
വാരാണസി മണ്ഡലത്തിൽ കൊമേഡിയൻ ശ്യാം രംഗീലയുടെ നാമനിർദേശപത്രിക നിരസിച്ചു
ലോക്സഭ തെരഞ്ഞെടുപ്പിൽ വാരാണസി മണ്ഡലത്തിൽ കൊമേഡിയൻ ശ്യാം രംഗീലയുടെ നാമനിർദേശപത്രിക നിരസിച്ചതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് ശ്രദ്ധ നേടിയ ആളാണ് ശ്യാം രംഗീല. വാരാണസി ലോക്സഭ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായാണ് ശ്യാം രംഗീല മത്സരിക്കുന്നത്. മെയ് 14നാണ് രംഗീല ലോക്സഭയിലേക്ക് പത്രിക നൽകിയത്. ഇതിന്റെ വിഡിയോ എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഒരു ദിവസത്തിന് ശേഷം തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ശ്യാം രംഗീലയുടെ നാമനിർദേശ പത്രിക നിരസിക്കുകയായിരുന്നു. അതേസമയം നാമനിർദേശ…