
കാബ്‌കോ രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്നു കൃഷിവകുപ്പ് പിന്നോട്ടില്ല: മന്ത്രി പി.പ്രസാദ്
സംസ്ഥാനത്ത് കാർഷികോൽപന്ന വിപണന കമ്പനി (കാബ്‌കോ) രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്ന് കൃഷി മന്ത്രി പി.പ്രസാദ് വ്യക്തമാക്കി. കമ്പനി രൂപീകരണം ബജറ്റിൽ പ്രഖ്യാപിച്ചതാണ്. പുതുതായി ഏതു സംരംഭം വരുമ്പോഴും അതേക്കുറിച്ചു ചർച്ചകൾ നടക്കുക സ്വാഭാവികമാണ്. അത്തരം ചർച്ചകൾ സ്വാഗതാർഹമാണ്. ചർച്ചകൾക്കെല്ലാം ഒടുവിൽ കാബ്‌കോ യാഥാർഥ്യമാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കാർഷികോൽപന്നങ്ങളുടെ മൂല്യവർധനയും വിപണനവും ലക്ഷ്യമിട്ട് സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കാനുള്ള കൃഷിവകുപ്പിന്റെ നീക്കം മന്ത്രിസഭാ യോഗത്തിൽ വ്യവസായവകുപ്പാണ് തടഞ്ഞത്. ഇതേതുടർന്ന് ഇരുവകുപ്പുകളും അഭിപ്രായ ഐക്യത്തിൽ എത്തിയശേഷം…