പ്ര​ണ​യ​ക​ല​ഹ​മോ… പ​രി​ഭ​വ​മോ… സാ​രി വാ​ങ്ങി​ന​ൽ​കി​യി​ല്ല; ഭ​ർ​ത്താ​വി​നെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി​യു​മാ​യി യു​വ​തി

പ്ര​ണ​യ​ക​ല​ഹ​മോ… പ​രി​ഭ​വ​മോ… ഭ​ർ​ത്താ​വി​നെ​തി​രേ ഭാ​ര്യ ന​ൽ​കി​യ പ​രാ​തി വാ​യി​ച്ച് പോ​ലീ​സു​കാ​ർ​ക്കും സം​ശ​യ​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ലാ​ണു സം​ഭ​വം. സാ​രി വാ​ങ്ങി​ ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ഭാ​ര്യ​യു​ടെ പ​രാ​തി. വി​ചി​ത്ര​മാ​യ പ​രാ​തി ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​റി​നു വി​ടു​ക​യാ​യി​രു​ന്നു പോ​ലീ​സ്. 2022ലാ​ണ് ദ​മ്പ​തി​ക​ള്‍ വി​വാ​ഹി​ത​രാ​യ​ത്. ചെ​റി​യ​കാ​ര്യ​ങ്ങ​ള്‍​ക്കു പോ​ലും ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വ​ഴ​ക്കു പ​തി​വാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള വ​ഴ​ക്കു​ക​ൾ അ​യ​ൽ​ക്കാ​ർ​ക്കു​പോ​ലും ശ​ല്യ​മാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​വ​ർ​ക്കി​ട​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചു​മ​ടു​ക്കു​ക​യും ചെ​യ്തു. ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്നി​രു​ന്ന ക​ല​ഹം സാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്ന​റി​ഞ്ഞ​തു യു​വ​തി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ്. ഫാ​മി​ലി…

Read More

ലൈംഗികാതിക്രം:  നടന്‍ ജോണ്‍ വിജയ്‌ക്കെതിരേയുള്ള പരാതികള്‍ പുറത്തുവിട്ട് ഗായിക ചിന്മയി

നൈറ്റ് ക്ലബ്ബുകളിലും പബ്ബുകളിലും സ്ഥിരം സന്ദര്‍ശകനും നിരവധി വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്ത നടന്‍ ജോണ്‍ വിജയ്‌ക്കെതിരേ ലൈംഗികാതിക്രമ പരാതികളുമായി ഒരു കൂട്ടം സ്ത്രീകള്‍. പരാതികളുടെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ട് ഗായിക ചിന്മയി.  തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലെ നിറസാന്നിധ്യമാണ് ജോണ്‍ വിജയ്. നിരവധി മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുന്‍പ് അഭിമുഖത്തിനായി എത്തിയ  തന്നോട് നടന്‍ മോശമായി പെരുമാറിയെന്ന് ഒരു മാധ്യമപ്രവര്‍ത്തക സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞതിന് പിന്നാലെയാണിപ്പോള്‍ ചിന്മയി സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടത്.  ജോലി സ്ഥലത്തും പബ്ബുകളിലും റെസ്‌റ്റോറന്റുകളിലും…

Read More

മിഷൻ 25 നെ ചൊല്ലിയുള്ള തർക്കം; പരാതിയുമായി എഐസിസിക്ക് മുന്നിൽ സുധാകരനും സതീശനും

മിഷൻ 25 നെ ചൊല്ലിയുള്ള തർക്കത്തിൽ എഐസിസിക്ക് മുന്നിൽ പരാതികളുമായി സുധാകരനും സതീശനും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടന്ന വാർത്താസമ്മേളനം മുതൽ, തന്നെ അവഹേളിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചതെന്നാണ് കെ സുധാകരൻറെ പ്രധാനപരാതി. മിഷൻ 25 അട്ടിമറിക്കുന്ന നിലപാടാണ് കെപിസിസി നേതൃത്വത്തിൻറെതെന്ന് സതീശൻറെ പരാതിയിൽ പറയുന്നു. കേരളത്തിൻറെ ചുമതലുള്ള ജനറൽസെക്രട്ടറി ദീപാദാസ് മുൻഷിയെയാണ് ഇരുവരും പരാതി അറിയിച്ചത്. കെ സുധാകരൻ യുകെയിലേക്ക് പോയതിനാൽ എഐസിസിയുടെ അനുനയ ചർച്ച ഇനിയും നീളും. മിഷൻ 25 ൻറെ ചുമതല…

Read More

സൈബർ ആക്രമണത്തിനെതിരായ അർജുന്‍റെ കുടുംബത്തിന്‍റെ പരാതി: സൈബർ പൊലീസ് അന്വേഷണം തുടങ്ങി

സൈബർ ആക്രമണത്തിനെതിരായി ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ കുടുംബം നൽകിയ പരാതിയിൽ സൈബർ പോലീസ് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണം ആണ് തുടങ്ങിയത്. പരാതിയിൽ പറഞ്ഞിരിക്കുന്ന സോഷ്യൽ മീഡിയയിലെ അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നുവെന്നാണ് അർജുന്‍റെ കുടുംബം പരാതി നൽകിയത്. വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം. ചില യുട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്ന് പരാതിയിൽ പറയുന്നു. കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്….

Read More

അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ച് യാത്ര ; പരാതിയിൽ കേസ് എടുക്കാതെ പൊലീസ്

അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു കൊണ്ട് കാർ യാത്രക്കാര്‍ പോയതായി പരാതി. എറണാകുളം ചിറ്റൂർ ഫെറിക്കു സമീപം കോളരിക്കൽ റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെയാണ് കാര്‍ യാത്രക്കാർ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയതെന്നാണ് പരാതി. റോഡിലെ ചെളിവെള്ളം ദേഹത്ത് തെറിപ്പിച്ചതിനെ തുടർന്നുള്ള വാക്കുതര്‍ക്കത്തിൻ്റെ പേരിലായിരുന്നു സംഭവമെന്നാണ് വിവരം. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് അക്ഷയും പിതാവും ആരോപിക്കുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്….

Read More

കാട്ടാക്കടയിൽ എംഎല്‍എയുടെ കാറിന് വഴി മാറിയില്ല; ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം

എംഎൽഎയുടെ കാറിന് കടന്നുപോകാൻ സൗകര്യമൊരുക്കിയില്ലെന്ന് ആരോപിച്ച് കുടുംബത്തിന് നേരെ ഡിവൈഎഫ്ഐക്കാരുടെ ആക്രമണം. ജി സ്റ്റീഫൻ എംഎൽഎയ്‌ക്കും ഡിവൈഎഫ്ഐ പ്രവർത്തകർക്കുമെതിരെയാണ് പരാതി. ഗർഭിണിയായ യുവതിയടക്കമുള്ള കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ കാർ അടിച്ചുതകർത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നും പൊലീസിന് നൽകിയ പരാതിയിൽ കുടുംബം ആരോപിക്കുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. യുവതി എട്ടുമാസം ഗർഭിണിയാണ്. കാട്ടാക്കടയിൽ കല്യാണവിരുന്നിൽ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷിന്‍റെ മൂക്കിനും കൈക്കും നെഞ്ചിനും പരിക്കുണ്ട്….

Read More

പിഎസ്‍സി കോഴ ആരോപണം; പരാതി നൽകാൻ പ്രമോദ് കോട്ടൂളി

പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചവരെ പുറത്തുകൊണ്ടുവരുമെന്ന് പിഎസ്‍സി കോഴ വിവാദത്തിൽ ആരോപണവിധേയനായ പ്രമോദ് കോട്ടൂളി. വിവാദത്തെ തുടർന്ന് പ്രമോദിനെ സിപിഎം പുറത്താക്കിയിരുന്നു. പഴുതുകൾ അടച്ചുള്ള വിവരങ്ങളുമായി പരാതി നൽകുമെന്നും പ്രമോദ് പറഞ്ഞു. പിഎസ്‍സി റാങ്ക്ലിസ്റ്റിൽ ഉള്ള ഭാര്യക്ക് കോഴിക്കോട് നിയമനം നൽകാൻ വേണ്ടി ശ്രീജിത്ത്‌ നിരന്തരം വിളിച്ചിരുന്നു. എന്നാൽ പി എസ് സി നിയമനവുമായി ബന്ധപ്പെട്ടല്ല ശ്രീജിത്തുമായി സ്ഥല ഇടപാടിന് ശ്രമിച്ചതെന്നും സാമ്പത്തിക പ്രതിസന്ധിയിലായ പാർട്ടി സഖാവിന്റെ സ്ഥലം വാങ്ങി സഹായിക്കാൻ ശ്രീജിത്തിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പ്രമോദ് പറഞ്ഞു. എന്നാൽ അത് തെറ്റിദ്ധരിക്കപ്പെട്ടു….

Read More

സീനിയേഴ്സ് സംഘം ചേർന്ന് മർദിച്ചെന്ന് വിദ്യാർത്ഥി; പയ്യന്നൂർ കോളേജിൽ 10 പേർക്കെതിരെ കേസ്

കണ്ണൂരിൽ പയ്യന്നൂർ കോളേജിൽ സീനിയർ വിദ്യാർത്ഥികൾ രണ്ടാ വർഷ വിദ്യാർത്ഥിയെ റാ​ഗ് ചെയ്തതായി പരാതി. കോളേജിനുള്ളിലെ സ്റ്റോറിൽ വച്ച് സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. അവസാന വർഷ വിദ്യാർത്ഥികളായ 10 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. മർദ്ദനത്തിന് ആണ് നിലവിൽ പോലീസ് കേസ് എടുത്തിരിക്കുന്നത്. റാഗിംഗ് വകുപ്പുകൾ ചേർത്തിട്ടില്ല. റാഗിങ്ങിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാടായി സ്വദേശിയായ വിദ്യാർത്ഥി പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് കോളേജ് അധികൃതർ അറിയിച്ചു. 

Read More

ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ച സംഭവം; പ്രതികൾക്കായി വാദിച്ച പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസ്; പരാതി നൽകി

വയനാട്ടിൽ ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പ്രതികൾക്കായി വാദിച്ച പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ കോൺഗ്രസ് പരാതി നൽകി. പ്രത്യേക കോടതി പബ്ലിക് പ്രോസിക്യൂട്ടർ ജോഷി മുണ്ടക്കലിനെതിരെയാണ് പരാതി. പബ്ലിക് പ്രോസിക്യൂട്ടറായിരിക്കെ സർക്കാരിനെതിരെ ഹാജരായതിനെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമവകുപ്പ് മന്ത്രി പി രാജീവിനാണ് കോൺഗ്രസ് പരാതി നൽകിയത്. ജോഷി മുണ്ടക്കലിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന് ബി ജെ പിയും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം ഒൻപതിനായിരുന്നു സംഭവം. കുളിക്കാനായി എടുത്തുവച്ച…

Read More

ആകാശ് തില്ലങ്കേരിക്ക് എതിരായ പരാതി ; ഫർസീൻ മജീദിന്റെ വീടിന് പൊലീസ് കാവൽ

ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രക്കെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിൻ്റെ വീടിന് സംരക്ഷണം ഏർപ്പെടുത്തി പൊലീസ്. മട്ടന്നൂർ വെള്ളിയാംപറമ്പിലെ വീട്ടിലാണ് നിരീക്ഷണം ഏർപ്പെടുത്തിയത്. നൈറ്റ് പട്രോളിങ്ങും വീട്ടിൽ പൊലീസിന്റെ പട്ടാ ബുക്കും വെച്ചിട്ടുണ്ട്. അതേസമയം, ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി ഓടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആകാശിനൊപ്പം സഞ്ചരിച്ചിരുന്ന വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ഷൈജലാണ് ഇന്നലെ രാത്രി വാഹനം പനമരം സ്റ്റേഷനിൽ എത്തിച്ചത്. ആകാശ് തില്ലങ്കേരി വയനാട്ടിൽ…

Read More