തിരുവനന്തപുരത്ത് എസ്.ഐയെ കുരുക്കാൻ സി.ഐ പ്രതിയെ തുറന്നുവിട്ടെന്ന പരാതിയിൽ അന്വേഷണം

എസ്ഐയെ കുരുക്കാൻ മോഷണക്കേസിലെ പ്രതിയെ സെല്ലിൽ നിന്നും സി.ഐ തുറന്നുവിട്ടെന്ന പരാതിയിൽ അന്വേഷണം. മംഗലപുരം എസ്.ഐയായിരുന്ന അമൃത് സിങ്ങിന്റെ പരാതിയിൽ തിരുവനന്തപുരം റൂറൽ എസ്.പി ഡി.ശിൽപ അന്വേഷണത്തിന് ഉത്തരവിട്ടു. തടിമോഷണക്കേസിലെ പ്രതിയെ തുറന്നുവിട്ടെന്ന പരാതിയിൽ മംഗലപുരം മുൻ എസ്.എച്ച്.ഒ സജീഷിനെതിരെയാണ് അന്വേഷണം. വകുപ്പ് തല അന്വേഷണത്തിനിടെയാണ് എസ്ഐ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്ര‍ാഞ്ച് ഡിവൈഎസ്പിക്ക് മുന്നിൽ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അഴിമതിക്ക് കൂട്ടുനിൽക്കാത്തിനാൽ തന്നെ മനപൂർവ്വം എസ്എച്ച്ഒ കുരുക്കി എന്നാണ് എസ്ഐയുടെ പരാതി. പ്രതിയെ ചാടിപോകാൻ…

Read More

സൈബർ ആക്രമണം; ജെയ്കിൻറെ ഭാര്യയുടെ പരാതിയിൽ കേസെടുത്തു

സൈബർ ആക്രമണ പരാതിയിൽ പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിൻറെ ഭാര്യ ഗീതുവിൻറെ പരാതിയിൽ പൊലീസ് കേസെടുത്തു. മണർകാട് പൊലീസാണ് കേസെടുത്തത്.  ഫാന്റം പൈലി എന്ന് എഫ് ബി പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ് കേസ്. കോട്ടയം എസ്പിക്ക് ഗീതു നേരിട്ട് നൽകിയ പരാതി മണർകാട് പൊലീസിന് കൈമാറുകയായിരുന്നു. തനിക്കെതിരായ സൈബർ ആക്രമണം കോൺഗ്രസ് അനുകൂല പ്ലാറ്റ്ഫോമുകളിൽ നിന്നാണെന്ന് ഗീതു ആരോപിച്ചിരുന്നു. കോൺഗ്രസുകാരായ സ്ത്രീകളടക്കം സൈബർ ആക്രമണം നടത്തി, കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നൽകിയത്. ഒരു രാഷ്ട്രീയത്തിലും…

Read More

എറണാകുളം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ ലൈംഗിക അതിക്രമ പരാതി; ഇന്ന് ഡോക്ടറുടെ മൊഴി എടുക്കുമെന്ന് പൊലീസ്

എറണാകുളം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് നേരെ സീനയർ ഡോക്ടർ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ ഇന്ന് ഇരായയ ഡോക്ടറിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തും.വിദേശത്തുള്ള ഡോക്ടറിൽ നിന്ന് ഓൺലൈനായിട്ടായിരിക്കും മൊഴിയെടുക്കുക. മൊഴി പ്രകാരം ഇന്ന് തന്നെ എഫ് ഐ ആർ റജിസ്റ്റർ ചെയ്യാനുള്ള തീരുമാനത്തിലാണ് കൊച്ചി സെൻട്രൽ പൊലീസ്. എറണാകുളം ജനറൽ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ക്കെതിരെയാണ് ലൈംഗിക അതിക്രമം ആരോപിച്ച് വനിതാ ഡോക്ടറുടെ പരാതി. സീനിയര്‍ ഡോക്ടർ ബലമായി ചുംബിച്ചെന്ന വനിതാ ഡോക്ടറുടെ ആരോപണത്തില്‍…

Read More

എറണാകുളം ജനറൽ ആശുപത്രിയിലും ലൈംഗികാതിക്രമം; മുതിർന്ന ഡോക്ടർക്കെതിരെ പരാതി നൽകി വനിതാ ഡോക്ടർ, അന്വേഷിക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദേശം

എറണാകുളം ജനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെ വനിതാ ഡോക്ടർ ഉയർത്തിയ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും. സമൂഹമാധ്യമത്തില്‍ വനിത ഡോക്ടര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഇത് സംബന്ധിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പരാതി മറച്ചുവച്ചോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്താനാണ് ആരോഗ്യ വകുപ്പിന്…

Read More

പണം തട്ടാൻ വ്യാജ പീഡന പരാതി; രണ്ട് യുവതികളും സഹായിയും അറസ്റ്റിൽ

യുവാവിനെ വ്യാജ പീഡന പരാതിയിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശികളായ രണ്ട് യുവതികളും ഇവരുടെ സഹായിയായ ഒരു പുരുഷനുമാണ് അറസ്റ്റിലായത്. പണം തട്ടിയെടുക്കാനുള്ള ലക്ഷ്യത്തോടെ യുവതികൾ താനുമായി സൗഹ‍ൃദം ഉണ്ടാക്കുകയും പിന്നീട് വ്യാജ പീഡന പരാതി നൽകിയെന്നുമുള്ള ഗുജറാത്ത് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. സ്ത്രീകൾ നിലവിൽ കഴിയുന്നത് ഗോവയിലായതിനാൽ ഇവിടുത്തെ കാലൻഗുട്ടെ പൊലീസിലാണ് യുവാവ് പരാതി നൽകിയത്. പരാതിക്ക് പിന്നാലെ തിങ്കളാഴ്ച പൊലീസ് മൂന്നുപേരെയും പിടികൂടുകയായിരുന്നു….

Read More

ഐവിഎഫ് കേന്ദ്രത്തിൽ കൂട്ട ബലാത്സംഗം; ഡോക്ടർക്കെതിരെ പരാതി നൽകി യുവതി

രാജസ്ഥാൻ ജയ്പൂരിലെ ഐവിഎഫ് കേന്ദ്രത്തില്‍ വച്ച് താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന പരാതിയുമായി യുവതി രംഗത്ത്. ഡോക്ടറുടെ നേതൃത്വത്തിലാണ് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് യുവതി പറയുന്നത്. ഡോക്ടറും മറ്റ് രണ്ടു പേരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തെന്നാണ് 30കാരിയായ സ്ത്രീ പരാതി നല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അണ്ഡം ദാനം ചെയ്യാനാണ് താന്‍ ഐവിഎഫ് കേന്ദ്രത്തില്‍ എത്തിയത്. ഭര്‍ത്താവും കുഞ്ഞും കൂടെയുണ്ടായിരുന്നു. അണ്ഡം ദാനം ചെയ്താല്‍ പണം നല്‍കാമെന്ന് ഡോക്ടര്‍ വാഗ്ദാനം ചെയ്തു. ഡോക്ടര്‍ തന്നെ ഓപ്പറേഷന്‍…

Read More

അഭിഭാഷകനായിരിക്കെ ബിസിനസ് ചെയ്യുന്നു; മാത്യു കുഴൽനാടനെതിരെ പരാതി, ബാർ കൗൺസിൽ വിശദീകരണം തേടും

കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി. ബാർ കൗൺസിൽ ചട്ടപ്രകാരം എൻറോൾ ചെയ്ത അഭിഭാഷകൻ ബിസിനസ് ചെയ്യാൻ പാടില്ലെന്നും മാത്യു കുഴൽനാടൻ റിസോർട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ഇത് ചട്ടലംഘനമായതിനാൽ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് സികെ സജീവ് ആണ് പരാതിക്കാരൻ. പരാതിയിൽ മാത്യു കുഴൽനാടനോട് വിശദീകരണം തേടുമെന്ന് ബാർ കൗൺസിൽ ചെയർമാൻ വ്യക്തമാക്കി.

Read More

സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി; ടൊവിനോയുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്

സിനിമാ താരം ടൊവിനോ തോമസിനെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എറണാകുളം പനങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീര്‍ത്തിപെടുത്തിയെന്ന് കാട്ടി ടോവിനോ തോമസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇൻസ്റ്റഗ്രാം ലിങ്കും കൊടുത്തിട്ടുണ്ട്. കമ്മീഷണര്‍ക്ക് കൊടുത്ത പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. ഇന്ന് രാത്രിയോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.  അതേസമയം 2018 എന്ന വിജയ ചിത്രത്തിന്…

Read More

“തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്നും ശ്രമം നടക്കുന്നു”; പരാതിയുമായി തോമസ് കെ തോമസ് എംഎൽഎ

തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്നും ശ്രമം നടക്കുന്നുവെന്ന പരാതിയുമായി എൻ സി പി നേതാവും കുട്ടനാട് എം എൽ എയുമായ തോമസ് കെ തോമസ്. വധശ്രമത്തിന് ഡി ജി പിക്ക് പരാതി നൽകി. എൻ സി പി ദേശീയ നിർവാഹക സമിതി അംഗം റെജി ചെറിയാൻ തന്നെ വധിക്കാൻ ശ്രമിച്ചെന്നാണ് തോമസ് കെ തോമസിന്റെ പരാതിയിലുള്ളത്. തന്റെ മുൻ ഡ്രൈവറായ തോമസ് കുരുവിളയെ സ്വാധീനിച്ച് വാഹനം അപകടത്തിൽപെടുത്താനാണ് ശ്രമിച്ചതെന്നും പരാതിയിലുണ്ട്. പാർട്ടിയിലെ ചേരിപ്പോരാണ് ഇതിന് പിന്നിലെന്നാണ് എംഎൽഎയുടെ…

Read More

വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതിയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് മലപ്പുറം കുറ്റിപ്പുറം പൊലീസ് കേസ് എടുത്തത്. തൃശൂർ ക്രൈംബ്രാഞ്ച് സി ഐ, എ സി പ്രമോദിനെതിരെയാണ് കേസ്. പ്രമോദ് ഒരു മാസം മുമ്പ് വരെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് സി ഐ ആയിരുന്നു. ഒരു മാസം മുമ്പാണ് ഇയാളെ തൃശൂരിലേക്ക് സ്ഥലം മാറ്റിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. വിവാഹ വാ​ഗ്ദാനം നൽകി ഇയാൾ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ്…

Read More