കർണാടകയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ മുട്ടൽ: മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കൊല്ലപ്പെട്ടു

മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ സീതാമ്പൈലു പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. ശൃംഗേരി, നരസിംഹരാജപുര, കാർക്കള, ഉഡുപ്പി മേഖലകളിൽ അടുത്ത ദിവസങ്ങളിൽ ഗൗഡയുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ പ്രദേശങ്ങളിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ വർധിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.  മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ് മേധാവിയായ വിക്രം ഗൗഡ, ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവ് കൂടിയാണ്. കർണാടക പൊലീസും ആന്റി നക്സൽ ഫോഴ്സും ഹിബ്രി വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെ 5 മാവോയിസ്റ്റുകളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരുമായി ഏറ്റുമുട്ടൽ…

Read More

ദൗത്യം നീണ്ടു; പിന്നാലെ ഐഎസ്എസിൽ കമാൻഡറായി സുനിത വില്യംസ്

അന്താരാഷ്ടര ബഹിരാകാശ നിലയത്തിന്റെ കമാൻഡറായി സുനിത വില്യംസ്. ഐഎസ്എസിലെ കമാൻഡറായിരുന്ന റഷ്യൻ സഞ്ചാരി ഒലേഗ് കൊനോനെങ്കോ ഭൂമിയിലേക്കു മടങ്ങിയതോടെയാണ് സുനിത പുതിയ ചുമതല ഏറ്റെടുത്തത്. ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ വെറും ഒരാഴ്ച്ചത്തെ ദൗത്യത്തിനാണ് സുനിത വില്യംസും ബുച്ച് വിൽമോറും പോയത്. ഇപ്പോഴിത ഐഎസ്എസിന്റെ കമാഡറുമായി. ഐഎസ്എസിൽ ഗവേഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ ദൗത്യങ്ങളുടെ ഏകോപനച്ചുമതലയാണു സുനിതയ്ക്കുള്ളത്. എന്നാൽ ഇത് ആദ്യമായല്ല സുനിത കാമാൻഡറാകുന്നത്, 2012 ലെ ദൗത്യത്തിലും സുനിത കമാൻഡറായിരുന്നു. സ്റ്റാർലൈനർ പേടകത്തിൽ ജൂൺ ‌6ന് ഐഎസ്എസിലെത്തിയ…

Read More