
അതിർത്തി ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധം: രാജ്നാഥ് സിങ്ങ്
അതിർത്തി ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്. തന്ത്രപ്രധാനമേഖല എന്ന നിലയിൽ കൂടുതൽ വികസനം ഇവിടേക്ക് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. ഇവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനായി കരസേന നടത്തുന്ന പ്രവർത്തനങ്ങളെയും മന്ത്രി അഭിനന്ദിച്ചു. ഡൽഹിയിൽ നടന്ന അതിർത്തി മേഖല വികസന കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. അതിർത്തി ഗ്രാമങ്ങളുടെ സാധ്യതകൾ ഉയർത്തിക്കാട്ടാനും അവയുടെ വികസനം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള വൈബ്രൻ്റ് വില്ലേജ് പദ്ധതിയുടെ അവലോകനവും പരിപാടിയിൽ നടന്നു പരിപാടിയിൽ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി…