കോൺഗ്രസ്- ലീഗ് ചർച്ച തുടങ്ങി; മൂന്നാം സീറ്റിൽ അഭിപ്രായം പറയാനില്ലെന്ന് സമസ്ത

മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ അഭിപ്രായം പറയാനില്ലെന്ന് സമസ്ത. അതേക്കുറിച്ച് പറയേണ്ടത് ലീഗാണ്. അവർക്ക് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാം. പൊന്നാനിയിൽ കെ എസ് ഹംസയുടെ സ്ഥാനാർത്ഥിത്വത്തിൽ ഇടപെടില്ല. സമസ്ത സ്ഥാനാർത്ഥികളെ നിർത്താറില്ലെന്നും സമസ്തയിലുള്ളവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിന്മേലുള്ള കോൺഗ്രസ്‌ലീഗ് ചർച്ച തുടങ്ങി. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കൺവീനർ എം.എം….

Read More

രാമായണവും മഹാഭാരതവും സാങ്കല്പിക സൃഷ്ടികളാണെന്ന് പറഞ്ഞു; അധ്യാപികയെ പിരിച്ചുവിട്ട് സ്‌കൂൾ അധികൃതർ

മഹാഭാരതത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ബെംഗളുരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയെ പിരിച്ചുവിട്ടു. വിദ്യാർഥികളോട് ക്ലാസ് എടുക്കുന്നതിനിടയിൽ രാമായണവും മഹാഭാരതവും സാങ്കല്പിക സൃഷ്ടികളാണെന്ന് അധ്യാപിക പറഞ്ഞതായാണ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അധ്യാപിക സംസാരിച്ചെന്ന് ആരോപണമുയർന്നിട്ടുണ്ട്.  ഏഴാം ക്ലാസിലെ വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നതിനിടയിൽ രാമൻ ഇതിഹാസ സൃഷ്ടിയാണെന്ന് അധ്യാപിക പറഞ്ഞതായാണ് റിപ്പോർട്ട്. ഗോധ്ര കൂട്ടക്കൊലയും ബിൽക്കിസ് ബാനോ കേസും പരാമർശിച്ചുകൊണ്ടാണ് മോദിക്കെതിരെ അധ്യാപിക അപകീർത്തികരമായ പരാമർശം നടത്തിയതെന്ന് ബിജെപി പ്രവർത്തകർ ആരോപിക്കുന്നു.  കുട്ടികളുടെ മനസ്സിൽ വെറുപ്പ് കുത്തിവയ്ക്കാനാണ്…

Read More

‘ഇപ്പോൾ ഭർത്താവ് കേൾക്കുന്നത് അച്ഛൻ കേൾക്കേണ്ടി വരുമായിരുന്നു’; ദുർഗ കൃഷ്ണ പറയുന്നു

ഇന്ദ്രൻസ്, ദുർഗ കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തിയ സിനിമയാണ് അടുത്തിടെ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ച ഉടൽ. ഒരു വീടിനുള്ളിൽ നടക്കുന്ന ക്രൈമാണ് സിനിമയുടെ പ്രമേയം. ഷൈനിയായി വന്ന ദുർഗ അതിശയിപ്പിച്ചുവെന്നാണ് ആരാധകരുടെ പക്ഷം. വിമാനം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് ചുവടെടുത്ത് വെച്ച ദുർഗ കൃഷ്ണയുടെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഉടലിൽ കാണാൻ സാധിച്ചത്. ഒരു മാസം മുമ്പാണ് ഒടിടിയിൽ ഉടൽ എത്തിയത്. സിനിമയിൽ ചില ഇന്റിമേറ്റ് സീനുകളുണ്ടെന്നതിന്റെ പേരിൽ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയ സമയത്ത്…

Read More

അ​ശ്ലീ​ല ക​മ​ന്‍റു​ക​ൾ​ക്കു മ​റു​പ​ടി പ​റ​യാ​ൻ പോ​യാ​ൽ അ​തി​നു മാ​ത്ര​മേ സ​മ​യ​മു​ണ്ടാ​കു: ഹണിറോസ്

സംവിധായകൻ വിനയൻ കണ്ടെത്തിയ അതുല്യതാരമാണ് ഹണിറോസ്. അ​ഭി​ന​യ​ത്തോ​ടൊ​പ്പം ത​ന്നെ പൊ​തു​പ​രി​പാ​ടി​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് താരം. സമൂഹമാധ്യമങ്ങളിൽ നിരവധി ചിത്രങ്ങൾ താരത്തിന്‍റേതായി പുറത്തുവരാറുണ്ട്. അതിനെല്ലാം മോശം പ്രതികരണങ്ങളും ഉണ്ടാകാറുണ്ട്. ഹണിറോസ് അതൊന്നും വകവയ്ക്കാറില്ല. പക്ഷേ അടുത്തിടെ വ്യത്യസ്ത പുത്തൻ ലുക്കിലെത്തിയ ഹണിറോസിനെതിരേ വ്യാപക ട്രോളുകളാണ് പ്രചരിക്കുന്നത്.  അതോടൊപ്പം ബോഡിഷെയിമിങ്ങും നടക്കുന്നുണ്ട്. അതിനെക്കുറിച്ചെല്ലാം താരം പറയുന്നത് ഇങ്ങനെയാണ്: “ഒ​രു ജീ​വി​ത​മ​ല്ലേ​യു​ള്ളൂ, അ​തി​ൽ ന​മു​ക്ക് ഇ​ഷ്ട​മു​ള്ള​തെ​ല്ലാം ചെ​യ്യാ​ൻ പ​റ്റ​ണം. ര​സ​ക​ര​മാ​യ ട്രോ​ളൊ​ക്കെ ഒ​രു പ​രി​ധി​വ​രെ ഞാ​ന്‍ ആ​സ്വ​ദി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍…

Read More

‘ബോഡിഷെയ്മിംഗ് സ്വീകാര്യമല്ല’: മനസ് തുറന്ന് ഹണി റോസ്

മലയാള സിനിമയിലെ മുന്‍നിര നായികയാണ് ഹണി റോസ്.  ഹണി റോസ് തൻ്റെ ഹെയര്‍സ്‌റ്റൈല്‍ മാറ്റിയത് അടുത്തിടെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ മാറ്റത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയുടെ പ്രതികരണത്തെക്കുറിച്ചും ഹണി റോസ് മനസ് തുറക്കുകയാണ്. ഒരു ഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഒരു മാറ്റം ആകട്ടെ എന്ന് കരുതിയാണ് ഹണി റോസ് ഹെയര്‍ സ്‌റ്റൈല്‍ മാറ്റിപ്പിടിക്കാന്‍ തീരുമാനിക്കുന്നത്. ജീവിതം ഒന്നല്ലേയുള്ളു. അതുകൊണ്ട് പരീക്ഷണത്തിന് മുതിര്‍ന്നു എന്നാണ് താരം പറയുന്നത്. ചെയ്തു വന്നപ്പോള്‍ ഇത് കൊള്ളാമെന്ന് എനിക്കും…

Read More

‘ജസ്‌ന മരീചികയല്ല’; എന്നെങ്കിലും കണ്ടെത്തുമെന്ന് തച്ചങ്കരി

ജസ്‌ന കേസിൽ സി.ബി.ഐയുടെ ക്ലോഷർ റിപ്പോർട്ട് സാങ്കേതികത്വം മാത്രമെന്ന് മുൻ ഡി.ജി.പി. ടോമിൻ ജെ തച്ചങ്കരി. അന്വേഷണ സമയത്ത് ലീഡുകൾ കിട്ടിയിരുന്നുവെന്നും കോവിഡ് കാലത്ത് അന്വേഷണം നിലക്കുകയായിരുന്നുവെന്നും തച്ചങ്കരി പറഞ്ഞു. ‘അന്വേഷിച്ച സമയത്ത് കേസ് ഡയറി പരിശോധിച്ചപ്പോൾ ജസ്‌നയെ അവസാനം കണ്ട സമയം, സ്ഥലം, പോയത് എങ്ങനെയാണ്, എങ്ങോട്ടേക്കാണ് തുടങ്ങിയ കാര്യങ്ങളിൽ വ്യത്യസ്തമായ ഒരു ലീഡ് കിട്ടി. അതുവെച്ച് അന്വേഷണം തുടർന്നു. കൈയെത്തും ദൂരത്ത് ജസ്‌ന എത്തി എന്നുവരെ കരുതിയ സമയമുണ്ടായിരുന്നു. അപ്പോഴാണ് കോവിഡ് വരുന്നത്. പോകേണ്ടിയിരുന്നത്…

Read More

‘കുടുംബം നല്ല രീതിയില്‍ കൊണ്ടുപോവുന്നത് സ്ത്രീയുടെ മാത്രം കഴിവല്ല’: മറുപടിയുമായി അനുമോൾ

സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുമോൾ ഇപ്പോൾ തന്റെ വിമര്‍ശകർക്ക് നൽകിയ മറുപടിയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. പെണ്‍കുട്ടികള്‍ വിവാഹത്തേക്കുറിച്ച്‌ കേട്ടാണ് വളരുന്നതെന്ന് താരം ഒരു അഭിമുഖത്തില്‍ പറയുന്നു. ചെറുപ്പത്തിലെ എന്ത് ചോദിച്ചാലും കല്യാണം കഴിച്ചിട്ട് ഭര്‍ത്താവ് സമ്മതിക്കുകയാണെങ്കില്‍ അത് ചെയ്‌തോളൂ എന്നാണ് പറയാറുള്ളത്. ഭര്‍ത്താവായാല്‍ രണ്ട് തല്ലിയാലും കുഴപ്പമില്ല എന്നൊക്കെ കേട്ടാണ് നമ്മള്‍ വളരുന്നത് എന്നാണ് അനുമോള്‍ പറഞ്ഞത്. അതിനു താഴെയാണ് വിമര്‍ശിച്ചുകൊണ്ട് ഒരു വിഭാഗം എത്തിയത്. ഒരു കുടുംബം നല്ല രീതിയില്‍ കൊണ്ടുപോകുന്നത് സ്ത്രീയുടെ കഴിവാണ്. അതിനു…

Read More

അച്ചു ഉമ്മൻ മിടുക്കി, ലോക്സഭാ സ്ഥാനാർഥി ആകുന്നതിനോട് യോജിപ്പ്; തിരുവഞ്ചൂർ രാധാകൃഷ്ണൻ

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ലോക്സഭാ സ്ഥാനാർഥി ആകുന്നതിനോട് പൂർണ യോജിപ്പാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അച്ചു ഉമ്മൻ പാർലമെന്റിലേക്ക് മത്സരിക്കണമെന്ന് പാർട്ടിയിൽ താത്പര്യമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘സ്ഥാനാർഥി നിർണയത്തെക്കുറിച്ച് എനിക്ക് പറയാൻ പറ്റുമോ? പാർട്ടി നേതൃത്വം ആലോചിച്ചല്ല അതേക്കുറിച്ച് തീരുമാനിക്കുക. പക്ഷേ അച്ചു ഉമ്മൻ ഒരു വ്യക്തി എന്ന നിലയിൽ മിടുമിടുക്കിയാണ്. ഞങ്ങൾക്കെല്ലാം പരിപൂർണ സമ്മതമുള്ള ഞങ്ങളുടെ കൊച്ച്. അതുകൊണ്ട് ഞങ്ങൾക്ക് അതിൽ പൂർണ…

Read More

നിരുപാധികം പിൻവലിച്ച് മാപ്പുപറയണം; കെ.എം ഷാജിക്കെതിരെ പി.കെ ശ്രീമതി

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ മുസ്ലിംലീ​ഗ് നേതാവ് കെഎം ഷാജി നടത്തിയ പരാമർശം അപലപനീയമാണെന്ന് സിപിഎം നേതാവ് പികെ ശ്രീമതി ടീച്ചർ. പരാമർശം അപലപനീയമാണ്. നിരുപാധികം പിൻവലിച്ച് മാപ്പുപറയണമെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. മലപ്പുറം കുണ്ടൂർ അത്താണി മുസ്‌ലീം ലീഗ് സമ്മേളന വേദിയിലാണ് മന്ത്രി വീണാ ജോ‍ർജ്ജിനെതിരായ കെഎം ഷാജിയുടെ അധിക്ഷേപം. ഒരു ആരോഗ്യമന്ത്രിയ്ക്കെതിരെയെന്നല്ല ഒരു സ്ത്രീയെയും ഇങ്ങനെ പൊതു മധ്യത്തിൽ അഭിസംബോധന ചെയ്യാൻ പാടില്ലെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെ.എം…

Read More

ഏക സിവില്‍ കോഡിൽ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയ പരിധി രണ്ടാഴ്ച കൂടി നീട്ടി

ഏക സിവില്‍ കോഡില്‍ നിര്‍ദ്ദേശങ്ങള്‍ കൈമാറാൻ ദേശീയ നിയമ കമ്മിഷൻ രണ്ടാഴ്ച്ച കൂടി സമയം നീട്ടി നല്‍കി. പൊതുജനങ്ങള്‍ക്കും, മതസംഘടനകള്‍ക്കും അടക്കം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. ജനങ്ങളില്‍ നിന്ന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. പല കോണുകളില്‍ നിന്ന് നിലപാട് അറിയിക്കാൻ കൂടുതല്‍ സമയവും ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ന് അവസാനിച്ച സമയപരിധി ജൂലായ് 28 വരെ നീട്ടിയത്. ഇതുവരെ അൻപത് ലക്ഷത്തോളം പ്രതികരണങ്ങള്‍ ഓണ്‍ലൈനായി മാത്രം കമ്മിഷന് ലഭിച്ചു. https://legalaffairs.gov.in/law_commission/ucc/ പേജില്‍ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. പി.ഡി.എഫ് ഫോ‌‌ര്‍മാറ്റില്‍…

Read More