
ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി ഇന്ത്യൻ അസോസിയേഷൻ ഷാർജ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ
ഷാർജ ഇന്ത്യൻ സ്‌കൂൾ അങ്കണത്തിൽ നടന്ന സംഗമത്തിൽ ഒരേ സമയം 7500 ഓളം പേരാണ് മത വർഗ രാഷ്ടീയ വ്യത്യാസമില്ലാതെ നോമ്പു തുറന്നത്. ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഡെപ്യൂട്ടി കോൺസൽ ജനറൽ യതിൻ പട്ടേൽ മുഖ്യാതിഥിയായിരുന്നു. പ്രമുഖ വാഗ്മി അബ്ദുൽ കബീർ ബാഖവി റമദാൻ സന്ദേശ പ്രഭാഷണം നടത്തി. യുനൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷനർ ഫോർ റെഫ്യൂജീസ് സീനിയർ അസോസിയേറ്റ് ശ്രീമതി മൈസ് അവാദ് ആശംസ നേർന്നു സംസാരിച്ചു.അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ…