‘അ‌മ്മ’ സംഘടന തിരിച്ചുവരുമെന്ന് സുരേഷ് ഗോപി; സംഘടനയിൽനിന്ന് രാജിവെച്ച അ‌തേ കമ്മിറ്റി തന്നെ തിരിച്ചുവരണമെന്ന് ധർജൻ ബോൾഗാട്ടി

കേരളപ്പിറവിയോടനുബന്ധിച്ച് കൊച്ചിയിലെ ‘അ‌മ്മ’ ആസ്ഥാനത്ത് ഒത്തുകൂടി ചലച്ചിത്രതാരങ്ങൾ. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ സംഘടനാ ആസ്ഥാനത്തെത്തി. ‘അ‌മ്മ’ തിരിച്ചുവരവിന്റെ പാതയിലാണെന്നും അ‌തിനുള്ള തുടക്കമാണ് ഇന്ന് കുറിച്ചതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ കമ്മിറ്റി നിലവിൽ വരുമെന്നും അ‌ദ്ദേഹം പറഞ്ഞു. അ‌തേസമയം, സംഘടനയിൽനിന്ന് രാജിവെച്ച അ‌തേ കമ്മിറ്റി തന്നെ തിരിച്ചുവരണമെന്ന് ധർജൻ ബോൾഗാട്ടി പറഞ്ഞു. ‘സുരേഷ് ഗോപി ഇന്ന് ഇതേ കാര്യമാണ് പറഞ്ഞത്. പുതിയ തിരഞ്ഞെടുപ്പ് നടത്തുക ചെലവുള്ള കാര്യമാണ്. കമ്മിറ്റിയിലുള്ളതിൽ ചിലർ ആരോപണവിധേയർ മാത്രമാണ്….

Read More

‘പ്രദർശന വസ്തുവായി കൊണ്ടു നടന്ന ശേഷം വലിച്ചെറിയും’; പത്മജയ്ക്കും അനിലിനും മടങ്ങിവരേണ്ടിവരുമെന്ന് ചെറിയാൻ ഫിലിപ്പ്

പത്മജ വേണുഗോപാലിനും അനിൽ ആൻറണിക്കും തന്നെ പോലെ കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരുമെന്ന് ചെറിയാൻ ഫിലിപ്പ്. ബി.ജെ.പിയിൽ ചേർന്ന മോഹൻ ശങ്കർ എന്ന കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആർ.ശങ്കറിൻറെ മകനുണ്ടായ തിക്താനുഭവം കരുണാകരൻറേയും ആൻറണിയുടെയും മക്കൾക്കും ഉണ്ടാകും. ബിജെപിയിലേക്ക് വരുന്നവരുടെ കൂടെ നിഴൽ പോലുമില്ലെന്ന് മുതിർന്ന നേതാവ് സി.കെ. പത്മനാഭൻ പരിഹസിച്ചത് അവരുടെ പൊതുവികാരമാണ്. കോൺഗ്രസ് കുടുംബത്തിലുള്ള സ്‌നേഹവും ആദരവും പരിഗണനയും മറ്റൊരു പാർട്ടിയിലും ലഭിക്കില്ല. താല്ക്കാലികമായി സ്ഥാനമാനങ്ങൾ നൽകുമെങ്കിലും രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടും. കുറേ നാൾ പ്രദർശന…

Read More

‘ഓർഡിനറിക്കു ശേഷം സിനിമ ചെയ്യേണ്ടെന്ന നിലപാടിലായിരുന്നു, ഒരു നവീകരണം വേണമായിരുന്നു’; ശ്രിത ശിവദാസ്

ഓർഡിനറി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നായികയാണ് ശ്രിത ശിവദാസ്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധനേടിയ ശ്രിത പിന്നീട് കുറച്ചു സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയെങ്കിലും പിന്നീട് അപ്രത്യക്ഷയാവുകയായിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെ അതിഥി വേഷത്തിൽ എത്തിയ ശ്രിത ഇപ്പോൾ വീണ്ടും മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ്. രണ്ടു സിനിമകളിൽ നായികയായി കൊണ്ടാണ് ശ്രിതയുടെ തിരിച്ചുവരവ്. ഇതിനിടെ ഇപ്പോഴിതാ സിനിമയിൽ നിന്നും ഇടവേളയെടുത്തതിനെ കുറിച്ചും തിരിച്ചുവരവിനെ…

Read More