ആമയിഴഞ്ചാൻ തോട് അപകടം; ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എ എ റഹിം

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എ എ റഹിം പാർലമെൻറിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നും അപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ റെയിൽവേയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പോലും സ്ഥലത്ത് എത്തിയില്ലെന്നും എ എ റഹിം വിശദീകരിച്ചു. റെയിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് ശൂന്യവേളയിൽ വിഷയം ഉന്നയിച്ച്  എ എ റഹിം പറഞ്ഞു. ജോയിയുടെ കുടുംബത്തിന് നേരത്തെ പത്ത് ലക്ഷം രൂപ…

Read More

മദ്യത്തിൽ അഴുകിയ പ്രാണിയെ കണ്ടെത്തി; മലപ്പുറം സ്വദേശിക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

വിദേശമദ്യ ബോട്ടിലിൽ അഴുകിയ പ്രാണിയെ കണ്ടെത്തിയതിന് പിന്നാലെ പോണ്ടിച്ചേരി ആസ്ഥാനമായ വിൻ ബ്രോസ് ആൻഡ് കമ്പനിക്കും കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷനുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. എടപ്പാൾ കണ്ടനകത്തെ ബീവറേജസ് കോർപ്പറേഷന്റെ കടയിൽ നിന്നും 1,100 രൂപ നൽകിയാണ് പരാതിക്കാരൻ വിദേശ മദ്യം വാങ്ങിയത്. കുറച്ചു കഴിച്ച ശേഷമാണ് പുൽച്ചാടിയെ കണ്ടത്. 950 രൂപ വിലയുള്ള മദ്യത്തിന് 160 രൂപ അധികം ഈടാക്കിയെന്നും പരാതിയിൽ പറയുന്നു. 2017ന് തയ്യാറാക്കിയ കുപ്പിക്കകത്ത് ഒരു പ്രാണി ഇത്രയും കാലം…

Read More

‘ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം’; റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് ശിവൻകുട്ടി

ആമഴയിഴഞ്ചാൻ കനാലിൽ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്ത് മരിച്ച യുവാവിന്റെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യമാവശ്യപ്പെട്ട് ശിവൻകുട്ടി കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ചു. എന്നാൽ തോട് വ്യത്തിയാക്കുന്നതിൽ റെയിൽവേയുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായിട്ടില്ലെന്നാണ് റെയിൽവേ എഡിആർഎം എം ആർ വിജി പറയുന്നത്. റെയിൽവേയുടെ ഭാഗത്തുളള തോട് വൃത്തിയാക്കേണ്ടതിന്റെയും ചുമതല കോർപ്പറേഷനാണെന്നാണ് റെയിൽവേയുടെ നിലപാട്. തൊഴിലാളിയുടെ മരണത്തിൽ തിരുവനന്തപുരം നഗരസഭയ്ക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്നും റെയിൽവേയെ പഴിചാരി ഒളിച്ചോടാനാണ് കോർപറേഷൻ ശ്രമിക്കുന്നതുമെന്നാണ് ബിജെപി…

Read More

നമ്പി രാജേഷിന്റെ കുടുംബത്തിൻ്റെ ആവശ്യത്തിൽ പ്രതികരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

മസ്കത്തിൽ മരിച്ച തിരുവനന്തപുരം കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബത്തിൻ്റെ ആവശ്യത്തിൽ പ്രതികരിച്ച് എയർ ഇന്ത്യ എക്സ്പ്രസ് രം​ഗത്ത്. നഷ്ട പരിഹാരം നൽകുന്നത് പരി​ഗണനയിൽ ആണെന്നും ഇതിനായി കുറച്ച് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് എയർ ഇന്ത്യ എക്സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ-മെയിൽ സന്ദേശം അയച്ചിരിക്കുന്നത്. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിന് മെയിൽ അയച്ചിരുന്നു. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് നമ്പി രാജേഷ് അത്യാസന്ന നിലയിലാണ് എന്ന വാർത്ത ഭാര്യ അമൃത അറിയുന്നതും…

Read More

‘ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരം നൽകണം’: സർക്കാർ അപ്പീൽ സുപ്രീംകോടതി തള്ളി

ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി. മാവോയിസ്റ്റ് ആണെന്ന് ആരോപിച്ച് ജൈവ കർഷകനായിരുന്ന ശ്യാം ബാലകൃഷ്ണനെ തണ്ടർബോൾട്ട് കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നാണ് കേസ്. ശ്യാം ബാലകൃഷ്ണന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാർ അപ്പീൽ തള്ളുകയായിരുന്നു. ശ്യാമിന്റെ കാര്യത്തിൽ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് നടന്നതെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. സുധാൻഷു ദൂലിയ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ശ്യാം നൽകിയ ഹർജിയിലാണ് 2015 ൽ…

Read More

മരിച്ച അനന്തുവിന്‍റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പാറക്കല്ലുകളുമായി പോയ ടിപ്പറിൽ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടർന്ന് മരിച്ച ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാർഥി അനന്തുവിന്‍റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നൽകുമെന്ന് അദാനി ഗ്രൂപ്പ്. മരിച്ച അനന്തുവിന്‍റെ വീട്ടിലെത്തിയ അദാനി കമ്പനി പ്രതിനിധികള്‍ ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നുവെന്ന് എം. വിന്‍സെന്‍റ് എംഎല്‍എ ഫേയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. അതുപോലെ തുറമുഖത്തേക്കുള്ള പാറക്കല്ലുകൾ കയറ്റിയ ടിപ്പറിലെ പാറ വീണ് കാലിന് ഗുരുതര പരിക്കേ അധ്യാപിക സന്ധ്യാ റാണിക്കും…

Read More

ഡീപ് ഫേക്ക് വീഡിയോ ഓൺലൈൻ വഴി പ്രചരിപ്പിച്ചു; ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

ഓണ്‍ലൈനില്‍ പ്രചരിച്ച ഡീപ് ഫേക്ക് വിഡിയോയ്ക്ക് ഒരു ലക്ഷം യൂറോ (ഏകദേശം 90 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി കോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച് മൊഴിനൽകാൻ സാർഡിനിയൻ നഗരമായ സസാരിയിലെ കോടതിയിൽ ജൂലൈ രണ്ടിന് മെലോനി എത്തണം. 2020ൽ യുഎസിലെ ഒരു അശ്ലീല വെബ്സൈറ്റിലാണ് ജോർജിയ മെലോനിയുടെ ഡീപ് ഫേക്ക് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഏതാനും മാസങ്ങള്‍ കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്. സംഭവത്തില്‍ 40 കാരനും ഇയാളുടെ 73 വയസുള്ള…

Read More

കാട്ടാന ആക്രമണം: 15 ലക്ഷം രൂപ നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ച് കർണാടക സർക്കാർ; നിരസിച്ച് അജീഷിന്‍റെ കുടുംബം

കർണാടക തുരത്തിയ മോഴയാനയായ ബേലൂർ മഗ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിൻ്റെ കുടുംബം നഷ്ടപരിഹാരത്തുക നിരസിച്ചു. കർണാടക സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപയാണ് കുടുംബം വേണ്ടെന്നു വെച്ചത്. നഷ്ടപരിഹാരം നൽകിയത് ബി.ജെ.പി കർണാടകയിൽ വിവാദമാക്കിയ സാഹചര്യത്തിലാണ് തീരുമാനം. ബിജെപിയുടേത് മനുഷ്യത്വരഹിത നടപടിയാണെന്ന് കുടുംബം ആരോപിച്ചു. ഈ മാസം പത്താം തീയതിയായിരുന്നു അജീഷിനെ കാട്ടാന കൊലപ്പെടുത്തിയത്.മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. കര്‍ണാടക ഉടമസ്ഥതയിലുള്ള ആനയുടെ ആക്രമണത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടമായതിനെത്തുടര്‍ന്നാണ് 15 ലക്ഷം രൂപ…

Read More

പൂഞ്ചിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;  കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും പ്രഖ്യാപിച്ച് സർക്കാർ

കശ്മീരിലെ പൂഞ്ചിലെ ഭീകരാക്രമണത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 3 യുവാക്കളുടെ കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും പ്രഖ്യാപിച്ച് ജമ്മു കശ്മീർ ഭരണകൂടം. ശനിയാഴ്ചയാണ് ജമ്മു കശ്മീർ സർക്കാരിന്റെ പ്രഖ്യാപനം എത്തുന്നത്. വ്യാഴാഴ്ച ഭീകരാക്രമണം നടന്ന പ്രദേശത്തായിരുന്നു മൂന്ന് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാക്കൾ സേനാ ക്യാംപിലെ കസ്റ്റഡി പീഡനത്തിനിടയിൽ കൊല്ലപ്പെട്ടതാണെന്ന് ഇവരുടെ കുടുംബവും രാഷ്ട്രീയ പാർട്ടികളും ഗുരുതര ആരോപണം ഉയർത്തുന്നതിനിടെയാണ് സർക്കാർ പ്രഖ്യാപനം. മരിച്ച മൂന്ന് യുവാക്കളുടേയും സംസ്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഇവരുടെ…

Read More

കെ.എസ്.ഇ.ബിയുടെ വാഴവെട്ട്: കർഷകന് നഷ്ടപരിഹാരം നൽകി

വാരപ്പെട്ടിയിൽ കെ.എസ്.ഇ.ബി. വാഴത്തോട്ടം വെട്ടിനശിപ്പിച്ച സംഭവത്തിൽ കർഷകൻ തോമസിന് നഷ്ടപരിഹാരം നൽകി. എം.എൽ.എ. ആന്റണി ജോൺ നേരിട്ടെത്തിയാണ് മൂന്നര ലക്ഷം രൂപ കൈമാറിയത്. നഷ്ടപരിഹാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു തോമസിന്റെ പ്രതികരണം. കർഷകദിനത്തിൽ സാധാരണ കർഷകന് ലഭിക്കുന്ന അംഗീകാരമായാണ് കാണുന്നത് എന്ന് തോമസിന്റെ മകൻ അനീഷും വ്യക്തമാക്കി, ശരി തെറ്റുകൾ ചർച്ചചെയ്യേണ്ട സാഹചര്യമല്ല ഇപ്പോഴെന്നും തോമസിനുണ്ടായ നഷ്ടം പരിഹരിക്കുന്നതിനാണ് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചതെന്നും ആന്റണി ജോൺ എം.എൽ.എ. വ്യക്തമാക്കി. അപകട സാധ്യതയുണ്ടെന്ന് കർഷകനെ മുൻകൂട്ടി അറിയിക്കുന്നതിൽ വീഴ്ചപറ്റിയിട്ടുണ്ട്….

Read More