
‘ഭയങ്കര സ്ട്രെയിൻ എടുക്കുന്ന ആളൊന്നുമല്ല മോഹൻലാൽ; മമ്മൂട്ടി അടുത്തതെന്ത് എന്ന് ചിന്തിക്കുന്ന ആളാണ്’: സിബി മലയിൽ
മലയാള സിനിമാ ലോകത്ത് നിരവധി മികച്ച സിനിമകൾ കൊണ്ട് വരാൻ കഴിഞ്ഞ സംവിധായകനാണ് സിബി മലയിൽ. കരിയറിനോടുള്ള ആത്മാർത്ഥത കൊണ്ടാണ് മമ്മൂട്ടിക്കും മോഹൻലാലിനും ഇന്നും കരിയറിൽ തുടരാൻ കഴിയുന്നതെന്ന് സിബി മലയിൽ പറയുന്നു. അവരുടെ ഡെഡിക്കേഷനാണത്. അവർക്ക് വേറൊന്നുമില്ല, സിനിമ തന്നെയാണ്. മോഹൻലാലിന് അത് സ്വാഭാവികമാണ്. അതിന് വേണ്ടി ഭയങ്കര സ്ട്രെയിൻ എടുക്കുന്ന ആളൊന്നുമല്ല മോഹൻലാൽ. മമ്മൂട്ടിക്ക് ഈസിയായി ചെയ്യാൻ പറ്റില്ലെന്നല്ല. മമ്മൂട്ടി എന്നും പുതിയത്, അടുത്തതെന്ത് എന്ന് ചിന്തിക്കുന്ന ആളാണ്. മമ്മൂട്ടിയുടെ അടുത്ത് ചെല്ലുമ്പോൾ ഇപ്പോൾ…