സമൂഹ വിവാഹത്തിന്റെ പേരിൽ സംഘാടകർ കബളിപ്പിച്ചെന്ന് പരാതി; സൽസ്‌നേഹഭവനെതിരെ കേസ്

ആലപ്പുഴ ചേർത്തലയിൽ സമൂഹ വിവാഹത്തിന്റെ പേരിൽ സംഘാടകർ കബളിപ്പിച്ചെന്ന് പരാതി. വധൂ വരൻമാർക്ക് 2 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാലത് കിട്ടിയില്ലെന്നാണ് വിവാഹത്തിനെത്തിയവരുടെ പരാതി. ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സൽസ്‌നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റിക്കെതിരെയാണ് പരാതി നൽകിയത്.  ‘ഒരു ഒറ്റമുണ്ടും ഒരു ​ഗ്രാം തികയാത്ത താലിയും സാരിയും ബ്ലൗസും തന്നു. വേണമെങ്കിൽ കെട്ടിക്കോളാൻ പറഞ്ഞു’വെന്ന് സമൂഹ വിവാഹത്തിനെത്തിയ യുവാവ് പറയുന്നു. ഇക്കാര്യം ചോദിച്ചപ്പോൾ സംഘാടകരെ കാണാനില്ലായിരുന്നു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ചടങ്ങിന് എത്തിയിരുന്നു. ഇവർക്കൊന്നും…

Read More

സമസ്ത സ്ത്രീ സമൂഹത്തോട് മാപ്പ് പറയണം; കെഎൻഎം

സ്ത്രീ വിദ്യാഭ്യാസ വിഷയത്തിൽ ഇകെ വിഭാഗം സമസ്തയെ വിമർശിച്ചു മുജാഹിദ് വിഭാഗം രം​ഗത്ത്. ഒരു നൂറ്റാണ്ട് കാലം സ്ത്രീ വിദ്യാഭ്യാസത്തെ എതിർത്ത സമസ്ത സ്ത്രീ സമൂഹത്തോട് മാപ്പ് പറയണമെന്ന് കെഎൻഎം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കാര്യത്തിൽ ലിംഗ വ്യത്യാസം കാണിക്കാൻ ഇസ്ലാം പഠിപ്പിക്കുന്നില്ല. സ്ത്രീ വിദ്യാഭ്യാസത്തിനു സമസ്ത എതിരു നിന്നിട്ടില്ലെന്ന സമസ്ത അധ്യക്ഷന്റെ പ്രസ്താവന സത്യ വിരുദ്ധമാണെന്നും കെഎൻഎം സംസ്ഥാന നേതൃസംഗമം വിമർശിച്ചു. സ്ത്രീ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ നടത്തിയ പരാമർശത്തിനോടാണ് കെഎൻഎമ്മിന്റെ…

Read More

വിവേചനമില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കുക ലക്ഷ്യം ;ക്വീര്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കും: വിദഗ്ധ സമിതിയെ നിയോഗിച്ച് കേന്ദ്രം

ക്വീര്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങളെ ആഴത്തില്‍ പഠിക്കാനും പരിഹാരം നിർദേശിക്കാനും വിദഗ്ധ സമിതി രൂപീകരിച്ച് കേന്ദ്രം. ക്വീര്‍ സമൂഹത്തിന് വിവേചനമില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും അവർ ഭീഷണികളൊന്നും നേരിടുന്നില്ലെന്ന് ഉറപ്പുവരുത്താനും വേണ്ടിയാണ് ക്യാബിനറ്റ് സെക്രട്ടറിക്ക് കീഴിൽ രൂപീകരിച്ച സമിതി കൊണ്ട് ലക്ഷ്യം വെക്കുന്നത്. ക്വീര്‍ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനായി വിദഗ്ധ പാനല്‍ രൂപീകരിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ച പശ്ചാത്തലത്തലാണിത്. സേവനങ്ങള്‍ ലഭ്യമാക്കുന്നതിലടക്കം ക്വീര്‍ സമൂഹം യാതൊരുതരത്തിലും വിവേചനമോ വേര്‍തിരിവോ നേരിടേണ്ടി വരാതിരിക്കുന്നതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കുമായി…

Read More