
ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല: നടി ഹണി റോസ്
ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് നടി ഹണി റോസ്. ആ വ്യക്തി പിന്നീട് ചടങ്ങുകൾക്ക് ക്ഷണിച്ചപ്പോൾ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം താൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് മാദ്ധ്യമങ്ങളിലൂടെ പറയുന്നുവെന്നും ഹണി റോസ് ആരോപിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം നമസ്കാരം…. ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും…