സുതാര്യവും നീതിപൂര്‍വകവുമായി വോട്ടെടുപ്പ് നടന്നില്ല; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി സതീശന്‍

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വകവുമായി വോട്ടെടുപ്പ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കനത്ത ചൂടില്‍ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേര്‍ മടങ്ങിയ സംഭവങ്ങളുണ്ടായി. ആറു മണിക്ക് മുന്‍പ് ബൂത്തില്‍ എത്തിയ നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായി.  സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ…

Read More

തെരഞ്ഞെടുപ്പ് ചട്ടം തുടര്‍ച്ചയായി പ്രധാനമന്ത്രി ലംഘിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മിഷൻ നോക്ക്കുത്തി: വിമർശിച്ച് എംവി ജയരാജന്‍

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജന്‍. കുറ്റം ചെയ്തയാളെ രക്ഷിക്കുകയും മറ്റൊരാള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്യുന്നവരാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ. കുറുന്തോട്ടിക്കും വാതം എന്ന് തുടങ്ങുന്ന കുറിപ്പാണ് എംവി ജയരാജന്‍ പങ്കുവച്ചിരിക്കുന്നത്. എം വി ജയരാജന്റെ കുറിപ്പ് കുറുന്തോട്ടിക്കും വാതം. തെരഞ്ഞെടുപ്പ് ചട്ടം തുടര്‍ച്ചയായി ലംഘിക്കുന്ന പ്രധാനമന്ത്രിക്കെതിരെ 27 പരാതികളാണ് വിവിധ സംഘടനകളും വ്യക്തികളും ഇലക്ഷന്‍ കമ്മീഷന് നല്‍കിയത് . മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം, സൈന്യത്തിന്റെ പേരില്‍ വോട്ട് പിടുത്തം, വിവിധ…

Read More

ലോക്‌സഭ തെരഞ്ഞെടുപ്പ്: വ്യാജ പ്രചരണങ്ങള്‍ തടയാന്‍ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

 ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മിത്ത് വേഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.  തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസിലാക്കാന്‍…

Read More

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പിടിച്ചത് 4650 കോടി; കേരളത്തിൽ നിന്ന് 53 കോടി

ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ പതിമൂന്ന് ദിവസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇത്. കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്. ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ വന്‍ പണമൊഴുക്ക് നടക്കുന്നുവെന്നതിന് തെളിവാണ് കമ്മീഷന്‍ പുറത്തു വിട്ട കണക്കുകള്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലാകെ 3475 കോടിയാണ് പിടിച്ചെടുത്തതെങ്കില്‍ ഇത്തവണ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് തന്നെ 4600 കോടി കവിഞ്ഞു….

Read More

രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണത്തിൽ തരൂരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. എൻഡിഎ സ്ഥാനാർത്ഥിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് കാട്ടി ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ വിവാദ പരാമർശം. രാജീവ് ചന്ദ്രശേഖർ വോട്ടർമാർക്കും സമുദായ നേതാക്കൾക്കും പണം നൽകി വോട്ട് നേടാൻ ശ്രമിക്കുന്നു എന്നായിരുന്നു ശശി തരൂരിന്റെ ആരോപണം. ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ലീഗൽ സെൽ കൺവീനർ ജെആർ പത്മകുമാർ,…

Read More

‘ഇരട്ടി സുരക്ഷ’; ബംഗാളില്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ജിപിഎസ്

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 സുതാര്യമായി നടത്താന്‍ പശ്ചിമ ബംഗാളിലെ ഇലക്ഷന്‍ വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന എല്ലാ ഔദ്യോഗിക വാഹനങ്ങളും ജിപിഎസ് വഴി ട്രാക്ക് ചെയ്യാനാണ് നിര്‍ദേശം.  ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ അടക്കമുള്ള തെരഞ്ഞെടുപ്പ് സാധനങ്ങള്‍ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത്. ഇവിഎമ്മും മറ്റ് വോട്ടിംഗ് സാമഗ്രികളും എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക പൂര്‍ണമായും ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലായിരിക്കും. പോളിംഗിന് ശേഷം സ്ട്രോങ് റൂമുകളിലേക്ക് മെഷീനുകള്‍ എത്തിക്കുമ്പോള്‍ കൃത്രിമം നടക്കാതിരിക്കാന്‍…

യുഡിഎഫ് വ്യാജ പ്രചരണം നടത്തുന്നു: തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കെ.കെ ശൈലജ

കൊവിഡ് കാലത്തെ പർച്ചേസിന്റെ പേരിൽ യുഡിഎഫ് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ. യാതൊരു തെളിവുമില്ലാതെയാണ് യുഡിഎഫ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്ന് ശൈലജ ആരോപിച്ചു. അതേസമയം, പിപിഇ കിറ്റുകൾ അടക്കം അമിത വിലയിൽ വാങ്ങിയതിന്റെ കൃത്യമായ തെളിവുകളാണ് ഉന്നയിച്ചതെന്ന് യുഡിഎഫ് തിരിച്ചടിച്ചു. വടകരയിൽ പ്രചാരണം തുടങ്ങിയതു മുതല്‍ കെകെ ശൈലജക്കെതിരെ കൊവിഡ് കാല പാര്‍ച്ചേസ് സംബന്ധിച്ച ആരോപണങ്ങളും യുഡിഎഫ് ഉന്നയിക്കുന്നുണ്ട്. കോവിഡ് കള്ളിയെ കെട്ടുകെട്ടിക്കണം തുടങ്ങിയ…

കങ്കണയ്‌ക്കെതിരായ പോസ്റ്റ്: നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് വനിതാ കമ്മീഷന്‍

നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ റണൗട്ടിനെക്കുറിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ അപകീർത്തികരമായ പോസ്റ്റുകളിൽ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ. കോൺഗ്രസ് നേതാക്കളായ എച്ച്.എസ് ആഹിർ, സുപ്രിയ ശ്രീനേത് എന്നിവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നാണ് കമ്മിഷന്റെ ആവശ്യം. ഇത്തരം പെരുമാറ്റങ്ങൾ സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാത്തതാണെന്ന് വനിതാ കമ്മിഷൻ ചൂണ്ടിക്കാട്ടി. ഇവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചു. സ്ത്രീകളോടുള്ള ബഹുമാനവും ആദരവും ഉയർത്തിപ്പിടിക്കാമെന്നും കമ്മിഷൻ എക്സിൽ കുറിച്ചു. ബി.ജെ.പിയുടെ അഞ്ചാം സ്ഥാനാർഥി പട്ടികയിൽ കങ്കണയും ഇടംപിടിച്ചിരുന്നു. ഇതിന്…

Read More