
പേ വിഷത്തിനെതിരെ കേരളം ഓറല്‍ റാബിസ് വാക്‌സീന്‍ വികസിപ്പിക്കും, 5 കോടി അനുവദിച്ചു; വന്യജീവി ആക്രമണം തടയാനും നഷ്ടപരിഹാരത്തിനും 50 കോടി രൂപ
വന്യജീവി ആക്രമണങ്ങള്‍ തടയാനും നഷ്ടപരിഹാരത്തിനുമായി ആകെ 50.85 കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വന്യമൃഗങ്ങള്‍ വനാതിര്‍ത്തി കടന്ന് കിലോമീറ്ററുകള്‍ അകലെയുള്ള പട്ടണങ്ങളിലേക്ക് എത്തുന്ന വാര്‍ത്തകള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. കാട്ടുപന്നി, മുള്ളന്‍പന്നി, ആന, കടുവ എന്നിവ ഉയര്‍ത്തുന്ന ഭീഷണി ഗൗരവതരമാണ്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതോടൊപ്പം തന്നെ മനുഷ്യജീവനും ഉപജീവനമാര്‍ഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വന്യജീവി ആക്രമണങ്ങള്‍ കാരണമുണ്ടാകുമെന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതിനും റാപ്പിഡ് ആക്ഷന്‍ ടീമുകള്‍ ശക്തിപ്പെടുത്തുന്നതിനുമായി പദ്ധതി തുകയായ 30.85 കോടി ഉള്‍പ്പെടെ ആകെ 50.85 കോടി രൂപ…