രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പീഡനപരാതി; മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

ബംഗാളി നടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ചുമത്തിയ വകുപ്പുകൾ ജാമ്യം ലഭിക്കാവുന്നവയെന്ന് സർക്കാർ. പ്രോസിക്യൂഷൻ നിലപാട് ഹൈക്കോടതി അം​ഗീകരിച്ചു. മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള ഹരജി തീർപ്പാക്കി. 15 വർഷങ്ങൾക്ക് മുമ്പുള്ള കേസാണ്, അതിനാൽ ഇതിന് പിന്നിൽ ​ഗൂഢതാത്പര്യങ്ങളുണ്ടാകുമെന്ന് രഞ്ജിത്ത് കോടതിയിൽ വാദിച്ചു. 2009ലെ സംഭവമായതിനാൽ അന്ന് ഈ കേസിന് ജാമ്യം ലഭിക്കുമായിരുന്നുവെന്നും രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

Read More

സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകി നടി ശ്രീലേഖ മിത്ര

സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകി ബംഗാൾ നടി ശ്രീലേഖ മിത്ര. കൊച്ചി പൊലീസ് കമ്മിഷ്ണർക്കാണ് പരാതി നൽകിയത്. പാലേരി മാണിക്യം സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ സംവിധായകൻ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ ആരോപണം. വിഷയം വിവാദമായതോടെ ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ചിരുന്നു. ലൈംഗിക താല്പര്യത്തോടെ പെരുമാറിയെന്ന് നടി പരാതിയില്‍ പറയുന്നുണ്ട്. സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ മുറിയിലേക്കു വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിക്കുകയും കഴുത്തിലും…

Read More