
ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യത്തിന്റെ കുതിപ്പ്; ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകും
നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്. 90 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യം 49 സീറ്റുകളിലാണ് മുന്നേറുന്നത്. 27 സീറ്റില്‍ വിജയിച്ച മുന്നണി 22 സീറ്റില്‍ ലീഡ് ചെയ്യുന്നു. ബിജെപി 10 സീറ്റില്‍ വിജയിച്ചപ്പോള്‍, 19 ഇടത്ത് ലീഡു ചെയ്യുന്നു. ആകെ 29 മണ്ഡലങ്ങളിലാണ് ബിജെപി മുന്നേറ്റം. കശ്മീര്‍ താഴ്‌വര മേഖല നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി തൂത്തു വാരിയപ്പോള്‍ ജമ്മു മേഖലയിലാണ് ബിജെപിക്ക് പിടിച്ചു നില്‍ക്കാനായത്. മുന്‍…