ഡിസി ബുക്സ് ചെയ്തത് ക്രിമിനല്‍ കുറ്റം; ആത്മകഥ പ്രസിദ്ധീകരിക്കാന്‍ നല്‍കില്ലെന്ന് ഇ പി ജയരാജന്‍

ആത്മകഥയുടെ ഒന്നാം ഭാഗം ഈമാസം അവസാനം പുറത്തിറക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഡിസിക്ക് നല്‍കില്ല. ഇത്രയും തെറ്റായ നിലപാട് സ്വീകരിച്ചവര്‍ക്ക് തന്നെ ആത്മകഥ പ്രസിദ്ധീകരിക്കാൻ കൊടുക്കുമെന്ന് തോന്നുന്നുണ്ടോയെന്നും ക്രിമിനല്‍ കുറ്റമാണ് അവര്‍ ചെയ്തതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ഇ പി ജയരാജന്റെ കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റ് ജീവിതം’ എന്ന പേരിലുള്ള പുസ്തത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് ആത്മകഥാ ചോര്‍ച്ചയില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും…

Read More

സ്ത്രീധന പീഡനം: മലയാളിയായ കോളേജ് അധ്യാപിക നാ​ഗർകോവിലിൽ ജീവനൊടുക്കി; കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്

സ്ത്രീധന പീഡനത്തെ ചൊല്ലി മലയാളിയായ കോളേജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കിയ നിലയിൽ. കൊല്ലം പിറവന്തൂർ സ്വദേശിയായ 25കാരി ശ്രുതിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് മാസം മുമ്പ് കഴിഞ്ഞ ഏപ്രിലിലാണ് തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. ശ്രുതിയുടെ ശബ്ദസന്ദേശത്തിന്റെ പകർപ്പ് ലഭിച്ചു.  10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. എന്നാൽ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ ശ്രുതിയോട്…

Read More

ഡൽഹിയിൽ മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

ഡൽഹി മൗലാനാ ആസാദ് മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. എംഡി ഒന്നാം വർഷ വിദ്യാർഥിയായ അമിത് കുമാറിനെ(30)യാണ് ചൊവ്വാഴ്ച വൈകിട്ട് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവ് മാനസിക വൈകല്യത്തിന് ചികിത്സയിലായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അമിത്തിന്റെ കുടുംബാംഗങ്ങളെ അറിയിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

Read More

തിരികെ വന്നപ്പോൾ വീട്ടിൽ കയറ്റിയില്ല; ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ ജീവനൊടുക്കി. ഗുജറാത്തിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ സെക്രട്ടറി രൺജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ്(45) ആണ് മരിച്ചത്. ശനിയാഴ്ച വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ ഞായറാഴ്ച മരിക്കുകയായിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥനായ രൺജീത് കുമാറിന്റെ ഗാന്ധിനഗർ സെക്ടർ 19-ലെ വീട്ടിൽവെച്ചാണ് സൂര്യ വിഷംകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലടക്കം ഉൾപ്പെട്ട സൂര്യ തിരികെ ഭർത്താവിനൊപ്പം താമസിക്കാനെത്തിയപ്പോൾ ഇവരെ വീട്ടിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. ഇതോടെയാണ് യുവതി…

Read More

സഹപ്രവർത്തകരുടെ ബോഡിഷെയ്മിങ്ങും കളിയാക്കലുകളും; ഉത്തർപ്രദേശിൽ ബാങ്ക് ജീവനക്കാരി ജീവനൊടുക്കി

ഉത്തർപ്രദേശിൽ ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ജോലിസ്ഥലത്തെ മാനസികപീഡനമെന്ന് പോലീസ്. ഗാസിയാബാദ് സ്വദേശി ശിവാനി ത്യാഗി(27) ജീവനൊടുക്കിയ സംഭവത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തൽ. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ ബോഡിഷെയ്മിങ്ങും കളിയാക്കലുകളും മാനസികപീഡനവും സഹിക്കവയ്യാതെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. ആറുമാസത്തോളമായി സഹപ്രവർത്തകരുടെ ഉപദ്രവം തുടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഗാസിയാബാദ് സ്വദേശിയായ ശിവാനി നോയിഡയിലെ ആക്സിസ് ബാങ്ക് ശാഖയിൽ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജരായിരുന്നു ശിവാനി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ ഗാസിയാബാദിലെ വീട്ടിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിയുടെ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പും…

Read More

തിരുവനന്തപുരത്തെ 13കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

 വെള്ളറടയില്‍ മരിച്ച13 വയസുകാരൻ്റേത് തൂങ്ങി മരണമെന്ന് പ്രഥമിക നിഗമനം. കുട്ടിയുടെ കൈകൾ കൂട്ടി കെട്ടിയ നിലയിൽ അല്ലെന്നാണ് വിവരം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിലേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിലേഷിൻ്റെ മരണത്തിൽ ദുരൂഹത തുടരുന്നതായും അന്വേഷണ ഉദ്യോ​ഗസ്ഥർ അറിയിച്ചു. സംഭവത്തിൽ പ്രഥമദൃഷ്ട്യയാൽ തെളിവില്ലെന്ന് പൊലീസ് പറഞ്ഞു. അഭിലേഷിൻ്റെ അപ്പൂപ്പൻ പുറത്ത് ഇറങ്ങി അര മണിക്കൂറിനുള്ളിലാണ് മരണം സംഭവിച്ചത്. റൂമിൽ ആരും കയറിയ ലക്ഷണം ഇല്ല. കാലുകൾ രണ്ടും നിലത്ത് മുട്ടിയ നിലയിലാണ് കണ്ടെത്തിയത്. വീടിന്റെ രണ്ടാമത്തെ നിലയിലെ…

Read More

നെയ്യാറ്റിൻകരയിൽ മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി

മകളെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ ബിന്ദുവിനെ നെയ്യാറ്റിൻകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ലീല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ലീലയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Read More

ഫ്ലാറ്റിനുള്ളിൽ യുവതിയുടെ മൃതദേഹം: ഐ.ആർ.എസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ അപ്പാര്‍ട്ട്മെന്റില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ സൗരഭ് മീണയുടെ നോയിഡയിലെ സെക്ടര്‍ 100-ലെ ലോട്ടസ് ബൊളിവാര്‍ഡ് അപ്പാര്‍ട്ട്‌മെന്റിലാണ് ശില്‍പ ഗൗതം എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മീണയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിലെ (ബിഎച്ച്ഇഎല്‍) എച്ച്.ആര്‍. ഉദ്യോഗസ്ഥയായിരുന്നു ശില്‍പ. സൗരഭ് വിവാഹം വാഗ്ദാനം നല്‍കി ശില്പയെ വഞ്ചിച്ചെന്നും ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം പതിവായിരുന്നെന്നും ശാരീരികമായി യുവതിയെ ഉപദ്രവിച്ചിരുന്നതായും ശില്‍പയുടെ പിതാവ് ഒ.പി. ഗൗതം ആരോപിച്ചു….

Read More

കൊടുംക്രൂരത; 30 ലക്ഷം തട്ടിയെടുക്കാൻ അമ്മയെ കൊന്ന് കുളിമുറിയിൽ കുഴിച്ചിട്ടു: ദത്തുപുത്രൻ അറസ്റ്റിൽ

30 ലക്ഷം രൂപ തട്ടിയെടുക്കാനായി അമ്മയെ കൊലപ്പെടുത്തിയ ദത്തുപുത്രൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗ്വാളിയറിലുള്ള ഷിയോപുർ ടൗണിലെ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. 65 വയസ്സുകാരിയായ ഉഷ കൊല്ലപ്പെട്ട കേസിലാണ് ദത്തുപുത്രൻ ദീപക് പച്ചൗരി (24) അറസ്റ്റിലായത്. 23 വർഷം മുൻപാണ് ഉഷയും ഭർത്താവ് ഭുവേന്ദ്ര പച്ചൗരിയും ദീപക്കിനെ ദത്തെടുത്തത്. 2021ൽ ഭുവേന്ദ്ര മരിച്ചു. കൊലപ്പെടുത്തി വീട്ടിലെ കുളിമുറിയിലാണ് ഉഷയുടെ മൃതദേഹം കുഴിച്ചിട്ടത്. ഉഷയുടെ പേരിലുള്ള സ്ഥിരനിക്ഷേപമായ 30 ലക്ഷം രൂപ കൈക്കലാക്കാനാണു പ്രതി കൊല നടത്തിയതെന്നു…

Read More

മകൾ ആൺസുഹൃത്തിനൊപ്പം പോയി; കൊല്ലത്ത് മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി

മകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിൽ മനംനൊന്ത്  മാതാപിതാക്കൾ ജീവനൊടുക്കി. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ച് ഇരുവരും ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു വെള്ളിയാഴ്ച രാത്രിയും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയും മരണത്തിന് കീഴടങ്ങി.     

Read More