എം വിജിൻ എംഎൽഎയുടെ പരാതി; എസ്‌ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത, അന്വേഷണം പൂർത്തിയാക്കി

കണ്ണൂരിൽ എം വിജിൻ എംഎൽഎയോട് തട്ടിക്കയറിയ കണ്ണൂർ ടൗൺ എസ്‌ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. പ്രോട്ടോക്കോൾലംഘിച്ച് പെരുമാറിയെന്നും കളക്ടറേറ്റിൽ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായെന്നും കണ്ടെത്തൽ. കണ്ണൂർ ടൗൺ എസ്‌ഐക്കെതിരെ എം. വിജിൻ എംഎൽഎ നൽകിയ പരാതിയിലാണ് അന്വേഷണം പൂർത്തിയാക്കി അസിസ്റ്റന്റ് കമ്മീഷണർ ഇന്ന് റിപ്പോർട്ട് നൽകുക.  എംഎൽഎയുടെ പരാതി ശരിവെക്കുന്ന കണ്ടെത്തലുകൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. എസ്‌ഐ എംഎൽഎയെ അപമാനിയ്ക്കാൻ ശ്രമിച്ചുവെന്നും പ്രോട്ടോകോൾ ലംഘിച്ചു പെരുമാറിയെന്നും പ്രസംഗിക്കുമ്പോൾ മൈക്ക് തട്ടിപറിച്ചെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു. നഴ്സിങ് സംഘടനയുടെ പ്രകടനം…

Read More

ന്യൂ ഇയർ ആഘോഷത്തിനിടെ ഒമ്പതുവയസുകാരനെ പൊലീസ് മർദിച്ചെന്ന് പരാതി

പുതുവത്സരാഘോഷത്തിനിടെ നാലാം ക്ലാസുകാരനെ പൊലീസ് ലാത്തികൊണ്ട് മർദിച്ചെന്ന് പരാതി. കായംകുളം എരിവതൊട്ടു കടവ് ജംഗ്ഷനിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുട്ടിയുടെ ദേഹത്ത് ലാത്തിയടിയേറ്റതിന്റെ പാടുകളുണ്ട്. അടിയേറ്റ ഒമ്പതുവയസുകാരൻ ആശുപത്രിയിൽ ചികിത്സതേടി.  പുതുവത്സരാഘോഷത്തിന് പടക്കം പൊട്ടിക്കുന്നത് കാണാനാണ് ഒമ്പതുവയസുകാരനായ അക്ഷയ് വന്നത്. ഇതിനിടയിൽ സ്ഥലത്തെ യുവാക്കളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് മഫ്തിയിലുണ്ടായിരുന്ന പൊലീസ് ഫൈബർ ലാത്തികൊണ്ട് തന്നെയും അച്ഛനെയും അടിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. എന്നാൽ കുട്ടിയെ മർദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഗതാഗത തടസം ഉണ്ടാക്കിയ യുവാക്കൾക്കെതിരെയാണ്…

Read More

ഇ പി ജയരാജന്റെ ‘വികലാംഗൻ’ പരാമർശം വിവാദത്തിൽ; നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരന് മർദനമേറ്റ സംഭവത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ നടത്തിയ പ്രസ്താവന വിവാദമാകുന്നു. ‘വികലാംഗൻ’ പരാമർശം നടത്തിയ ജയരാജനെതിരെ ഭിന്നശേഷി അവകാശ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. ഇതുന്നയിച്ച് ഭിന്നശേഷി കമ്മീഷണർക്ക് വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ പരാതി നൽകി. ആലപ്പുഴയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനാണ് മർദനമേറ്റത്. കരിങ്കൊടി കാണിച്ചതിന് പൊലീസ് ബലം പ്രയോഗിച്ച് നീക്കിയ അജിമോനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വികലാംഗൻ…

Read More

സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു; ഗണേഷ്‌ കുമാറിനെതിരെ പരാതി

എംഎൽഎ കെ ബി ഗണേഷ്‌ കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നിന്ന് മറച്ചുവെച്ചതായി പരാതി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണൻ നൽകിയ ഹർജി പത്തനാപുരം കോടതി ഫയലിൽ സ്വീകരിച്ചു. പരാതിക്കാരന്റെ മൊഴിയെടുത്ത കോടതി കേസെടുക്കണമോയെന്ന് പിന്നീട് തീരുമാനിക്കും. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതിൽ അന്തിമ തീരുമാനം നാളെ വരാനിരിക്കെയാണ് പരാതി ഉയരുന്നത്. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നത് സംബന്ധിച്ച് ഇടത് മുന്നണി യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും…

Read More

നവകേരളസദസ്സിൽ പിവിഅൻവർ എംഎൽഎക്കെതിരെ പരാതി

പി വി അൻവർ എം എൽ എ ക്കെതിരെ നവകേരള സദസ്സിൽ പരാതി. അൻവർ  അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഭൂമി കണ്ടു കെട്ടണമെന്ന താലൂക് ലാന്റ് ബോർഡ് ഉത്തരവ് റവന്യു ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്നും ആക്ഷേപം . അനധികൃത ഭൂമി കണ്ടുകെട്ടി ആദിവാസികൾക്ക് വിതരണം ചെയ്യണമെന്നും ആവശ്യം. പൊതുപ്രവർത്തകനായ കെ വി ഷാജിയാണ് വള്ളിക്കുന്നു മണ്ഡലം നവകേരള സദസ്സിൽ പരാതി നൽകിയത്. ഭൂപരിഷ്‌കരണനിയമം ലംഘിച്ച് പി വി അൻവർ കൈവശം…

Read More

അപകീര്‍ത്തി കേസ്; അച്ചു ഉമ്മന്റെ പരാതി ലഭിച്ച ദിവസം തന്നെ നടപടി സ്വീകരിച്ചുവെന്ന് വനിതാ കമ്മിഷന്‍

സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തി എന്നതു സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ഇ-മെയില്‍ മുഖേന നല്‍കിയ പരാതി ലഭിച്ച ദിവസം തന്നെ തുടര്‍നടപടി സ്വീകരിച്ചിരുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. 2023 സെപ്റ്റംബര്‍ ഒന്നിനാണ് അച്ചു ഉമ്മന്റെ പരാതി ഇ-മെയിലായി വനിതാ കമ്മിഷന് ലഭിച്ചത്. അന്നു തന്നെ ഈ പരാതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നത്. അന്വേഷണത്തിനായി ചുമതലപ്പെടുത്തിക്കൊണ്ട് കോട്ടയം…

Read More

എക്സൈസിന്റെ പരിശോധനയ്ക്കിടെ സ്ഥാപന ഉടമ കുഴഞ്ഞു വീണ് മരിച്ച സംഭവം; ഉദ്യോഗസ്ഥർക്കെതിരെ പരാതി

കൊല്ലം പത്തനാപുരത്ത് എക്സൈസിന്റെ പരിശോധനയ്ക്കിടെ സ്ഥാപന ഉടമ കുഴഞ്ഞു വീണ് മരിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ പരാതി. എക്സൈസ് ഉദ്യോഗസ്ഥർ യഥാസമയം ആശുപത്രിയിൽ എത്തിച്ചില്ലെന്നാണ് ഉയരുന്ന ആക്ഷേപം. പത്തനാപുരം പിടവൂർ സ്വദേശി സുരേഷ്കുമാറാണ് എക്സൈസിന്റെ ഭാ​ഗത്തുനിന്നും സമയോചിതമായ ഇടപെടൽ വൈകിയതിനെ തുടർന്ന് മരിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയെന്ന് വീട്ടുകാർ അറിയിച്ചു. യഥാസമയം ആശുപത്രിയിൽ എത്തിക്കുന്നതിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായെന്നാണ് സുരേഷ്കുമാറിന്റെ ബന്ധുക്കളുടെ പരാതി. സുരേഷ്കുമാറിനെ ഉദ്യോഗസ്ഥർ മാനസികമായി സമ്മർദ്ദത്തിലാക്കിയതു കൊണ്ടാണ് കുഴഞ്ഞുവീണതെന്നും ആരോപണം. കൃത്യമായ സൗകര്യങ്ങൾ…

Read More

മാസപ്പടി വിവാദം; അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ വിജിലൻസ് ഡയരക്ടർക്ക് പരാതി നൽകി

മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ വിജിലൻസ് ഡയരക്ടർക്ക് പരാതി നൽകി. ഇത് മാധ്യമശ്രദ്ധ കിട്ടാൻ ഉന്നയിച്ച ആരോപണമല്ല. കൃത്യമായ തെളിവുണ്ട്. വ്യക്തമായ മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ഇനി നിയമപോരാട്ടം നടത്താനാണ് തീരുമാനം. ഇതിന് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും കുഴൽനാടൻ പറഞ്ഞു. മാസപ്പടി വിവാദത്തിലെ ‘പി.വി’ പിണറായി വിജയൻ തന്നെയാണ്. അത് ഞാനല്ല എന്ന് മാത്രം പറഞ്ഞ് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അത് അനുവദിക്കില്ല. ‘പി.വി’ അദ്ദേഹം തന്നെയാണ് തെളിയിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Read More

സൈനികനെ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജമെന്ന് പൊലീസ്

കടയ്ക്കലിൽ സൈനികനെ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി എഫ് ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന പരാതി വ്യാജം. സൈനികനടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെയാണ്  കസ്റ്റഡിയിലെടുത്തത്. ശരീരത്തിൽ പിഎഫ്‌ഐയെന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ തേടുകയാണെന്ന് പൊലീസ് അറിയിച്ചു.  സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പരാതിയിലെ അന്വേഷണത്തിൽ നിർണായകമായത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം…

Read More

ക്രൂരം മജിസ്ട്രേറ്റിൻറെ വിനോദം; പരാതിയുമായി എത്തിയ ഗ്രാമീണനെ ഓഫീസിൽ കോഴിയെപ്പോലെ മുട്ടുകുത്തിച്ചു, ഞെട്ടിക്കുന്ന വീഡിയോ

ഉത്തർപ്രദേശിൽ കഴിഞ്ഞദിവസമുണ്ടായ സംഭവം അതിദാരുണമായിപ്പോയെന്ന് രാജ്യമൊന്നാകെ അഭിപ്രായപ്പെടുന്നു. ബറേലിയിലെ മിർഗഞ്ച് സബ് ഡിവിഷനൽ മജിസ്ട്രേറ്റി (എസ്ഡിഎം)ൻറെ ക്രൂരവിനോദമാണ് വിവാദമായത്. വീഡിയോ ആരുടെയും കരളലിയിക്കുന്നതാണ്. തൻറെ ഓഫീസിൽ പരാതിയുമായി എത്തിയ സാധാരണക്കാരനായ ഗ്രാമീണനോട് ഉദിത് പവാർ എന്ന മജിസ്ട്രേറ്റ് അതിക്രൂരമായാണു പെരുമാറിയത്. കോഴിയെപ്പോലെ നിലത്ത് മുട്ടുകുത്തി ഇരിക്കാൻ ആജ്ഞാപിക്കുകയായിരുന്നു മജിസ്ട്രേറ്റെന്നാണ് ആരോപണം. മജിസ്ട്രേറ്റ് തൻറെ ഓഫീസിലെ കസേരയിൽ ഇരിക്കുന്നതും പരാതിക്കാരൻ കോഴിയെപ്പോലെ ക്രൂരനായ ന്യായാധിപൻറെ മുന്പിൽ മുട്ടുകുത്തി നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഗ്രാമീണനെ ക്രൂരമായി ഉപദ്രിക്കുന്നതും ആസ്വദിക്കുകയും…

Read More