
ലോകകപ്പ് കാണാൻ പോയ ഷാഫി പറമ്പിലിനെ അടിയന്തരമായി നാട്ടിലെത്തിക്കണം; യൂത്ത് കോൺഗ്രസിൽ പരാതി
ലോകകപ്പ് കാണാൻ ഖത്തറിൽ പോയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറിനെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ നേതൃത്വത്തിന് പരാതി പ്രവാഹം. രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കം വിവിധ ജില്ലകളിൽ നിന്നായി ഇരുപതോളം പരാതികളാണ് ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് മുന്നിലെത്തിയിരിക്കുന്നത്. സർക്കാരിനെതിരെ സമരം ചെയ്ത് പ്രവർത്തകർ ജയിലിൽ കഴിയുമ്പോൾ പ്രസിഡൻറ് ഖത്തറിൽ ഉല്ലാസയാത്ര നടത്തുകയാണെന്നാണ് പരാതികളുടെയെല്ലാം ഉളളടക്കം. അർജൻറീനയുടെ കളി കാണാൻ ഖത്തറിലെ ലോകകപ്പ് വേദിയിൽ നിൽക്കുന്ന ഷാഫി പറമ്പിൽ. സംസ്ഥാന പ്രസിഡൻറ് ഖത്തറിൽ കളി ആസ്വദിക്കുമ്പോൾ ഒരു…