു ബിജെപിയിൽ ചേരാൻ തയ്യാറായ നേതാവ്; പ്രവേശനം 90 ശതമാനം പൂർത്തിയായിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ

ഇ.പി.ജയരാജനായിരുന്നു ബിജെപിയിൽ ചേരാൻ തയ്യാറായ നേതാവെന്ന് വെളിപ്പെടുത്തി ശോഭാ സുരേന്ദ്രൻ. ജയരാജന്റെ ബിജെപി പ്രവേശനം 90 ശതമാനം പൂർത്തിയായിരുന്നുവെന്നും പാർട്ടിയിൽ നിന്നുണ്ടായ ഭീഷണിമൂലമാണ് അദ്ദേഹം പിന്മാറിയതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ജയരാജന്റെ മകനുമായി എറണാകുളത്തെ ഹോട്ടലിൽ താൻ കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞ ശോഭാസുരേന്ദ്രൻ, കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി. ജയരാജന്റെ മകൻ അയച്ച വാട്സാപ്പ് സന്ദേശവും ഡൽഹിയിലേക്ക് പോകുന്നതിനായി പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ദല്ലാൾ നന്ദകുമാർ എടുത്തുനൽകിയ ടിക്കറ്റും ശോഭാസുരേന്ദ്രൻ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ‘2023…

Read More

ഒരിക്കലും പകരക്കാരനില്ലാത്ത നടനാണ് ജഗതി ശ്രീകുമാര്‍; ഒരു കംപ്ലീറ്റ് ആക്ടര്‍: മോഹന്‍ലാല്‍

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ചിത്രമാണ് യോദ്ധ. ചിത്രത്തില്‍ ഏറ്റവും ഓര്‍ത്തിരിക്കുന്ന രംഗങ്ങളില്‍ അധികവും മോഹന്‍ലാലും ജഗതി ശ്രീകുമാറും ഒരുമിച്ചുള്ള കോംബിനേഷന്‍ സീനുകളാണ്. എന്നാല്‍ ആക്‌സിഡന്റിന് ശേഷം മലയാള സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ എന്ന നടനെക്കുറിച്ച് മോഹന്‍ ലാല്‍ പങ്കുവെക്കുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹം ഒരു കംപ്ലീറ്റ് ആക്ടര്‍ ആണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഒരിക്കലും പകരക്കാരനില്ലാത്ത നടനാണ് ജഗതി ശ്രീകുമാര്‍. ലാലേട്ടനും ശ്രീകുമാര്‍ അങ്കിളും തമ്മിലുള്ള കോംബിനേഷേന്‍സ് എല്ലാം മിസ് ചെയ്യുന്നുണ്ടെന്ന് ഉര്‍വ്വശിയും പറഞ്ഞു. …

Read More

മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും

മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംസ്ഥാന പൊലീസ് മേധാവി ഇന്ന് പമ്പയിലെത്തും. പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും. ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തും ചടങ്ങുകൾ. 17 ന് വൃശ്ചികം ഒന്നു മുതൽ പുതിയ മേൽശാന്തിമാരാണ് നടതുറക്കുന്നത്. വെർച്ച്വൽ ബുക്കിങ് മുഖേന മാത്രമാണ് ഇക്കുറിയും തീർത്ഥാടകർക്ക് ദർശനം. തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കൽ മുതൽ മുതൽ സന്നിധാനം വരെ ആധുനിക സംവിധാനങ്ങൾ ദേവസ്വം…

Read More

‘ആ​ന​ന്ദ​പു​രം ഡ​യ​റീ​സ്’; ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

മീ​ന, മ​നോ​ജ് കെ. ​ജ​യ​ൻ, ശ്രീ​കാ​ന്ത് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി “ഇ​ടം’ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ജ​യജോ​സ് രാ​ജ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന” ആ​ന​ന്ദ​പു​രം ഡ​യ​റീ​സ് “എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കോ​ഴി​ക്കോ​ട് പൂ​ർ​ത്തി​യാ​യി. കോ​ള​ജ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ സു​ധീ​ർ ക​ര​മ​ന, ജാ​ഫ​ർ ഇ​ടു​ക്കി, അ​ഡാ​ർ ല​വ് ഫെ​യിം റോ​ഷ​ൻ റ​ഹൂ​ഫ്, ജ​യ​കു​മാ​ർ, ജ​യ​രാ​ജ് കോ​ഴി​ക്കോ​ട്, മീ​ര നാ​യ​ർ, ദേ​വീ​ക ഗോ​പാ​ൽ, ര​മ്യ സു​രേ​ഷ് തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്നു. നീ​ൽ പ്രൊ​ഡ​ക്ഷ​ൻ​സ്…

Read More