
സൗദി അറേബ്യയിൽ 11549 പുതിയ വാണിജ്യ സംരംഭങ്ങൾക്ക് ലൈസൻസ് അനുവദിച്ചു
കഴിഞ്ഞ വർഷം സൗദി അറേബ്യയിൽ വ്യവസായ രംഗത്ത് പുതിയ കമ്പനികൾക്കായി അനുവദിച്ച ലൈസൻസുകളുടെ എണ്ണം 11,549 ആണെന്ന് വ്യവസായ- ധാതു മന്ത്രാലയം. 25 വ്യവസായിക പ്രവർത്തന മേഖലയിലാണ് ഇത്രയും ലൈസൻസുകൾ അനുവദിച്ചത്. ഈ കമ്പനികളിലുടെ ആകെ നിക്ഷേപിക്കപ്പെടുന്നത് ഏകദേശം 1.541 ലക്ഷം കോടി റിയാലാണ്. വിവിധ മേഖലകളിലാണ് ലൈസൻസുകൾ നൽകിയത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷ്യോൽപന്ന മേഖലയാണ്. 244 ലൈസൻസുകളാണ് നൽകിയത്. തൊട്ടടുത്ത് 176 ലൈസൻസുകളുമായി നോൺ-മെറ്റാലിക് മിനറൽ ഉൽപന്നങ്ങൾ നിർമിക്കുന്ന പ്രവർത്തന മേഖലയാണ്. മുന്നാം സ്ഥാനത്ത്…