രാം ചരണിന് വീണ്ടും പെൺകുട്ടി ജനിക്കുമോയെന്ന് ഭയമാണ്, പാരമ്പര്യം തുടരാൻ ആൺകുട്ടി വേണം: വിവാദ പരാമർശം നടത്തി ചിരഞ്ജീവി

‌തന്റെ പേരക്കുട്ടികളിൽ എല്ലാവരും പെൺകുട്ടികളായിപ്പോയെന്ന് വിഷമത്തോടെ പരാമർശം നടത്തിയ ചിരഞ്ജീവിക്കെതിരെ വിമർശനം കടുക്കുന്നു. വീട് ലേഡീസ് ഹോസ്റ്റൽ പോലെയാണെന്നും തന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ചെറുമകനില്ലെന്നുമായിരുന്നു ചിരഞ്ജീവി പറഞ്ഞത്. രാംചരണിന് വീണ്ടും പെൺകുട്ടിയുണ്ടാകുമോ എന്ന പേടി തനിക്കുണ്ടെന്നും ‘ബ്രഹ്‌മ ആനന്ദം’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കവെ ചിരഞ്ജീവി പറഞ്ഞു. തമാശ രൂപേണയാണ് ഇക്കാര്യം അവതരിപ്പിച്ചതെങ്കിലും പരാമർശം വലിയ വിമർശനത്തിന് വഴിയൊരുക്കി. ചിരഞ്ജീവിയുടെ വാക്കുകൾ: “ഞാന്‍ വീട്ടിലായിരിക്കുമ്പോള്‍, എനിക്ക് ചുറ്റും കൊച്ചുമക്കൾ ഓടിക്കളിക്കും. അപ്പോൾ,…

Read More

ലോക കേരള സഭയേക്കാൾ ഫലപ്രദമായ പ്രവർത്തനം കെഎംസിസി നടത്തുന്നു: കുഞ്ഞാലിക്കുട്ടി

ലോകകേരളസഭയ്ക്ക് എന്ത് റിസൽട്ടാണ് ഉണ്ടാക്കാൻ കഴിഞ്ഞതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിലവിൽ വന്നിട്ട് വർഷങ്ങളായിട്ടും കാര്യമായ പ്രവർത്തനം നടത്താൻ ലോക കേരള സഭയ്ക്കായിട്ടില്ല. ലോക കേരള സഭയേക്കാൾ ഫലപ്രദമായ പ്രവർത്തനം കെഎംസിസി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാളികൾ വിദേശരാജ്യങ്ങളിൽ ആശ്രയിക്കുന്നത് കെഎംസിസിയെ ആണ്. പ്രളയം പോലുള്ള ദുരന്ത ഘട്ടങ്ങളിൽ കെഎംസിസി വലിയതോതിലാണ് സഹായം നൽകുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കോഴിക്കോട് നടന്ന കെഎംസിസി ഗ്ലോബല്‍ മീറ്റില്‍ പറഞ്ഞു.

Read More

‘പിടിക്കാനോ വളക്കാനോ ഒടിക്കാനോ പറ്റുന്ന ഒന്നല്ല പെണ്ണ്, സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം’; ഗോപി സുന്ദർ

സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ വരുന്ന മിക്ക കമന്റുകൾക്കും മറുപടി നൽകുന്നയാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്താൽ ഇതാണോ പുതിയ ആളെന്നും മറ്റും ചോദിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ മോശം കമന്റിട്ട മണിക്കുട്ടൻ എന്നയാൾക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് ഗോപി സുന്ദർ. ‘പെണ്ണുപിടിയൻ’ എന്നായിരുന്നു കമന്റ്. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്. ‘നിനക്ക് പിടിക്കാൻ മാത്രമേ അറിയൂ എന്ന് എനിക്ക് മനസിലായി. പെണ്ണുങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ….

Read More

‘നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാം’; കെ സുരേന്ദ്രൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളെ നിസാരവൽക്കരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചലച്ചിത്ര നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാർട്ടി നേതൃത്വം പറയുന്നതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപി പറയുന്നതല്ല പാർട്ടി നിലപാട്, മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.  പാർട്ടി നിലപാട് പറയുന്നത് പാർട്ടി അധ്യക്ഷനാണ്. ആരോപണങ്ങൾ മാധ്യമ…

Read More

മന്ത്രി ഇരിക്കുന്ന സ്ഥാനത്തിന്‍റെ വില കളയരുത്: വിദ്യാഭ്യാസ മന്ത്രിയെ വിമർശിച്ച് സതീശൻ

മലബാറിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഡോ. എം കെ മുനീർ നടത്തിയ സത്യഗ്രഹം പ്രകടനം മാത്രമാണെന്ന പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന അങ്ങേയറ്റം നിലവാരമില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുസ്ലിം ലീഗിന്‍റെ സമുന്നത നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിനെ അപമാനിക്കുകയാണ് മന്ത്രി ചെയ്തത്. നിരുത്തരവാദപരവും അപഹാസ്യവുമായ  പ്രതികരണമാണ് വി ശിവൻകുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായത്. മന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തിയ ശേഷവും മലബാറിലെ സിറ്റ് പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ല….

Read More

ദേവനെ കൈകൂപ്പാൻ മടിയുള്ളവരെ ക്ഷേത്രങ്ങളിലേക്ക് അയക്കരുത്; എം.വി ഗോവിന്ദന് മറുപടിയുമായി സുരേന്ദ്രൻ

വിശ്വാസത്തെ ഉപകരണമാക്കുന്ന ആർഎസ്എസല്ല ആരാധനാലയങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ക്ഷേത്രങ്ങൾ പരിപാലിക്കേണ്ടത് വിശ്വാസികളാണെന്ന ബോധം എംവി ഗോവിന്ദന് തിരഞ്ഞെടുപ്പിന് ശേഷമെങ്കിലും വന്നത് എന്തായാലും നന്നായി എന്നും, എന്നാൽ ക്ഷേത്രങ്ങൾ ഭരിക്കാൻ നിങ്ങൾ അയക്കുന്ന ദേവസ്വം മന്ത്രിയേയും ചെയർമാനെയും മെമ്പർമാരെയും ജീവനക്കാരെയുമെല്ലാം വിശ്വാസികളാക്കുകയാണ് ആദ്യം വേണ്ടതെന്നും സുരേന്ദ്രൻ പരിഹസിച്ചു. കെ. സുരേന്ദ്രന്റെ കുറിപ്പ് ക്ഷേത്രങ്ങൾ പരിപാലിക്കേണ്ടത് വിശ്വാസികളാണെന്ന ബോധം എംവി ഗോവിന്ദന് തിരഞ്ഞെടുപ്പിന്…

Read More

‘വല്ലാത്ത കമന്റുകളായിരുന്നു, അന്ന് അയർലൻഡിൽനിന്ന് തിരിച്ചുപോരാൻ കഴിയുമോ എന്നു പോലും ഭയന്നു’; ഹണിറോസ്

യുവഹൃദയങ്ങളുടെ പ്രിയ താരമാണ് ഹണിറോസ്. ഒരിടവേളയ്ക്ക് ശക്തമായി റേച്ചൽ എന്ന സിനിമയിലൂടെ തിരികെ വരുന്ന ഹണിറോസ് മലയാളത്തിൽ മാത്രമല്ല തെലുങ്കിലും തിരിച്ചുവരവിലൂടെ കൈയടി നേടുകയാണ്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ഹണി റോസ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതേസമയം, ഉദ്ഘാടന വേദികളിൽ സ്ഥിരമായി എത്തുന്നതിൽ സോഷ്യൽ മീഡിയയുടെ നിരന്തരമുള്ള ട്രോളുകളും ഹണിറോസ് നേരിടാറുണ്ട്. ഇപ്പോഴിതാ തനിക്കെതിരെയുള്ള ട്രോളുകളെക്കുറിച്ച് സംസാരിക്കുകയാണ് ഹണിറോസ്. ‘രസകരമായ ട്രോളുകളൊക്കെ അതേ വൈബോടെ ഞാൻ ആസ്വദിക്കാറുണ്ട്. റേച്ചലിന്റെ പോസ്റ്റർ…

Read More

‘കള്ളപ്പണിക്കർമാർ’; ആരോപണങ്ങൾക്കെതിരെ കെ.സുരേന്ദ്രൻ, ‘ഗണപതിവട്ടജീ’യ്ക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കർ, വാക്‌പോര്

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും വലതുപക്ഷനിരീക്ഷകനും ചാനൽ ചർച്ചകളിലെ സാന്നിധ്യവുമായ ശ്രീജിത്ത് പണിക്കരും തമ്മിൽ വാക്പോര്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിലുള്ള പോര്. സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിച്ചെന്ന ആരോപണമാണ് കെ.സുരേന്ദ്രനെ ചൊടിപ്പിച്ചത് മാധ്യമങ്ങളോട് സംസാരിക്കവെ ‘കള്ളപ്പണിക്കന്മാർ’ എന്ന പ്രയോഗം നടത്തി സുരേന്ദ്രനാണ് പോരിന് തുടക്കമിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് ഇതിന് മറുപടി നൽകിയത്. ചെറിയ ഉള്ളിയുടെ ചിത്രം സഹിതമായിരുന്നു ശ്രീജിത്തിന്റെ മറുപടി. ‘തിരഞ്ഞെടുപ്പ് വന്നപ്പൊ നിങ്ങൾ…

Read More

താന്‍ രോഗബാധിതയാണ്, ബോഡി ഷെയ്മിംഗ് കമന്റിട്ട് തന്നെ വേദനിപ്പിക്കരുത്: അന്ന രാജന്‍

മലയാളികള്‍ ക്ക് സുപരിചിതയായ നടിയാണ് അന്ന രാജന്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അന്ന രാജന്‍. താരം പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ബോഡി ഷെയ്മിംഗും അന്ന നേരിടാറുണ്ട്. ഇപ്പോഴിതാ തനിക്കെതിരെയുള്ള ബോഡി ഷെയ്മിംഗിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അന്ന രാജന്‍. കഴിഞ്ഞ ദിവസം അന്ന ഒരു ഡാന്‍സ് റീല്‍ പങ്കുവച്ചിരുന്നു. പിന്നാലെ ഒരാള്‍ താരത്തെ അപമാനിക്കുന്ന കമന്റുമായി എത്തുകയായിരുന്നു. മാംസപിണ്ഡത്തിന് അനങ്ങാന്‍ വയ്യ എന്നായിരുന്നു കമന്റ്. തുടര്‍ന്നാണ് അന്ന സ്‌റ്റോറിയിലൂടേയും…

Read More

‘ഉമ്മൻചാണ്ടിയോട് കാട്ടിയ നെറികേട് കേരളം മറക്കില്ല’; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ

സംസ്ഥാന സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. മലയാളികളുടെ അഭിമാനമായ തൃശൂർ പൂരം വഷളാക്കി അവിടെ ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ തീരുമാനിച്ചതും കമ്യൂണിസ്റ്റുകാരാണെന്നും അച്ചു ഉമ്മൻ പറഞ്ഞു. കോൺഗ്രസ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ‘കുറച്ചുദിവസങ്ങൾക്ക് മുൻപ് ഒരു ഇടതുപക്ഷ സ്ഥാനാർത്ഥി വളരെ വിഷമത്തോടെ വൈകാരികമായി മാധ്യമങ്ങളോട് പ്രതികരിക്കുന്നത് കണ്ടു. അവരെ ഒരു പ്രത്യേക രീതിയിൽ സൈബർ അറ്റാക്ക് ചെയ്തുവെന്ന്. അതുകഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞ് അവർ തന്നെ ചിരിച്ചുകൊണ്ട്…

Read More