കാഴ്ച കുറയുന്നതില്‍ മനോവിഷമം; 3 മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന് അമ്മ ആത്മഹത്യ ചെയ്തു

മലപ്പുറം മഞ്ചേരി പുൽപ്പറ്റ ഒളമതിലിൽ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒളമതിൽ ആലുങ്ങാ പറമ്പിൽ മിനിമോളും (42) ഇവരുടെ മൂന്ന് മാസം പ്രായമായ ആണ്‍ കുഞ്ഞുമാണ് മരിച്ചത്. കാഴ്ച കുറയുന്നതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ച 5.30 ഓടെയായിരുന്നു സംഭവം. സഹോദരഭാര്യയാണ് മിനിമോളുടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് കുളിമുറിയിലെ ബക്കറ്റിൽ കുഞ്ഞിൻ്റെ മൃതദേഹം കണ്ടത്തിയത്. ബക്കറ്റിൽ തലകീഴായി കിടക്കുന്ന…

Read More

കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. പുത്തൂർ വല്ലഭൻകരയിലാണ് കൊലപാതകം. എസ്.എൻ പുരം സ്വദേശിനി ശാരുവിനെയാണ് വെട്ടി കൊലപ്പെടുത്തിയത്.കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കൊലയ്ക്ക് ശേഷം ലാലുമോൻ ആത്മഹത്യ ചെയ്‌തു. ഇരുവരും ഏറെ നാളായി അടുപ്പത്തിൽ ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇരുവർക്കുമിടയിലെ പ്രശ്നമാവാം സംഭവത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്.

Read More

അൻവർ മാന്യനാണെങ്കിൽ എംഎൽഎ സ്ഥാനം രാജിവച്ചശേഷം ആരോപണങ്ങൾ ഉന്നയിക്കേണ്ടത്: എം.എം മണി 

അൻവറിന്റേത് ന്യായീകരിക്കാനാവാത്ത നടപടിയാണെന്നും മാന്യനാണെങ്കിൽ എം.എൽ.എ. സ്ഥാനം രാജിവച്ചശേഷം ആരോപണങ്ങൾ ഉന്നയിക്കേണ്ടതാണെന്നും എം.എം. മണി എം.എൽ.എ. അൻവർ കാട്ടിയത് പെറപ്പുതരമാണെന്നും എം.എം. മണി പറഞ്ഞു. സി.പി.എമ്മിന്റെ വോട്ടും പ്രയത്നവും അൻവറിന്റെ വിജയത്തിന് പിന്നിലുണ്ട്. സി.പി.എമ്മിന് നല്ല സ്വാധീനമുള്ള മണ്ഡലമാണത്. അത് മനസ്സിലാക്കാതെ അൻവർ പിന്നിൽനിന്ന് കുത്തുന്ന നടപടിയാണ് സ്വീകരിച്ചത്. അൻവർ എന്തെങ്കിലും പറഞ്ഞാൽ ഒലിച്ചുപോകുന്ന പാർട്ടിയല്ല സി.പി.എം. ജോസഫ് മുണ്ടശ്ശേരി, ടി.കെ. ഹംസ തുടങ്ങി നിരവധി പ്രമുഖ സ്വതന്ത്രൻമാർ സി.പി.എം. മന്ത്രിസഭയുടെ ഭാഗമായിരുന്നിട്ടുണ്ട്. ഇത്തരത്തിൽ അവരാരും പ്രവർത്തിച്ചില്ലെന്നും…

Read More

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം; ഗുരുതര കൃത്യവിലോപം നടത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻ്റ് ചെയ്തു

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഗുരുതര കൃത്യവിലോപം നടത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ മേയര്‍ സസ്പെൻ്റ് ചെയ്തു. തോടിന്‍റെ തമ്പാനൂർ ഭാഗം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ ചുമതലയുളള സെക്രട്ടറിയേറ്റ് സര്‍ക്കിൾ ഹെല്‍ത്ത് ഇന്‍സ്പെക്ടർ കെ ഗണേഷിനെയാണ് ആഭ്യന്തര അന്വേഷണ റിപ്പോര്ട്ടിനെ തുടർന്ന് സസ്പെന്റ് ചെയ്തത്. തോട് വൃത്തിയാക്കാത്തതിൽ മേയർ ആര്യ രാജേന്ദ്രൻ റെയില്‍വേയെ പഴിക്കുമ്പോഴാണ് കോർപറേഷന്‍റെ വീഴ്ചയിൽ ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തത്. അന്വേഷണ റിപ്പോർട്ടിൻ്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ആമയിഴഞ്ചാൻ തോട് ശുചിയാക്കുന്നതിനിടെ തൊഴിലാളിയായ ജോയി മരിച്ച…

Read More

10 ലക്ഷം കടബാധ്യത; മലമ്പുഴയിൽ പച്ചക്കറി കർഷകൻ ജീവനൊടുക്കി

മലമ്പുഴയിൽ കർഷകൻ ജീവനൊടുക്കി. പച്ചക്കറി കർഷകനായ പി.കെ വിജയനാണ് കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. കൃഷി ആവശ്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്നായി 10 ലക്ഷം രൂപ വിജയൻ കടമെടുത്തിരുന്നു. പച്ചക്കറി കൃഷി നഷ്ടത്തിലായതോടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. ഇതിൻ്റെ മാനസിക പ്രശ്നത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.  

Read More

കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട് എൻഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. മുംബൈ സ്വദേശി യോഗേശ്വർ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെ ഹോസ്റ്റലിന്റെ ഏഴാം നിലയിൽനിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് യോഗേശ്വർ നാഥ്. ബിടെക് പരീക്ഷകൾ ഇന്നലെയാണ് അവസാനിച്ചത്. ആത്മഹത്യക്ക് മുൻപ് വീട്ടിലേക്ക് മെസേജ് അയച്ചതായി എൻഐടി അധികൃതർ പറഞ്ഞു. എൻഐടിയിൽ മുൻപും വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്.

Read More

ബൈക്ക് അപകടത്തിൽ മകൾ മരിച്ചു; മനംനൊന്ത് അമ്മ ജീവനൊടുക്കി

വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന മകളുടെ മരണത്തിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി. 2 മാസം മുൻപു ചിറയിൻകീഴിൽ ബൈക്കപകടത്തിൽ പരുക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലുവ യുസി കോളജ് എംബിഎ വിദ്യാർഥിനിയും മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകളുമായ സ്നേഹ (സോനു–24) ആണു ശനി രാത്രി മരിച്ചത്.​​​​​​​ വിവരമറിഞ്ഞു സ്നേഹയുടെ അമ്മ ഗായത്രി (45) നെല്ലിക്കുഴി കമ്പനിപ്പടിയിലെ താമസസ്ഥലത്തു തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം മഹാരാഷ്ട്രയിലേക്കു കൊണ്ടുപോയി. 30 വർഷത്തോളമായി കോതമംഗലത്തു ജ്വല്ലറി ജീവനക്കാരനാണു…

Read More

ജോലി ലഭിക്കാത്തതിൽ നിരാശ; ചെന്നൈയിൽ ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്നും ചാടി യുവതി ജീവനൊടുക്കി

ജോലി ലഭിക്കാത്തതിന്റെ നിരാശയിൽ 20 വയസ്സുകാരി ചെന്നൈയിലെ ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്നു ചാടി  ജീവനൊടുക്കി. വിശാഖപട്ടണം സ്വദേശിനി മഹിമയാണു മരിച്ചത്. ബിരുദധാരിയായ യുവതി ജോലി തേടി 2 മാസം മുൻപാണു ചെന്നൈയിലെത്തിയത്.  ഷോളിംഗനല്ലൂരിലെ ആഡംബര ഹോട്ടലിലായിരുന്നു താമസം. വിവിധ സ്ഥാപനങ്ങളിൽ അഭിമുഖങ്ങൾക്കു പോയെങ്കിലും ജോലി ലഭിക്കാത്തതിൽ നിരാശയിലായിരുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തൊന്നും പോകാതെ മുറിയിൽ തന്നെയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Read More

കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കി

കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കി. സാമ്പത്തിക പ്രതിസന്ധിയെന്നാണ് പ്രാഥമിക നിഗമനം. പുനലൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ വിളക്കുടി മീനംകോട് വീട്ടിൽ വിജേഷ് (42), ഭാര്യ രാജി (36) എന്നിവരാണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി  ആവണീശ്വരത്തു വാനിനുമുന്നിൽ ചാടി ഗുരുതര പരുക്കേറ്റ രാജി മരിച്ചശേഷം ഇന്നലെ വൈകിട്ടാണു വിജേഷിനെ ആയിരവില്ലിപ്പാറയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  വിജേഷിനും രാജിയുടെ അമ്മയ്ക്കും ഹൃദ്രോഗ ചികിത്സയ്ക്കായി വലിയ തുക ചെലവായിരുന്നു. ഇതിനുവേണ്ടി മൈക്രോ ഫിനാൻസ് യൂണിറ്റുകളിൽ നിന്നും പലിശക്കാരിൽനിന്നും…

Read More

തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യ; ഭർതൃമാതാവിന്റെ മാനസിക പീഡനമെന്ന് പരാതി

തിരുവനന്തപുരം തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്ന് ഷഹനയുടെ വീട്ടുകാരുൾപ്പെടെ കൂടുതൽ പേരുടെ മൊഴിയെടുക്കും. ഇതിന് ശേഷമാകും ഭർത്താവ് നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യുക. ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്നാണ് ഷഹനയുടെ ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ പരാതി. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. വണ്ടിത്തടം സ്വദേശി ഷഹന ഷാജി ജീവനൊടുക്കിയത്. സംഭവത്തിൽ തിരുവല്ലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു ഷഹനയുടെ മരണം. ഭര്‍തൃ വീട്ടിലെ പ്രശ്നങ്ങലെ തുട‍ര്‍ന്ന് ഷഹാന…

Read More