ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; 13 പേർക്ക് ദാരുണാന്ത്യം

മധ്യപ്രദേശിൽ ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് 13 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ഗുണ- ആരോൺ റോഡിൽ ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. മൃതദേഹങ്ങളെല്ലാം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്ന് ഖാത്രി എസ്.പി പറഞ്ഞു. അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചിട്ടുണ്ട്. കൂട്ടിയിടിക്ക് പിന്നാലെ തീപിടിച്ചപ്പോൾ ബസിന്റെ ജനാലകളിലൂടെ ചാടിയവരാണ് രക്ഷപ്പെട്ടത്. ട്രക്ക് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ…

Read More

തൃശൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; 7പേർക്ക് പരിക്ക്, നാലു പേരുടെ നില ​ഗുരുതരം

തൃശൂർ തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. തളിക്കുളം ഹൈസ്‌കൂളിന് സമീപം ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്ന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപെട്ടത്. തിരുവനന്തപുരം സ്വദേശികളായ 7 പേർക്കാണ് പരിക്കേറ്റത്. മോനിഷ്(19), മോളി (50), അഖിൽ ( 25 ), ആദർശ് (26), രാധാകൃഷ്ണൻ( 31), ഹർഷ ( 25), അക്ഷിമ (20)…

Read More

എയർഷോക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റുമാർക്ക് ദാരുണാന്ത്യം

യു.എസിൽ വ്യോമാഭ്യാസ പ്രകടനത്തിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റുമാർ കൊല്ലപ്പെട്ടു. നെവാഡ സംസ്ഥാനത്തെ റെനോയിൽ നടന്ന നാഷനൽ ചാംപ്യൻഷിപ്പ് എയർ റേസസിലാണു ദുരന്തമുണ്ടായത്. അപകടത്തെ തുടർന്ന് ചാംപ്യൻഷിപ്പ് നിർത്തിവച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.15ഓടെയാണ് അപകടമുണ്ടായത്. ടി-6 ഗോൾഡ് റേസിന്റെ സമാപനത്തിനിടെ ലാൻഡ് ചെയ്യുമ്പോഴാണു രണ്ടു വിമാനങ്ങൾ കൂട്ടിയിടിച്ചത്. നിക്ക് മാസി, ക്രിസ് റഷിങ് എന്നിങ്ങനെ രണ്ട് വിമാനങ്ങളിലെയും പൈലറ്റുമാരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിന്റെ മറ്റ് അപകടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. വിദഗ്ധരായ പൈലറ്റുമാരും ടി-6 റേസിങ്ങിൽ ഗോൾഡ് ജേതാക്കളുമാണ്…

Read More