‘അപമാനിച്ചത് രക്തസാക്ഷി രാജീവ് ഗാന്ധിയെ, അൻവറിനെ സിപിഎം കയറൂരി വീട്ടിരിക്കുകയാണോ?’; കെ.സി വേണുഗോപാൽ

രാഹുൽ ഗാന്ധിക്കെതിരെയുള്ള പി.വി അൻവറിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഡിഎൻഎ പരിശോധിക്കണമെന്ന പ്രസ്താവന ഗാന്ധി കുടുംബത്തെ അപമാനിക്കലാണെന്നും രക്തസാക്ഷിയായ രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഇത്ര മ്ലേച്ചമായി സംസാരിക്കാൻ ഒരു എംഎൽഎക്ക് എങ്ങനെ കഴിയുന്നു? രാഹുലിനെ നിന്ദിക്കുന്നത് തുടങ്ങി വെച്ചത് പിണറായി വിജയനാണ്. അൻവറിനെ സിപിഎം കയറൂരി വീട്ടിരിക്കുകയാണോയെന്നും വേണുഗോപാൽ ചോദിച്ചു. എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ…

Read More

ജനശ്രദ്ധ തിരിയ്ക്കാൻ നുണ പറയുന്നു; ജനങ്ങളുടെ പ്രശ്ന പരിഹാരത്തിനാകണം രാഷ്ട്രീയം: രാജീവ് ചന്ദ്രശേഖർ

ആരോപണത്തിൽ ശശി തരീരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് നൽകിയതിൽ പ്രതികരണവുമായി എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. വാഗ്ദാനം പാലിക്കാതിരിക്കുകയും പിന്നെ കാണുമ്പോ കള്ളം പറയുകയും ചെയ്യുന്നത് കോൺഗ്രസാണെന്ന് ചന്ദ്രശേഖർ പറഞ്ഞു. ജനങ്ങളുടെ പ്രശ്ന പരിഹാരത്തിനാകണം രാഷ്ട്രീയം. അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചാൽ നിയമപരമായ പോംവഴി ഉണ്ട്. നുണ പറയുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ നിരന്തരം നുണ പറയുകയാണ്. പതിനഞ്ച് വർഷം ഒന്നും ചെയ്യാതെ കുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വികസത്തിന് എന്ത് നയമുണ്ട് എന്നത്…

Read More

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസ്; സുപ്രീം കോടതി നടപടിയെ അനുകൂലിച്ച് ഗോവിന്ദൻ

കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന്റെ പ്രധാന ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ട സുപ്രീം കോടതി നടപടിയെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരളം ഉന്നയിച്ചതു പ്രസക്തിയുള്ള വിഷയമാണെന്നു സുപ്രീം കോടതിക്കു മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു. ‘‘കേരളത്തിന്റെ ആവശ്യം പ്രസക്തിയുള്ളതാണെന്നു കോടതി അംഗീകരിച്ചിരിക്കുകയാണ്. കേരളം ഉന്നയിച്ച വളരെ പ്രധാനപ്പെട്ട ഈ പ്രശ്നം ഭരണഘടനാ ബെഞ്ച് തന്നെ പരിശോധിക്കേണ്ട ഗൗരവമുള്ള കാര്യമായി കോടതി കാണുന്നു. കേരളത്തെ ഉപരോധിക്കുന്ന തരത്തിലുള്ള സാമ്പത്തിക നിലപാടാണു കേന്ദ്ര സർക്കാർ എടുത്തിട്ടുള്ളത്….

Read More

‘എല്ലാ ഒന്നാം തീയതിയും ഗുരുവായൂരിൽ കണ്ണനെ തൊഴാൻ പോയ കരുണാകരന്റെ മകൾ ഒരു കാരണവശാലും അത് പറയാൻ പാടില്ല, അതൊരു ആത്മനിന്ദയാണ്’; ഷാഫി പറമ്പിൽ

കെ മുരളീധരന് പദ്മജയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് വടകര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. കെ മുരളീധരൻ കോൺഗ്രസാണ്. കരുണാകരന്റെ മകനാണ്. ആ പാരമ്പര്യം ഒറ്റുകൊടുക്കാത്തയാളാണ്. പദ്മജ ഇനി സർട്ടിഫിക്കറ്റ് സുരേന്ദ്രന് ഒപ്പിട്ടുകൊടുത്തോട്ടെയെന്നും കെ മുരളീധരന് സർട്ടിഫിക്കറ്റ് നൽകാൻ പദ്മജ ആളല്ലെന്നും അദ്ദേഹം പറഞ്ഞു. പരിണനയുടെ പേര് പറഞ്ഞ് പോകാൻ പറ്റിയ പാർട്ടിയാണോ ബി ജെ പിയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. കോൺഗ്രസ് ആശയങ്ങളിൽ വിശ്വസിക്കുന്നവർക്ക് വീഴാൻ പറ്റിയൊരു കുഴിയല്ല ആ കുഴിയെന്ന് പദ്മജ…

Read More

‘അമ്മാതിരി കമന്റ് വേണ്ടകേട്ടോ’; മുഖാമുഖം പരിപാടിയിൽ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

നവകേരള സദസിന്റെ തുടർച്ചയായി നടക്കുന്ന ‘മുഖാമുഖം’ പരിപാടിയിൽ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. വളരെ നല്ല പ്രസംഗം കാഴ്ചവച്ചതിന് നന്ദിയെന്ന് അവതാരക പറഞ്ഞപ്പോൾ ‘അമ്മാതിരി കമന്റ് വേണ്ട, അടുത്തയാളെ വിളിച്ചോ’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് പരിപാടി നടന്നത്. ഇതിന് മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കാസർകോട് സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിൽ സംസാരിച്ച് തീരുന്നതിന് മുമ്പ് മെമന്റോ കൈമാറാൻ അനൗൺസ്‌മെന്റ് ചെയ്തതിനെ തുടർന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയിരുന്നു….

Read More

“വിജയ് ദേവരകൊണ്ട ഈ വീഡിയോയിൽ കമന്‍റ് ഇട്ടാല്‍ ഞങ്ങൾ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കും”: മാസ് മറുപടി നല്‍കി താരം

ഇന്ന് ഇന്ത്യ മുഴുവന്‍ ഫാന്‍സുള്ള വ്യക്തിയാണ് വിജയ് ദേവരകൊണ്ട. സ്ത്രീകള്‍ അടക്കം വലിയൊരു വിഭാഗം ഫാന്‍സിനെ ആകര്‍ഷിക്കാറുണ്ട് താരം. രണ്ട് വിദ്യാര്‍ത്ഥിനികളായ ഫാന്‍സുമായുള്ള വിജയിയുടെ ഇടപെടലാണ് ഇപ്പോള്‍ വൈറലാകുന്നത്.  അടുത്തിടെ വിജയ് തങ്ങളുടെ റീലിനെക്കുറിച്ച് കമന്‍റിടണം എന്ന രീതിയില്‍ രണ്ട് പെണ്‍കുട്ടികളുടെ പോസ്റ്റാണ് വൈറലായത്.  ഹര്‍ഷിദ റെഡ്ഡി പ്രൊഫൈലില്‍ നിന്നാണ് രണ്ട് പെണ്‍കുട്ടികള്‍ റീല്‍ ഇട്ടത്. അതില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് “വിജയ് ദേവരകൊണ്ട ഈ വീഡിയോയിൽ കമന്‍റ് ഇട്ടാല്‍ ഞങ്ങൾ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കും”. ഈ റീല്‍സ് വൈറലായതിന്…

Read More

സുധാകരനെ നിയമിച്ചത് ഹൈക്കമാൻഡാണോ ബിജെപിയാണോ?; മന്ത്രി രാജേഷ്

സർവകലാശാല സെനറ്റ് അംഗങ്ങളെ ഗവർണർ നാമനിർദേശം ചെയ്തത് സംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി എം.ബി. രാജേഷ്. സുധാകരനെ നിയമിച്ചത് ഹൈക്കമാൻഡാണോ അതോ ബിജെപിയാണോ എന്ന് അദ്ദേഹം ചോദിച്ചു. ആർക്ക് വേണ്ടിയാണ് അദ്ദേഹം പറയുന്നതും പ്രവർത്തിക്കുന്നതും. പ്രസ്താവനയിറക്കുന്നത് കോൺഗ്രസിനു വേണ്ടിയാണോ അതോ ബിജെപിയ്ക്ക് വേണ്ടിയാണോയെന്നും അദ്ദേഹം ആരാഞ്ഞു. കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ ഇത് ഔദ്യോഗിക നിലപാടല്ലെങ്കിൽ അദ്ദേഹത്തെ കെ.പി.സി.സി പ്രസിഡന്റാക്കി നിലനിർത്താമോയെന്നും നടപടിയെടുക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. ഗവർണർ ബി.ജെ.പി., ആർ.എസ്.എസ്. നിർദേശപ്രകാരം അർഹരുടെ…

Read More

വിവാഹ സൽകാരത്തിനിടെ രസഗുള തീർന്നുപോയതിനെ കുറിച്ച് കമന്റ്; അടിപിടി; ആറ് പേർ ആശുപത്രിയിൽ

വിവാഹ ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ആറ് പേർ ആശുപത്രിയിൽ. വിവാഹ സൽകാരത്തിൽ വിളമ്പിയ രസഗുള തീർന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വാക്കേറ്റത്തിലും അടിപിടിയിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ ആഗ്രയിൽ ഞായറാഴ്ചയായിരുന്നു സംഭവം. ശംസാബാദ് പ്രദേശത്ത് നടന്ന ഒരു വിവാഹ സത്കാര ചടങ്ങിൽ ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് തർക്കവും അടിപിടിയും അരങ്ങേറിയതെന്ന് ശംസാബാദ് പൊലീസ് സ്റ്റേഷിലെ എസ്.എച്ച്.ഒ അനിൽ ശർമ പറഞ്ഞു. പരിക്കുകളോടെ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ എല്ലാവരും നിലവിൽ അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ…

Read More

പിണറായിയും ദേവെഗൗഡയും ആശയവിനിമയം നടത്തിയിട്ട് വർഷങ്ങൾ: മാത്യു ടി.തോമസ്

ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചതു പിണറായി വിജയന്റെ പൂർണ്ണ സമ്മതത്തോടെയെന്ന ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ പരാമർശം തള്ളി സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണൻ കുട്ടിയും. ബിജെപി ബന്ധത്തിനു കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും പിന്തുണയുണ്ടെന്നു പറയുന്നത് അടിസ്ഥാനരഹിതമാണെന്നു മാത്യു ടി.തോമസ് പറഞ്ഞു. തെറ്റിദ്ധാരണ മൂലമോ, പ്രായാധിക്യം മൂലമോ സംഭവിച്ച പിഴവായിരിക്കാം ദേവെഗൗഡയ്‌ക്കെന്നും മാത്യു ടി.തോമസ് വിശദീകരിച്ചു. ‘പിണറായി വിജയന്റെ അനുമതിയോടെയാണു ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെട്ടതെന്നാണു ദേവെഗൗഡ പ്രഖ്യാപിച്ചത്. ഇതു…

Read More

‘വസ്ത്രധാരണത്തിലേക്ക് കടന്നു കയറുന്ന ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ടതില്ല’; കെ. അനിൽകുമാറിനെ തള്ളി എം.വി. ഗോവിന്ദൻ

സിപിഎം സംസ്ഥാന സമിതി അംഗം.കെ. അനിൽകുമാറിന്റെ തട്ടം പരാമർശത്തെ തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അനിൽകുമാറിന്റെ പരാമർശം പാർട്ടിനിലപാടിൽനിന്ന് വ്യത്യസ്തമാണ്. ഇത്തരത്തിൽ ഒരു പരാമർശവും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യപരമായ അവകാശമാണ്. ഭരണഘടന ഉറപ്പുനൽകുന്ന കാര്യംകൂടിയാണത്. അതിനാൽത്തന്നെ അനിൽകുമാറിന്റെ പരാമർശം പാർട്ടി നിലപാടിൽനിന്ന് വ്യത്യസ്തമാണ്. വസ്ത്രധാരണത്തിലേക്ക് കടന്നു കയറുന്ന ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ടതില്ല. ഇത്തരത്തിൽ ഒരു പരാമർശവും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ…

Read More