ലൈംഗികപീഡനം തടയാനുള്ള സമിതി രൂപവത്കരിക്കുന്നതില്‍ വെള്ളം ചേർത്ത് വിദ്യാഭ്യാസ വകുപ്പ്

ലൈംഗികപീഡനം തടയാനുള്ള സമിതി നിയമത്തിൽ വെള്ളം ചേർത്ത് വിദ്യാഭ്യാസ വകുപ്പ്. വനിതാ ജീവനക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാനുള്ള ആഭ്യന്തരസമിതി രൂപവത്കരിക്കുന്നതില്‍ പോഷ് ആക്ടിലെ (തൊഴിലിടങ്ങളില്‍ വനിതകള്‍ നേരിടുന്ന പീഡനം തടയാനും പരാതിപരിഹാരത്തിനുമുള്ള നിയമം-2013) വ്യവസ്ഥലംഘിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. വനിതാക്ഷേമരംഗത്തുള്ള സാമൂഹിക-സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ ആഭ്യന്തര സമിതിയില്‍ വേണമെന്നാണ് വ്യവസ്ഥ. പകരം തദ്ദേശ ജനപ്രതിനിധികളെ ഉള്‍പ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പത്തോ അതില്‍ക്കൂടുതലോ ജീവനക്കാരുള്ള സ്ഥാപനത്തില്‍ ആഭ്യന്തര പരാതിപരിഹാര സമിതി വേണമെന്നാണ് നിയമം. സീനിയര്‍ വനിതാ ഉദ്യോഗസ്ഥ അധ്യക്ഷയായ സമിതിയില്‍ പകുതിയിലേറെപ്പേര്‍ വനിതകളായിരിക്കണം. രണ്ടുപേര്‍…

Read More

‘2024-ല്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കും’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ലോക്‌സഭാ, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഹൈദരാബാദില്‍ വിശാല പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ പാകിയത് കോണ്‍ഗ്രസാണെന്നും അതുകൊണ്ടുതന്നെ അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും കോണ്‍ഗ്രസിനാണെന്നും എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ യോഗത്തില്‍ പറഞ്ഞു. ‘ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ പാകിയത് കോണ്‍ഗ്രസാണ്. അതുകൊണ്ടുതന്നെ അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും കോണ്‍ഗ്രസില്‍ അധിഷ്ഠിതമാണ്. ഇതിനായി അവസാന ശ്വാസംവരെ പോരാടും. മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാംവാര്‍ഷികമാണ് 2024-ല്‍. അടുത്തവര്‍ഷം ബി.ജെ.പി.യെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നത്…

Read More

മണിപ്പുർ വിഷയം: സുപ്രീംകോടതി ചുമതലപ്പെടുത്തിയ മുൻ വനിതാജഡ്ജിമാരുടെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കലാപത്തീയില്‍ അമര്‍ന്ന മണിപ്പുരില്‍ മനുഷ്യാവകാശപ്രശ്നങ്ങള്‍ പഠിക്കാൻ സുപ്രീംകോടതി ചുമതലപ്പെടുത്തിയ മുൻ വനിതാജഡ്ജിമാരുടെ സമിതി മൂന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുൻ ജഡ്ജിമാരായ ഗീതാമിത്തല്‍, ശാലിനി ഫസല്‍ക്കര്‍ ജോഷി, ആശാമേനോൻ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുമ്ബാകെ റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ കേസുമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് കൈമാറാൻ സുപ്രീംകോടതി നിര്‍ദേശിച്ചു. വെള്ളിയാഴ്ച സുപ്രീംകോടതി മണിപ്പുര്‍ വിഷയത്തിലുള്ള ഹര്‍ജികള്‍ പരിഗണിക്കും. സംഘര്‍ഷസമയത്ത് പൗരൻമാരുടെ ആധാര്‍കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ നഷ്ടമായിട്ടുണ്ട്. വീണ്ടും രേഖകള്‍ നല്‍കുന്നതിനുള്ള…

Read More

വിദ്യാർത്ഥിനിയുടെ മരണം: അമൽ ജ്യോതി കോളേജിലെ സമരം അവസാനിപ്പിക്കുന്നതിനായി മന്ത്രിതല സമിതിയുടെ ചര്‍ച്ച ഇന്ന്

വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ സമരം അവസാനിപ്പിക്കുന്നതിനായി മന്ത്രിതല സമിതിയുടെ ചര്‍ച്ച ഇന്ന്. കോളേജിൽ രാവിലെ പത്തു മണിയോടെയാകും ചര്‍ച്ച. മന്ത്രിമാരായ ആര്‍.ബിന്ദുവും വിഎൻ വാസവനും മാനേജ്മെന്‍റ് അധികൃതരും വിദ്യാർഥികളുമായി ചർച്ച നടത്തും. ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് വിദ്യാർഥികൾ. സാങ്കേതിക സർവകലാശാലയുടെ അന്വേഷണവും ഇന്ന് തുടങ്ങും. അതേസമയം, കോളേജിലെ വിദ്യാർത്ഥി സമരത്തിന് പിന്നിൽ തത്പര കക്ഷികളുടെ അജണ്ടയാണെന്ന് വിമർശിച്ച് കാഞ്ഞിരപ്പള്ളി അതിരൂപത രംഗത്തെത്തിയിട്ടുണ്ട്. ചില തത്പര കക്ഷികൾ അജൻഡ നടപ്പാക്കാൻ…

Read More

തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നത് പഠിക്കാൻ കമ്മിറ്റി പരിഗണനയിലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നത് പഠിക്കാൻ കമ്മിറ്റി പരിഗണനയിലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. വധശിക്ഷ നടപ്പാക്കുന്നതിന് ബദൽ മാർഗം ആരായണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കേന്ദ്രസർക്കാർ കോടതിയെ ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം ചർച്ചയിലെന്ന് അറ്റോണി ജനറൽ പറഞ്ഞു. ഹർജി സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി. തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള, അഭിഭാഷകനായ റിഷി മൽഹോത്രയുടെ ഹർജിയിലാണ് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചത്. തൂക്കിക്കൊല്ലുന്നത് മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്നാണ് റിഷി മൽഹോത്ര കോടതിയിൽ വാദിച്ചിരുന്നത്. തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിക്കുന്ന…

Read More

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ വിദഗ്ധസമിതി ശുപാർശ

ഇടുക്കിയിലെ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ ശുപാർശ, അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുളള ആവാസ വ്യവസ്ഥയാണ്. വെളളവും ഭക്ഷണവും സുലഭമാണ്. എന്നാൽ പറമ്പിക്കുളം എന്തുകൊണ്ട് ശിപാർശ ചെയ്തു എന്ന് ഹൈകോടതി ചോദിച്ചു, പെരിയാർ ടൈഗർ റിസർവ് പററില്ലേയെന്നും കോടതി ചോദിച്ചു. പുതിയ വനഭാഗത്ത് കൊണ്ടുവിടുമ്പോൾ അവിടെ നിലവിലുളള മൃഗങ്ങളുമായി ഏറ്റുമുട്ടലിന് സാധ്യതിയില്ലെയെന്നും കോടതി ചോദിച്ചു. മദപ്പാടുളള ആനയെ പറമ്പിക്കുളം വരെ എങ്ങനെയെത്തിക്കും?എറെ സമയം എടുക്കില്ലേ?ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ…

Read More

തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമനത്തിന് സ്വതന്ത്ര സമിതി: സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി.തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം, പ്രധാനമന്ത്രി,  പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ്  എന്നിവരുള്‍പ്പെട്ട സമിതിയുടെ ശുപാർശ വഴിയാകണമെന്നാണ്  വിധി. തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.കമ്മീഷണർമാരുടെ നിയമനത്തിന് പുതിയ നിയമം വരും വരെ ഈ  സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി. സുപ്രധാന വിധിയെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു, അരുൺ ഗോയലിന്‍റെ  നിയമനത്തെ സംബന്ധിച്ചും കോടതി പരാമർശിച്ചിട്ടുണ്ട്, വിധി കിട്ടിയ ശേഷം കൂടുതല് പറയാമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു

Read More

ചിന്താ ജെറോമിൻറെ പിഎച്ച്ഡി പിൻവലിക്കാനാവില്ല; പരിശോധിക്കാൻ സമിതി

യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിൻറെ ഗവേഷണ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കുന്നത് കേരള സർവകലാശാല പരിഗണിക്കുന്നു. പ്രബന്ധത്തിലെ ഗുരുതര പിഴവുകൾ, കോപ്പിയടി ഉണ്ടായിട്ടുണ്ടോ എന്നിവയായിരിക്കും പരിശോധനയ്ക്ക് വിധേയമാക്കുക. നൽകിയ പിഎച്ച്ഡി ബിരുദം പിൻവലിക്കാനോ പ്രബന്ധത്തിലെ തെറ്റു തിരുത്താനോ സർവകലാശാല നിയമത്തിൽ വ്യവസ്ഥയില്ല. ‘വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്നു തെറ്റായി എഴുതിയ ഗവേഷണ പ്രബന്ധം സംബന്ധിച്ച പരാതികൾ കേരള സർവകലാശാല വൈസ് ചാൻസലറുടെ (വിസി) ചുമതല വഹിക്കുന്ന ഡോ. മോഹനൻ കുന്നുമ്മൽ പരിശോധിച്ചശേഷമേ തുടർനടപടികൾ ഉണ്ടാകൂ. പ്രബന്ധത്തിൽ…

Read More

സർക്കാർ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാൻ മൂന്നംഗ കമ്മറ്റി രൂപീകരിക്കും

സർക്കാർ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മറ്റി രൂപീകരിക്കും. സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മറ്റി രൂപീകരണം. ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് കമ്മറ്റി. 15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള, മാധ്യമ രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച മുതിർന്ന മാധ്യമപ്രവർത്തകർ, സംസ്ഥാന സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ കുറയാത്ത വ്യക്തി, ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത വ്യക്തി എന്നിവർക്ക് ചെയർപേഴ്‌സൺ ആകാം.   വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ, വിരമിച്ച ഐ.ആൻറ്.പി.ആർ.ഡി ഡയറക്ടർ, വിരമിച്ച…

Read More