
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: ഒറ്റയടിക്ക് നടപ്പാക്കാൻ കഴിയില്ലെന്ന് മന്ത്രി
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിൽ വിദ്യാഭ്യാസ മന്ത്രിയും കമ്മിറ്റി അധ്യക്ഷനും തമ്മിൽ ഭിന്നത. റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമെന്ന് ഡോ.എം.എ ഖാദര്‍ പറഞ്ഞു. എന്നാൽ ഖാദര്‍ പറയുന്നത് പോലെ റിപ്പോര്‍ട്ടിലെ മുഴുവൻ ശുപാര്‍ശകളും ധൃതിപിടിച്ച് ഒറ്റയടിക്ക് നടപ്പാക്കാൻ കഴിയില്ലെന്ന പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും രംഗത്തെത്തി. സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ സര്‍ക്കാര്‍ നിയോഗിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വലിയ…