പൂരം കലക്കിയെന്ന ആരോപണം; എഡിജിപി അജിത് കുമാറിനെതിരെ തൃശൂർ പൊലീസിൽ പരാതി

പിവി അൻവർ എംഎൽഎയുടെ ആരോപണത്തിന് പിന്നാലെ എഡിജിപി അജിത് കുമാറിനെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി. പൂരം കലക്കിയതിലെ ഗൂഢാലോചന അന്വേഷിക്കണം. പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ മൊഴിയായി പരിഗണിക്കണം. അജിത് കുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തണം. ഹൈക്കോടതിയിലെ അഭിഭാഷകനായ വി ആർ അനൂപ് ആണ് പരാതി നൽകിയത്. അതിനിടെയാണ് കേരള പൊലീസ് അസോസിയേഷൻറെ സമ്മേളന വേദിയിൽ എംആർഅജിത്കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്.

Read More

എന്നാലും എന്റെ ആറാട്ടണ്ണാ…! അങ്ങയ്ക്കീ ഗതി വന്നല്ലോ…

ഹേമ കമ്മിറ്റി റിപ്പോർട്ടും വിവാദങ്ങളും കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ മറ്റൊരു പീഡനവാർത്തയും ജനശ്രദ്ധയാകർഷിക്കുന്നു. ഇതിലെ നായകന്മാർ മറ്റാരുമല്ല, സുപ്രസിദ്ധ ‘സിനിമാനിരൂപകൻ’ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയും സംഘവുമാണ്. മുൻനിര നായികമാരോടായിരുന്നു ആറാട്ടണ്ണന്റെ നോട്ടം. ചില പ്രമുഖ നടിമാരോട് അണ്ണൻ വിവാഹാഭ്യർഥന നടത്തുകയും ചെയ്തിട്ടുണ്ട്. ട്രാൻസ്ജെൻഡർ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിൽ സംവിധായകൻ വിനീത്, സന്തോഷ് വർക്കി, അലിൻ ജോസ് പെരേര എന്നിവരടക്കം അഞ്ച് പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് മേക്കപ്പ്…

Read More

സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻ്റെ പേരിലും പണം തട്ടാൻ ശ്രമം ; പൊലീസിൽ പരാതി നൽകി സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി പണം നേടാൻ ശ്രമിച്ച സോഷ്യല്‍ മീഡിയ ഹാൻഡിലിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി സുപ്രീംകോടതി. കാബ് ബുക്ക് ചെയ്യാനായി 500 രൂപ ചോദിച്ചുകൊണ്ടുള്ള സന്ദേശമാണ് ചീഫ് ജസ്റ്റിസിന്റെ പേരിൽ പ്രചരിച്ചത്. സോഷ്യൽ മീഡിയയിൽ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതിനെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുകയും പിന്നാലെ നടപടി എടുക്കുകയും ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന്, സുപ്രീം കോടതിയുടെ സുരക്ഷാ വിഭാഗം ചീഫ് ജസ്റ്റിസിൻ്റെ പരാതി ഏറ്റെടുത്ത് സൈബർ…

Read More

മുകേഷും ജയസൂര്യയും ഉൾപ്പെടെ ഏഴുപേർക്കെതിരേ പരാതി നൽകി മിനു മുനീർ

മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നീ നടൻമാർ ഉൾപ്പെടെ ഏഴുപേർക്കെതിരേ നടി മിനു മുനീർ പരാതി നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിനാണ് പരാതി നൽകിയിരിക്കുന്നത്. നടൻമാർ കൂടാതെ രണ്ട് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവുമാർക്കും പ്രൊഡ്യൂസറായിരുന്ന അഡ്വ. ചന്ദ്രശേഖറിനുമെതിരെയാണ് പരാതി. ഓരോരുത്തർക്കുമെതിരേ പ്രത്യേകം പരാതി മെയിലായി അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നടൻമാർ ഉൾപ്പെടെയുള്ളവർക്കെതിരേ ആരോപണവുമായി മിനു മുനീർ രംഗത്തെത്തിയത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ജയസൂര്യയുടെ…

Read More

ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരായ ആരോപണത്തിലുറച്ച് ജൂനിയര്‍ ആര്‍ടിസ്റ്റ്

 നടൻ ബാബുരാജിനെതിരെയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും ആരോപണം ഉന്നയിച്ച  ജൂനിയർ ആർടിസ്റ്റ് ഇ മെയിൽ വഴി പൊലീസിന് പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ നടിയെ ഫോണിൽ ബന്ധപെട്ടു. നിലവിൽ കേരളത്തിന്‌ പുറത്താണ്. നാട്ടിലെത്തി ഉടൻ മൊഴി നൽകും. ഗൂഢാലോചന എന്ന ബാബുരാജിന്‍റെ  വാദം അവര്‍ തള്ളി. ആരുടേയും സമ്മര്‍ദ്ദത്തില്‍ അല്ല പരാതി നല്‍കിയതെന്നും ഇവര്‍ വ്യക്തമാക്കി. മലയാള സിനിമാ താരങ്ങൾക്കെതിരെ ഒന്നിന് പിന്നാലെ ഒന്നായി ആരോപണങ്ങൾ വരുന്നത് താരസംഘടന അമ്മയക്ക് വലിയ തലവേദനയാകുകയാണ്….

Read More

രേവതി സമ്പത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകി സിദ്ദിഖ്

ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ പരാതിയുമായി നടൻ സിദ്ദിഖ്. ഡിജിപിക്കാണ് പരാതി നൽകിയത്. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും സിദ്ദിഖ് പരാതിയിൽ പറയുന്നു. രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു.

Read More

മുളകുപൊടി വിതറി പൂജാരിയെ ആക്രമിച്ചതായി പരാതി ; സംഭവം കൊല്ലം കൊട്ടാരക്കരയിൽ

പൂജാരിയെ മുളകുപൊടി ആക്രമിച്ചതായി പരാതി. അവധൂതാശ്രമത്തിൽ സ്വാമി രാമാനന്ദഭാരതിയാണ് ആക്രമണത്തിനിരയായത്. കൊട്ടാരക്കര സദാനന്ദപുരത്താണ് സംഭവം. രാത്രി കണ്ണിൽ മുളകുപൊടി വിതറി ഒരാൾ മർദിച്ചെന്ന് സ്വാമി പറഞ്ഞു. മഠാധിപതി ആകുന്നതുമായി ബന്ധപ്പെട്ട് സ്വാമിമാരുമായി തർക്കം ഉണ്ടായിരുന്നു. ഈ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിയിൽ പറയുന്നു. രാത്രി 11 മണിയോടെ ഭഗവദ്ഗീത വായിച്ചുകൊണ്ടിരിക്കുന്നതിനിടെ പുറത്തുനിന്ന് കതകില്‍ ശക്തമായി അടിക്കുന്ന ശബ്ദം കേട്ടു. മെയിന്‍ സ്വിറ്റ് ഓഫാക്കുകയും ചെയ്തു. മുറിയുടെ അകത്തുകയറിയ ഒരാള്‍ മുളകുപൊടി വിതറി ആക്രമണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്നു ശരീരമാസകലം…

Read More

വയനാട് മുണ്ടക്കൈ ദുരന്തം ; അടിയന്തര സഹായം വൈകുന്നുവെന്ന് പരാതി

വയനാട് മുണ്ടക്കൈയിലുണ്ടായ ​​ദുരന്തത്തിൽ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വൈകുന്നതായി പരാതി. സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ദുരിതബാധിതർക്ക് ഇതുവരേയും കിട്ടിയില്ല.സംഭവത്തിൽ പരാതിയുമായി വയനാട്ടിലെ ദുരിത ബാധിതർ രം​ഗത്തെത്തി.സർക്കാർ പ്രഖ്യാപിച്ച സഹായം വേഗത്തിൽ അനുവദിക്കണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം. അതേസമയം,രേഖകൾ ശരിയാക്കാനുള്ള സമയമാണ് എടുക്കുന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു. ക്യാംപിൽ കഴിയുന്നവർക്ക് 300 രൂപ വീതം നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. 

Read More

തിരുവനന്തപുരത്ത് ശസ്ത്രക്രിയയ്ക്കിടെ കയ്യുറ തുന്നിച്ചേർത്തു; ജനറൽ ആശുപത്രിയ്ക്കെതിരെ പരാതി, കയ്യുറയല്ലെന്ന് അധികൃതർ

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ കയ്യുറ തുന്നിച്ചേർത്തതായി പരാതി. നെടുമങ്ങാട് സ്വദേശി ഷിനുവിനാണ് ദുരനുഭവം ഉണ്ടായത്. ശനിയാഴ്ചയാണ് ഷിനുവിന് മുതുകിൽ ശസ്ത്രക്രിയ നടന്നത്. പിന്നീട് കടുത്ത വേദനയും ബുദ്ധിമുട്ടും അനുഭവപ്പെട്ടു.തുടർന്ന് ഇന്നലെ സ്റ്റിച്ച് പരിശോധിച്ചപ്പോഴാണ് കയ്യുറയുടെ ഭാഗങ്ങൾ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. മുതുകിൽ ഏഴ് സ്റ്റിച്ച് ഉണ്ടെന്ന് ഷിനുവിന്റെ ഭാര്യ പറഞ്ഞു. ഈ സ്റ്റിച്ചിനൊപ്പം തുന്നിച്ചേർത്ത നിലയിലാണ് കയ്യുറ കണ്ടെിയതെന്ന് ഭാര്യ വ്യക്തമാക്കി. എന്നാൽ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്നും…

Read More

ദുരിതാശ്വാസനിധി: പ്രതിപക്ഷ നേതാവിനെതിരെ വ്യാജപ്രചരണം; ഡി.ജി.പിക്ക് പരാതി നല്‍കി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുന്നതിനെതിരെ പരാതി. പ്രതിപക്ഷ നേതാവിന്റെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. നാട് ഒറ്റക്കെട്ടായി ഒരു ദുരന്തത്തെ നേരിടുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ വേര്‍തിരിവ് ഉണ്ടാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നതെന്ന് പരാതിയിൽ പറയുന്നു. പ്രതിപക്ഷ നേതാവിന്റെ പേരില്‍ വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ അടിയന്തിരമായി നിയമ നടപടി സ്വീകരിക്കണമെന്ന്…

Read More