‘കൊലപ്പെട്ട രേണുകാസ്വാമിയുടെ പ്രേതം ശല്യപ്പെടുത്തുന്നു’; ജയിൽ മാറ്റണമെന്ന് ദർശൻ

നടിയ്ക്ക് സന്ദേശമയച്ചതിൻറെ പേരിൽ കൊലപ്പെടുത്തിയ ആരാധകൻ രേണുകാസ്വാമിയുടെ പ്രേതം തന്നെ ശല്യപ്പെടുത്തുന്നെന്ന് കേസിലെ പ്രതിയും കന്നഡ സൂപ്പർതാരവുമായ ദർശൻ തൊഗുദീപ. പേടിച്ചിട്ട് ജയിലിൽ കിടന്നുറങ്ങാൻ സാധിക്കുന്നില്ലെന്നും ദർശൻ പരാതിപ്പെട്ടു. ബെല്ലാരി ജയിലിൽ രേണുകസ്വാമിയുടെ ആത്മാവുണ്ടെന്നാണ് ദർശൻ പറയുന്നതെന്ന് ജയിൽ വൃത്തങ്ങൾ അറിയിച്ചു. രേണുകാസ്വാമിയുടെ ആത്മാവ് സ്വപ്നത്തിൽ വരുന്നതായും തന്നെ വേട്ടയാടുന്നതായും ദർശൻ പറഞ്ഞെന്നാണ് ബെല്ലാരി ജയിൽ വൃത്തങ്ങൾ പറഞ്ഞിരിക്കുന്നത്. സെല്ലിൽ തനിച്ചായതിനാൽ ഭയന്ന് ഉറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇത് നേരിടാനും മറികടക്കാനും തനിക്ക് ബുദ്ധിമുട്ടാണെന്നും ദർശൻ അധികൃതരുമായി…

Read More

ബോളിവുഡ് താരം വിദ്യാ ബാലൻറെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടാൻ ശ്രമം

ബോളിവുഡ് നടി വിദ്യാ ബാലൻറെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടാൻ ശ്രമമെന്നു പരാതി. വ്യാജ ഇൻസ്റ്റഗ്രാമും ജി മെയിലും ഉണ്ടാക്കിയാണു പണം തട്ടാൻ ശ്രമം നടന്നത്. ഇതു സംബന്ധിച്ച് താരം മുംബൈ പോലീസിൽ പരാതി നൽകി. ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. വിദ്യാ ബാലനു കീഴിൽ തൊഴിലവസരങ്ങളുണ്ടെന്ന് സിനിമാക്കാർക്കിടയിൽ തന്നെയാണു തട്ടിപ്പുകാർ പ്രചരിപ്പിച്ചത്. വ്യാജ അക്കൗണ്ട് നിർമിച്ചത് ആരാണെന്നു കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും വിദ്യാ…

Read More

ബിരിയാണിയുടെ കോലം കണ്ടോ …. ഇത് ന്യായമോ, അന്യായമോ ?; അഷ്‌റഫ് താമരശ്ശേരി ചോദിച്ചു, മാപ്പ് പറഞ്ഞ് എയർ ഇന്ത്യ

ഷാർജ- കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസിലെ ദുരനുഭവം പങ്കുവച്ച് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. 15 ദിർഹം നൽകി വിമാനത്തിൽനിന്ന് വാങ്ങിയ ബിരിയാണിയുടെ വീഡിയോ പങ്കുവെച്ചാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറുപ്പിട്ടത്. ‘റെഡി റ്റൂ ഈറ്റ്’ എന്ന രീതിയിൽ പ്ലാസ്റ്റിക് പാത്രത്തിൽ വെള്ളം നിറഞ്ഞ നിലയിലായിരുന്നു ബിരിയാണിയെന്ന് അഷ്‌റഫ് താമരശ്ശേരി വിഡിയോയിൽ പറയുന്നു. ‘ഇത് ന്യായമോ, അന്യായമോ’, എന്നും അദ്ദേഹം ചോദിച്ചു. ‘സൗജ്യമായി നൽകി വന്നിരുന്ന സ്‌നാക്ക്‌സ് ഇപ്പോൾ നിർത്തലാക്കി. വിശന്നപ്പോൾ, വില ഇരട്ടി നൽകി വിമാനത്തിൽ നിന്ന്…

Read More

അരിക്കൊമ്പൻ: കേരളത്തിനെതിരെ പരാതിയുമായി തമിഴ്‌നാട്; മേഘമലയിൽ ഇന്നും നിയന്ത്രണം

അരിക്കൊമ്പൻ തമിഴ്നാട് വനം വകുപ്പിന് തലവേദനയാകുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ആന ജനവാസ മേഖലയിൽ ഇറങ്ങിയിട്ടില്ല. അരിക്കൊമ്പന്റെ സാന്നിധ്യത്തിൽ പ്രദേശത്ത് നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ് തമിഴ്നാട് വനം വകുപ്പ്. എന്നാൽ അരിക്കൊമ്പന്റെ ജിപിഎസ് കോളർ സിഗ്നൽ വിവരങ്ങൾ കേരളം നൽകുന്നില്ലെന്ന് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പെരിയാർ ടൈഗർ റിസർവിലെ ഉന്നതരെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ ഉണ്ടായിട്ടില്ല. മേഘമലയിലേക്ക് ഇന്നും സഞ്ചരികളെ കടത്തി വിടേണ്ടെന്നാണ്…

Read More