
ദുബൈയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ചരക്ക് നീക്കത്തിന് ഇനി ‘ലോജിസ്റ്റി’ആപ്
എമിറേറ്റിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ചരക്കുനീക്കം കൂടുതൽ സുഗമമാക്കുന്നതിനായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ചരക്ക് ഗതാഗത മേഖലയിലെ മുൻനിര ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘ട്രുക്കുറു’മായി കൈകോർത്ത് ‘ലോജിസ്റ്റി’ എന്ന പേരിലാണ് പുതിയ ഡിജിറ്റൽ ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്. എമിറേറ്റിലെ വ്യത്യസ്ത ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും വാണിജ്യ ഗതാഗത സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനൊപ്പം വാണിജ്യ, ചരക്കു വാഹനങ്ങൾ ബുക്ക് ചെയ്യാനും അവയുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യാനും ആപ് വഴി സാധിക്കും. നിർമിത ബുദ്ധി (എ.ഐ) സാങ്കേതിക…