‘വോട്ട് ബാങ്ക് കണക്കാക്കി ചെയ്ത ഏർപ്പാട്’; സിപിഎം സെമിനാർ ചീറ്റിപ്പോയെന്ന് കെ മുരളീധരൻ

ഏകസിവിൽ കോഡിനെതിരേ സി.പി.എം. നടത്തിയ സെമിനാർ ചീറ്റിപ്പോയെന്ന് കെ മുരളീധരൻ. സെമിനാർ വോട്ട് ബാങ്ക് കണക്കാക്കി ചെയ്ത ഏർപ്പാടാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ‘ചന്ദ്രയാൻ -3 വിക്ഷേപണം വിജയത്തിന്റെ തൊട്ടടുത്ത ദിവസം സി.പി.എം. അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി. അതിന് കോൺഗ്രസിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഞങ്ങൾ ആദ്യം തന്നെ പറഞ്ഞതാണ്, എടുത്ത് ചാടി ഷൈൻ ചെയ്യാൻ നോക്കണ്ട എന്ന്. ഇത് വോട്ട് ബാങ്ക് കണക്കാക്കി ചെയ്ത ഏർപ്പാടാണ്’, മുരളീധരൻ പറഞ്ഞു. ‘കഴിഞ്ഞ ദിവസം സി.പി.ഐയുടെ ദേശീയ…

Read More

വിവരക്കേട് പറയുന്നതിനും ഒരു പരിധിവേണ്ടേ; എം.വി ഗോവിന്ദന്റെ പരാമർശത്തിൽ സുധാകരൻ

ഇംഗ്ലണ്ടിൽ പള്ളി വിറ്റെന്ന എം.വി ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരിച്ച് കെ. സുധാകരൻ. വിവരക്കേട് പറഞ്ഞാൽ സഭാ അധ്യക്ഷന്മാർ പ്രതികരിക്കുമെന്ന് സുധാകരൻ പരിഹസിച്ചു. വിവരക്കേട് പറയുന്നതിന് ഒരു പരിധി വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയുടെ ഇന്ത്യയെ ചേർത്തു നിർത്തിയ ശക്തിയാണ് കോൺഗ്രസെന്ന് കെ. സുധാകരൻ പറഞ്ഞു. സ്വാതന്ത്രത്തിനു ശേഷം തകരുമെന്ന് ലോകം പ്രതീക്ഷിച്ച ഇന്ത്യയെ ഒരുമിച്ച് നിർത്തിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. ആ ഉത്തരവാദിത്വം കോൺഗ്രസ് കൈവിടില്ല. ഏക സിവിൽകോഡിനെതിരെ കോൺഗ്രസ് ശക്തമായ…

Read More

‘കോൺ​ഗ്രസിന്റെ വിജയം പ്രതീക്ഷ നൽകുന്നത്’; ജോയ് മാത്യു

 കർണാടക തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്ക് സീറ്റ് ലഭിക്കാത്തതിൽ പരിഹാസവുമായി നടൻ ജോയ് മാത്യു. നോട്ടക്ക് കിട്ടിയതിനേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് ഉള്ളം ഒന്ന് തണുത്തതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കോൺ​ഗ്രസിന്റെ വിജയം പ്രതീക്ഷ നൽകുന്നതാണെങ്കിലും വ്യക്തിപരമായി ഹരം കിട്ടിയത് വ്യാജ കമ്മ്യൂണിസ്റ്റുകളുടെ കർണാടക ബലിയാണെന്നും അദ്ദേഹം കുറിച്ചു. സിനിമാ എഴുത്തുകാരുടെ സംഘടനയുടെ ഭാരവാഹി മത്സരത്തിൽ 40 ശതമാനം വോട്ട് നേടി തോറ്റ തന്നെ കൂക്കിവിളിച്ച് കുരിശേറ്റിയെന്നും ജോയ് മാത്യു വ്യക്തമാക്കി.  ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഞാനൊരു കോൺഗ്രസ്സ്കാരനല്ല. എങ്കിലും…

Read More