
ഭർത്താവ് വിദേശത്തെ കാമുകിയെ കാണാൻപോയി; ഭാര്യ ജീവനൊടുക്കി
ഭർത്താവ് വിദേശത്തുള്ള കാമുകിയുടെ അടുത്തേക്ക് പോയതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കല്യാൺ സ്വദേശിയായ കാജൽ(25) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഭാര്യയുടെ മരണത്തിന് പിന്നാലെ വിദേശത്തുനിന്ന് തിരിച്ചെത്തിയ ഭർത്താവ് നിതീഷ് നായരെ(26) സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായ നിതീഷ് നായർ ദിവസങ്ങൾക്ക് മുൻപാണ് യുക്രൈനിലെ കാമുകിയെ കാണാൻപോയത്. നേരത്തെ യുക്രൈനിൽ ജോലിചെയ്യുന്നതിനിടെയാണ് വിദേശവനിതയുമായി നിതീഷ് അടുപ്പത്തിലായതെന്നാണ് കാജലിന്റെ കുടുംബം ആരോപിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വിദേശവനിതയുമായുള്ള ഭർത്താവിന്റെ രഹസ്യബന്ധത്തെക്കുറിച്ച് കാജൽ…