
‘പ്രായമായാൽ പലരും കുടുംബങ്ങളിൽ ഒറ്റപ്പെടുന്നു’; പി സതീദേവി
മുതിർന്ന സ്ത്രീകൾക്കായി പകൽ വീടുകളൊരുക്കണമെന്ന് അറിയിച്ച് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. വാർദ്ധക്യകാലത്ത് കുടുംബങ്ങളിൽപ്പോലും ഒറ്റപ്പെട്ടുകഴിയേണ്ടി വരുന്ന സ്ത്രീകൾക്ക് വേണ്ടി എല്ലാ പ്രദേശങ്ങളിലും പകൽ വീട് ഒരുക്കാൻ തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ട് വരണമെന്ന് സതീദേവി അഭ്യർത്ഥിച്ചു. ഇക്കാര്യം സംസ്ഥാന സർക്കാരിന് കമ്മീഷൻ ശുപാർശയായി നൽകും. കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷ. ‘നല്ല സാമ്പത്തിക ശേഷിയോടെ കഴിഞ്ഞിരുന്നവർ പോലും പ്രായമായാൽ കുടുംബങ്ങളിൽ ഒറ്റപ്പെടുന്ന സ്ഥിതിയുണ്ട്. മാതാപിതാക്കളുടെ സ്വത്തും…