‘ചേംബറിൽ വച്ച് കടന്നുപിടിച്ചു’; കവരത്തി ജില്ലാ ജഡ്ജിക്കെതിരെ പരാതിയുമായി യുവ അഭിഭാഷക

കവരത്തി ജില്ലാ ജഡ്ജി അനിൽ കുമാറിനെതിരെ പരാതിയുമായി യുവ അഭിഭാഷക. ലക്ഷദ്വീപിൽ നിന്നുള്ള അഭിഭാഷകയാണ് പരാതിക്കാരി. ചേംബറിൽ വച്ച് കടന്നുപിടിച്ചെന്നാണ് പരാതി. പുറത്തുപറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി പറയുന്നു. സംഭവത്തില്‍ ‍ലക്ഷദ്വീപ് ബാർ അസോസിയേഷൻ പ്രതിഷേധിക്കും. മാർച്ച് 11നാണ് യുവ അഭിഭാഷക ഹൈക്കോടതി റജിസ്ട്രാർ ജനറലിന് പരാതി നൽകിയത്. ജില്ലാ ജഡ്ജി തന്നെ ചേംബറിലേക്ക് വിളിപ്പിക്കുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതു തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും…

Read More

മോദിക്കും ആർഎസ്എസിനുമെതിരെ പരാമർശം: എം എം മണിക്കെതിരെ കേസെടുക്കണമെന്ന് പരാതി

മോദിക്കും ആർഎസ്എസിനുമെതിരെ നടത്തിയ പരാമർശത്തിൽ കലാപാഹ്വാനത്തിന് എം എം മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി ബിജെപി. ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ ഹരിയാണ് കോട്ടയം എസ്പിക്ക് പരാതി നൽകിയത്. വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും സ്പർദ്ധയും വളർത്താൻ മണി ശ്രമിച്ചു എന്ന് പരാതിയിൽ പറയുന്നു. ഇടുക്കി പൂപ്പാറയിൽ 24 ന് മണി നടത്തിയ പ്രസംഗത്തിനെതിരാണ് പരാതി. ഇടുക്കി പൂപ്പാറയിൽ മാധ്യമങ്ങൾക്കും ജനങ്ങൾക്കും മുൻപാകെ പ്രധാനമന്ത്രിക്കെതിരെ എന്ന നിലയിൽ പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ഗാന്ധിവധം…

Read More

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; പരാതി നൽകിയിട്ടും നിസംഗതയെന്ന് കെ.കെ രമ

സച്ചിൻ ദേവ് എം.എൽ.എ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ കേസ് എടുക്കാത്തത് രാഷ്ട്രീയ സമ്മർദ്ദം മൂലമെന്ന് കെ.കെ രമ എം.എൽ.എ. ‘മുഖ്യമന്ത്രിയെ ആരെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയാൽ നിമിഷങ്ങൾക്കകം നടപടി ഉണ്ടാവുന്ന സംസ്ഥാനമാണിത്. അതേ സ്ഥലത്താണ് ഒരു ജനപ്രതിനിധി നൽകിയ പരാതിയിൽ പോലീസ് നിസ്സംഗത പാലിക്കുന്നത്. പരാതി നൽകിയിട്ട് ഏഴ് ദിവസം കഴിഞ്ഞു. കേസ് എടുക്കാൻ പറ്റില്ലെന്ന് സൈബർ സെൽ പറഞ്ഞത് പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്’. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മാനനഷ്ടക്കേസ് കൊടുക്കുമെന്നും കെകെ രമ പറഞ്ഞു. നിയമസഭയിലുണ്ടായ…

Read More

കുഞ്ഞ് മൂത്രമൊഴിച്ചതിനും മർദ്ദനം: ആത്മഹത്യാ ശ്രമം നടത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു; ഭർത്താവ് അറസ്റ്റിൽ

ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യാ ശ്രമം നടത്തിയ മലപ്പുറം സ്വദേശിയായ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് അർഷാദ് അലിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ആത്മഹത്യാ ശ്രമം നടത്തിയ രണ്ടത്താണി സ്വദേശി സഫ്‌വാന (23) ഇന്നലെയാണ് മരിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ മകൾക്ക് ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നുവെന്ന് സഫ്‌വാനയുടെ അച്ഛൻ മുജീബ് പറഞ്ഞു. സഫ്‌വാനയുടെ മരണത്തിന് കാരണം ഭർത്താവും അയാളുടെ അമ്മയുമാണ്. ഒന്നര വയസുള്ള കുഞ്ഞ് ദേഹത്ത് മൂത്രം…

Read More

ദീപക്കിന്റേതെന്ന് കരുതി സംസ്‌കരിച്ചത് ഇര്‍ഷാദിന്റെ മൃതദേഹം; ഡിഎൻഎ പരിശോധനപോലും നടത്തിയില്ല, പൊലീസിനെതിരെ നടപടി വേണം: ഇർഷാദിന്റെ കുടുംബം

സ്വര്‍ണക്കടത്ത് കേസ് പ്രതി ഇര്‍ഷാദിന്റെ മൃതദേഹം ഡിഎന്‍എ പരിശോധന പോലും നടത്താതെ സംസ്‌കരിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ഇര്‍ഷാദിന്റെ പിതാവ് നാസര്‍. മേപ്പയ്യൂരില്‍ നിന്ന് കാണാതായി ഗോവയില്‍ കണ്ടെത്തിയ ദീപക്കിന്റെ മൃതദേഹം എന്ന് കരുതിയാണ് ഇര്‍ഷാദിന്റെ മൃതദേഹം ദീപക്കിന്റെ ബന്ധുക്കള്‍ സംസ്‌കരിച്ചത്. കഴിഞ്ഞവര്‍ഷം ജൂലായ് 17ന് കൊയിലാണ്ടി കോതി കടപ്പുറത്ത് നിന്ന് കിട്ടിയ മൃതദേഹം ജൂലായ് 19നാണ് സംസ്‌ക്കരിക്കുന്നത്. ഡിഎന്‍എ പരിശോധനാ നടത്താതെ മൃതദേഹം വിട്ടുനല്‍കുകയും സംസ്‌കരിക്കാന്‍ അനുമതി നല്‍കുകയും ചെയ്ത പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഇര്‍ഷാദിന്റെ കുടുംബം വടകര…

Read More

ചിന്ത ജെറോമിന്റെ പ്രബന്ധം പുനഃപരിശോധിക്കണം; പരാതി നൽകി സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിൻ കമ്മിറ്റി

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിൻറെ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് വി സിക്ക് പരാതി നൽകിയത്. ഗവേഷണ പ്രബന്ധത്തിലെ ഗുരുതരമായ തെറ്റ് പുറത്തുവന്നിട്ടും ചിന്ത ജെറോം പ്രതികരിക്കാൻ തയ്യാറായില്ല. പ്രബന്ധം പരിശോധിച്ചശേഷം മറുപടി നൽകാമെന്നാണ് യുവജന കമ്മീഷൻ അധ്യക്ഷ പറയുന്നത്. ശമ്പള കുടിശ്ശിക വിവാദത്തിന് തൊട്ടുപിന്നാലെ വാഴക്കുല വിവാദവും വന്നതോടെ വലിയ നാണക്കേട് ഉണ്ടായെന്ന വിലയിരുത്തലിലാണ് സിപിഎം. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിൻറെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക്…

Read More

ഡോ. അരുൺ കുമാറിനെതിരെ പരാതി; കേരള സർവകലാശാലയോട് യുജിസി വിശദാശംങ്ങൾ തേടി

കേരള സർവകലാശാല അധ്യാപകൻ ഡോ. അരുൺ കുമാറിനെതിരായ പരാതിയിൽ കേരള സർവകലാശാലയോട് വിശദാശംങ്ങൾ തേടി യുജിസി കത്ത് അയച്ചു. യുജിസി ജോയിന്‍റ് സെക്രട്ടറിയാണ് കത്ത് നൽകിയത്. പഴയിടം മോഹനൻ നമ്പൂതിരിയെ കുറിച്ചുള്ള പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഡോ. അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി കിട്ടിയത്. ജാതി പറഞ്ഞ് സമൂഹത്തിൽ വേർതിരിവിന് ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ അധ്യാപകൻ ഡോ. അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി ലഭിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ പഴയിടം…

Read More

ആയുർവേദ റിസോർട്ട്: ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച്  പി ജയരാജൻ

ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്ന് ആരോപണം. ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് പി.ജയരാജൻ പറഞ്ഞു. റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർ‍ഡിൽ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്ന് പി.ജയരാജൻ ആവശ്യപ്പെട്ടു….

Read More

എംഎൽഎയെ അധിക്ഷേപിച്ചെന്ന കേസ്; സാബു എം ജേക്കബ് ഹൈക്കോടതിയിൽ

കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് ഹൈക്കോടതിയിൽ. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരം തനിക്കെതിരെ എടുത്ത കേസ് നിയമപരമായി നിലനിൽക്കില്ല എന്നാണ് ഹർജിയിൽ സാബു എം ജേക്കബ് ചൂണ്ടിക്കാട്ടുന്നത്.   ചിങ്ങമൊന്നിന് ഐക്കരനാട് കൃഷിഭവനിൽ നടന്ന പരിപാടിയിൽ താൻ പങ്കെടുത്തിരുന്നില്ല എന്നും ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നുമാണ് ഹർജിക്കാരൻ പറയുന്നത്. എംഎൽഎയുമായി വർഷങ്ങളായി രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ…

Read More

അലൻ ഷുഹൈബ് റാഗ് ചെയ്തിട്ടില്ലെന്ന് ആന്റി റാഗിംങ് കമ്മറ്റി റിപ്പോർട്ട് 

പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെതിരായ റാഗിംങ് പരാതി വ്യാജം. കണ്ണൂർ പാലയാട് കാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥിയും എഎസ്എഫ്‌ഐ നേതാവുമായ അദിൻ സുബി നൽകിയ റാഗിംങ് പരാതി തെറ്റാണെന്നും അലൻ, പരാതി നൽകിയ വിദ്യാർത്ഥിയെ റാഗ് ചെയ്തിട്ടില്ലെന്നുമാണ് ആന്റി റാഗിംഗ് കമ്മറ്റി റിപ്പോർട്ട് നൽകിയത്. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കോളേജിൽ നടന്നത്. ബദറുദ്ദീൻ എന്ന വിദ്യാർത്ഥിയുമായി അദിൻ സുബി വഴക്കുണ്ടാക്കുന്നതും അലൻ ഇരുവരെയും പിടിച്ച് മാറ്റാൻ അങ്ങോട്ടെത്തുന്നതുമാണ് സിസിടിവിയിൽ വ്യക്തമാകുന്നത്. അദിൻ സുബിയാണ്…

Read More