
മക്കയിലെ വ്യാപര കേന്ദ്രങ്ങളിൽ പരിശോധനയുമായി അധികൃതർ ; 35 കടകളിൽ നിയമ ലംഘനം കണ്ടെത്തി
ഹജ്ജ് കാലത്തിന് ശേഷമുള്ള കാലയളവിലും മക്കയിലെ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും വാണിജ്യകേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റി അധികൃതർ പരിശോധന ശക്തമാക്കി. ആരോഗ്യ സുരക്ഷ നിയമങ്ങളും ഭക്ഷ്യനിർമാണ വിതരണ വ്യവസ്ഥകളും പാലിക്കുന്നത് ഉറപ്പുവരുത്താനും അനധികൃത തെരുവ് വാണിഭങ്ങൾക്ക് തടയിടാനും ലക്ഷ്യമാക്കിയാണ് ആരോഗ്യ ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റി അധികൃതരും സംയുക്തമായി പരിശോധന നടത്തുന്നത്. മക്കയിലെ മാർകറ്റുകൾ റസ്റ്റാറൻറുകൾ, കഫ്തീരിയകൾ, ഭക്ഷ്യനിർമാണ കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം അധികൃതരുടെ നിരീക്ഷണത്തിലാണ്. അധികൃതർ ഹജ്ജ് സീസണിൽ 85 തവണ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലും മാർക്കറ്റുകളിലും സന്ദർശനം നടത്തി. പരിശോധന സ്ക്വാഡുകൾക്കിടയിൽ…