
ജനം ചിരിക്കാൻ ഇഷ്ടപ്പെടുന്നു, ചിരിപ്പിക്കുന്നവരെ ആർക്കാണ് ഇഷ്ടമല്ലാത്തത്: സുരാജ് വെഞ്ഞാറമൂട്
ചിരിപ്പിക്കുന്നവർ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരാണെന്ന് സുരാജ് വെഞ്ഞാറമൂട്. നായകനോ, വില്ലനോ അല്ലെങ്കിൽ മറ്റ് ആർക്ക് കിട്ടുന്നതിനേക്കാളും കൂടുതൽ ഇഷ്ടം, സ്വീകാര്യത കോമഡി ആർട്ടിസ്റ്റുകൾക്ക് ലഭിക്കാറുണ്ട്. ഒരാളെ പൊട്ടിച്ചിരിപ്പിക്കുക, രസിപ്പിക്കുക എന്നതു നിസാര കാര്യമല്ല. സിനിമയിൽ മാത്രമല്ല, സീരിയലുകളിലാണെങ്കിലും നാടകത്തിലാണെങ്കിലും കോമഡി ആർട്ടിസ്റ്റുകളോട് ആളുകൾക്ക് എന്നും ഒരിഷ്ടം കൂടുതലുണ്ട്. സിനിമയിലെ കോമഡി രംഗങ്ങൾക്കു മാറ്റം സംഭവിച്ചിട്ടുണ്ട്. തൊട്ടുമുമ്പത്തെ തലമുറയിലെ സിനികളിൽ നിന്നു വ്യത്യസ്തമാണ് സമകാലിക സിനിമ ഹാസ്യം കൈകാര്യം ചെയ്യുന്നത്. മുൻ തലമുറയിലെ അടൂർ ഭാസി, എസ്.പി. പിള്ള,…