ദളിത് കുടുംബത്തെ കബളിപ്പിച്ച് ഇലക്ട്രൽ ബോണ്ട് വാങ്ങി; ബിജെപി 10 കോടി രൂപ തട്ടിയെന്ന് പരാതി

ആദായ നികുതി വകുപ്പ് കേസ് പറഞ്ഞു ഭയപ്പെടുത്തിയും ഇരട്ടി ലാഭം വാഗ്ദാനം ചെയ്തും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥന്‍ 11 കോടിയിലേറെ രൂപയുടെ ബോണ്ട് എടുപ്പിച്ചെന്ന് ആരോപണവുമായി ദലിത് കർഷക കുടുംബം. ഇതിൽ 10 കോടിയും ബി.ജെ.പി സ്വന്തമാക്കിയെന്നും പരാതിയിൽ പറയുന്നു. ഗുജറാത്തിലെ കച്ചിലുള്ള അഞ്ജർ സ്വദേശികളാണ് തട്ടിപ്പിന് ഇരയായത്. ഇലക്ടറൽ ബോണ്ടിലെ വിചിത്രകരമായ മറ്റൊരു തട്ടിപ്പ് കഥ ‘ദി ക്വിന്റ്’ വെബ് പോർട്ടലാണ് പുറത്തുകൊണ്ടുവന്നത്. 2023 ഒക്ടോബർ 11നാണ് സവാകര മാൻവറിന്റെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ പേരിൽ…

Read More

ആറ് വയസുകാരിയെ നാലാം ക്ലാസുകാരൻ പീഡിപ്പിച്ചെന്ന് പരാതി ; സംഭവം ആഗ്രയിൽ

ആറ് വയസ്സുകാരിയെ നാലാം ക്ലാസ് വിദ്യാർഥി പീഡിപ്പിച്ചതായി പരാതി. ശനിയാഴ്ചയാണ് സംഭവം നടന്നത്. 11 വയസ്സുകാരനായ നാലാം ക്ലാസ് വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരാവസ്ഥയിലായ വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കുട്ടികളുടെ വീട് നിൽക്കുന്ന പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശനിയാഴ്ച വൈകുന്നേരം കുട്ടി ട്യൂഷന് പോകുമ്പോൾ ആരോപണവിധേയനായ നാലാം ക്ലാസ് വിദ്യാർഥി ആരുമില്ലാത്ത സ്ഥലത്തേക്ക്…

Read More

ബിജെപിയുടെ അപകീർത്തി പ്രചാരണത്തിനെതിരെ പരാതി നൽകിയിട്ടും നടപടിയില്ല; കോടതിയെ സമീപിക്കുമെന്ന് മന്ത്രി അതിഷി മർലേന

ബിജെപിയുടെ അപകീർത്തി പ്രചാരണത്തിനെതിരെ പരാതി നൽകി രണ്ട് ദിവസമായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെന്ന് ആംആദ്മി പാർട്ടി. ബിജെപി പരാതി നൽകിയാൽ ഉടൻ നടപടിയെടുക്കുന്ന കമ്മീഷൻ, ബിജെപിക്കെതിരായ പരാതിയിൽ അനങ്ങുന്നില്ലെന്ന് ഡൽഹി മന്ത്രി അതിഷി മർലേന കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുടെ ആയുധമായി മാറിയെന്നും ഇതിൽ ആശങ്കയുണ്ടെന്നും അതിഷി പറഞ്ഞു. ആം ആദ്മി പാർട്ടി നേതാക്കൾ കോഴ വാങ്ങിയെന്ന ബോർഡുകൾ സ്ഥാപിച്ചതിനെതിരെയായിരുന്നു പരാതി. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അതിഷി പറഞ്ഞു.

Read More

എളമരം കരീമിന്റെ പ്രചാരണത്തിനായി ഇറങ്ങി; ബൂത്ത് ലെവൽ ഓഫീസർക്കെതിരെ യുഡിഎഫ് പരാതി നൽകി

എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബൂത്ത് ലെവൽ ഓഫീസർ ഇറങ്ങിയതായി പരാതി. കോഴിക്കോട് സൗത്ത് മണ്ഡലം കോട്ടപ്പറമ്പ് നാലാം ബൂത്തിലെ ലതയ്ക്കെതിരെയാണ് യു ഡി എഫ് കളക്ടർക്ക് പരാതി നൽകിയത്. അതേസമയം, മണ്ഡലത്തിൽ എളമരം കരീം (എൽ ഡി എഫ്), എം കെ രാഘവൻ (യു ഡി എഫ്), എം ടി രമേശ് (എൻ ഡി എ), ജോതിരാജ് എം (എസ് യു സി ഐ), അറുമുഖൻ (ബി എസ് പി) അടക്കം 15…

Read More

‘ആടുജീവിത’ത്തിന്‍റെ വ്യാജ പതിപ്പ്; പരാതി നൽകി സംവിധായകൻ ബ്ലെസി

പൃഥ്വിരാജിന്‍റെ സൂപ്പർ ഹിറ്റ് സിനിമ ‘ആടുജീവിത’ത്തിന്‍റെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി സംവിധായകൻ ബ്ലെസി. സൈബർ സെല്ലിനാണ് രേഖാമൂലം പരാതി നൽകിയത്. വ്യാജൻ പ്രചരിപ്പിച്ചത് താനാണെന്ന് സമ്മതിക്കുന്നയാളുടെ ഓഡിയോ ക്ലിപ്പും മൊബൈൽ സ്ക്രീൻ ഷോട്ടുകളും ബ്ലസി സൈബർ സെല്ലിന് കൈമാറി. കൂടാതെ, വാട്ട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ വഴി സിനിമയുടെ പ്രിന്‍റും ലിങ്കും ഷെയർ ചെയ്തവരുടെ പേരുവിവരവും സ്ക്രീൻ ഷോട്ടും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ആടുജീവിതത്തെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് സംവിധായകന്‍ ബ്ലസി പ്രതികരിച്ചു. നവമാധ്യമങ്ങളിൽ…

Read More

‌ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചാരണം; ഷാഫിക്കെതിരെ കൂടുതല്‍ പരാതി നല്‍കുമെന്ന് കെകെ ശൈലജ

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. തന്റേത് ഉള്‍പെടെ പല എല്‍ഡിഎഫ് നേതാക്കളുടെയും ഫോട്ടോ മോര്‍ഫ് ചെയ്ത് വളരെ വൃത്തികെട്ട രീതിയില്‍ ആണ് യുഡിഎഫ് പ്രചാരണം. അത് അനുവദിക്കാനാകില്ലെന്നും ശൈലജ പറഞ്ഞു. കെകെ ശൈലജക്കെതിരെ കൊവിഡ് കാല പാര്‍ച്ചേസ് സംബന്ധിച്ച ആരോപണങ്ങള്‍ യുഡിഎഫ് ഉന്നയിക്കുന്നുണ്ട്. കൊവിഡ് കള്ളിയെ കെട്ടുകെട്ടിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റോഡ് ഷോകളിലും മറ്റും ഉന്നയിക്കുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിന്…

Read More

‘കെ.കെ ശൈലജയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നു’; പരാതിയുമായി എല്‍.ഡി.എഫ്

സാമൂഹികമാധ്യമങ്ങളിലൂടെ ലൈംഗികച്ചുവയുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും ശൈലജ പറഞ്ഞു. ഇതിന് യുഡിഎഫ് സ്ഥാനാര്‍ഥി ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നും എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയും വ്യക്തമാക്കി.തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പുറമേ മുഖ്യമന്ത്രി, ഡിജിപി, ഐജി, റൂറല്‍ എസ് പി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കും പരാതി കൈമാറിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അറിവോടും സമ്മതത്തോടും പ്രേരണയോടെയുമാണെന്ന്…

Read More

കാലിഫോർണിയയിലെ ജയിലുകളിൽ ഉദ്യോഗസ്ഥർ ക്ലീൻ ഷേവ് ചെയ്യണമെന്ന നയം; വിവേചനപരമെന്ന് നീതിന്യായ വകുപ്പ് പരാതി

കാലിഫോർണിയയിലെ ജയിലുകളിൽ വാർഡൻമാർ ക്ലീൻ ഷേവ് നിർബന്ധമായും ചെയ്യണമെന്ന ചട്ടം നിർത്തണമെന്ന് സാക്രമെന്ററോയിലെ യുഎസ് ജില്ലാ കോടതിയോട് ആവശ്യപ്പെട്ട് നീതിന്യായ വകുപ്പ്. ഇത് മുസ്ലീം, സിംഖ് മതവിഭാഗത്തിലുളള ഉദ്യോഗസ്ഥരുടെ വിശ്വാസത്തെ ഹനിക്കുന്ന തരത്തിലുളളതാണെന്നും വിവേചനത്തിന് തുല്യമാണെന്നും നീതിന്യായ വകുപ്പ് ചൂണ്ടിക്കാട്ടി. കാലിഫോർണിയയിലെ പുനരിധിവാസ വകുപ്പിലെ ഏതാനും ചില ഉദ്യോഗസ്ഥർ ക്ലീൻ ഷേവ് ചെയ്യാത്തിനാൽ ജോലിയോടനുബന്ധിച്ച് താമസ സൗകര്യം ലഭ്യമാകുന്നില്ലെന്ന നീതിന്യായ വകുപ്പ് കഴിഞ്ഞ തിങ്കളാഴ്ച സമർപ്പിച്ച പരാതിയിലാണ് വിവരങ്ങൾ പുറത്തുവന്നത്. ഉദ്യോഗസ്ഥർ മതപരമായി താടി വളർത്തുന്നതിനുളള അവകാശം…

Read More

സർക്കാർ സംവിധാനങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കുന്നു; തോമസ് ഐസക്കിനെതിരായ പരാതിയിൽ വിശദീകരണം തേടി കളക്ടർ

പത്തനംതിട്ടയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ടി.എം. തോമസ് ഐസക്കിന് എതിരേ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന ആരോപണം. ചട്ടലംഘനം ചൂണ്ടിക്കാട്ടി യു.ഡി.എഫ്. നൽകിയ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഐസക്കിനോട് വിശദീകരണം തേടി. ചൊവ്വാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണം. യു.ഡി.എഫ്. ജില്ലാ ചെയർമാൻ വർഗീസ് മാമനാണ് കളക്ടർക്ക് പരാതി നൽകിയത്. സംസ്ഥാന സർക്കാർ സ്ഥാപനമായ കെ- ഡിസ്‌കിന്റെ നിരവധി ജീവനക്കാരേയും ഹരിതസേന, കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങളേയും പ്രചാരണത്തിന് ഐസക്ക് ഉപയോഗിക്കുന്നു എന്നായിരുന്നു പരാതി. കെ- ഡിസ്‌കിലെ കൺസൾട്ടന്റുകൾ, കുടുംബശ്രീ…

Read More

തുടർച്ചയായി പെരുമാറ്റ ചട്ടം ലംഘിക്കുന്നു; ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ എൽഡിഎഫ് പരാതി

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തുടർച്ചയായി പെരുമാറ്റ ചട്ടം ലംഘിക്കുന്നുവെന്ന് ആരോപണം. കേന്ദ്രമന്ത്രിയെന്ന പദവി ഉപയോഗിച്ച് പൊതുപരിപാടികൾ സംഘടിപ്പിച്ച് വോട്ടുതേടുകയാണ് രാജീവ് ചന്ദ്രേഖര്‍ എന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ കുറ്റപ്പെടുത്തി.  ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫ് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇടതുമുന്നണി തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് എം വിജയകുമാര്‍ ഇക്കാര്യം…

Read More