
മുൻകൂറായി കൈപ്പറ്റി, പിന്നീട് പിന്മാറി; സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ്
തമിഴ് നടൻ സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ് ഇഷാരി കെ ഗണേഷ്. ‘കൊറോണ കുമാർ’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി സിമ്പു മുൻകൂറായി പണം കൈപ്പറ്റിയെങ്കിലും പിന്നീട് പിന്മാറിയെന്ന് നിർമാതാവ് ആരോപിക്കുന്നു. പ്രൊഡ്യൂസേഴ്സ് കൗൺസിലിലാണ് ഇഷാരി കെ ഗണേഷ് പരാതി നൽകിയിരിക്കുന്നത്. മുൻകൂറായി വാങ്ങിയ പണം തിരികെ നൽകുന്നതുവരെയോ അതേ പ്രൊഡക്ഷൻ്റെ ബാനറിൽ പുതിയ സിനിമ ചെയ്യുന്നതുവരെയോ സിമ്പു മറ്റ് പ്രോജക്ടുകളിൽ അഭിനയിക്കുന്നത് തടയണം എന്ന് ഇഷാരി ഗണേഷ് പരാതിയിൽ പറയുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടെന്നാണ് വിവരങ്ങൾ. കമൽഹാസൻ…