
ഹേമാ കമ്മിറ്റിയിലെ ഉള്ളടക്കം പുറത്തുവരുന്നതിനെ ഏറ്റവും ഭയപ്പെടുന്നത് സിനിമയിലെ മുടിചൂടാ മന്നന്മാര്‍: ടി. പത്മനാഭന്‍
ഹേമാ കമ്മിറ്റിയിലെ ഉള്ളടക്കം മുഴുവന്‍ പുറത്തുവരുന്നതിനെ ഏറ്റവും ഭയപ്പെടുന്നത് മലയാള സിനിമയിലെ മുടിചൂടാ മന്നന്‍മാരാണെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. മുഴുവന്‍ വിവരങ്ങളും പുറത്തുവന്നാല്‍ ജനങ്ങള്‍തന്നെ അവരെ പിച്ചിച്ചീന്തും. അത് പുറത്തുവന്നാല്‍ ഊഹാപോഹത്തിന്റെ ആവശ്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരസ്യമായി ആവശ്യപ്പെട്ട സാഹചര്യം അദ്ദേഹം ഓര്‍മിച്ചു. ‘തിരുവനന്തപുരത്ത് 2022-ല്‍ നടന്ന ഐ.എഫ്.എഫ്.കെ.യുടെ സമാപനവേദിയിലാണ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടത്. സജി ചെറിയാന്‍ ഉള്‍പ്പെടെ…