
തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല; വിവാദം നീട്ടികൊണ്ടുപോകുന്നതിൽ താൽപര്യമില്ലെന്ന് ആസിഫ് അലി
രമേശ് നാരായണന്‍-ആസിഫ് അലി വിവാദത്തില്‍ തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് നടൻ ആസിഫ് അലി. സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്ന പിന്തുണയിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന് ഒരു നിമിഷത്തിൽ മാത്രം തോന്നിയതാവും. അദ്ദേഹത്തിനെ പോലൊരാൾ ക്ഷമ ചോദിക്കേണ്ടതില്ല. അദ്ദേഹം മനപൂർവ്വം അങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നില്ലെന്നും ആസിഫ് പറഞ്ഞു. ആസിഫ് അലിയുടെ വാക്കുകള്‍ ഇങ്ങനെ തുടർ സംസാരം വേണ്ടെന്നു വെച്ചത് ആണ്. എന്നാൽ രമേശ് നാരായണ്‍ സാറിനെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയ്ന്‍ കാണുന്നത് കൊണ്ടാണ് സംസാരിക്കാൻ തയ്യാറാകുന്നത്. തനിക് വിഷമമോ പരിഭവമോ…