അമേരിക്കയിൽ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകർന്ന് നദിയിൽ വീണു; വാഷിങ്ടണ്‍ ഡിസിയിലാണ് അപകടം: രക്ഷാപ്രവർത്തനം തുടരുന്നു

അമേരിക്കയിൽ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകർന്ന് നദിയിൽ വീണു. വാഷിങ്ടണ്‍ ഡിസിയിലാണ് അപകടം. 65 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.  റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിന് സമീപമാണ് യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററിൽ മൂന്ന് യുഎസ് സൈനികരാണ് ഉണ്ടായിരുന്നത്. ഇവരെ കണ്ടെത്താനായോ എന്ന് വ്യക്തമല്ല. സേനയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടതെന്ന് യുഎസ് ആർമി സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പൊട്ടോമാക് നദിയിലേക്കാണ് യാത്രാ വിമാനം പതിച്ചതെന്ന് കൊളംബിയ മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്മെന്‍റ്…

Read More

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് അപകടം; 4 പേർ മരിച്ചു

പത്തനംതിട്ടയിൽ വാഹനാപകടത്തിൽ 4 മരണം. കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു,  നിഖില്‍, ബിജു പി ജോര്‍ജ്  എന്നിവരാണ് മരിച്ചത്. പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. മലേഷ്യയിലുണ്ടായിരുന്ന മകള്‍ അനുവിനെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വിളിച്ചുകൊണ്ട് വരികയായിരുന്നു ഇവര്‍. ഒരു കുടുംബത്തിലെ 4 പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. അനുവിന്‍റെ ഭര്‍ത്താവാണ് നിഖില്‍. നിഖിലിന്‍റെ അച്ഛനാണ് മത്തായി ഈപ്പന്‍, അനുവിന്‍റെ അച്ഛനാണ് ബിജു പി ജോര്‍ജ്….

Read More

ഗോവൻ തീരത്ത് നേവിയുടെ അന്തർവാഹിനിയും മത്സ്യബന്ധന ​ബോട്ടും കൂട്ടിയിടിച്ചു; 2പേരെ കാണാതായി

ഗോവൻ തീരത്ത് ഇന്ത്യൻ മത്സ്യബന്ധന ബോട്ടും നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ച് അപകടം. 13 മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. 11 പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടുപേരെ കാണാതായി. ആറ് കപ്പലും വിമാനങ്ങളും ഉപയോ​ഗിച്ച് പ്രദേശത്ത് നാവികസേന വ്യാപകമായ തിരച്ചിൽ തുടരുകയാണ്. ഗോവൻ തീരത്തുനിന്ന് 70 നോട്ടിക്കൽ മൈൽ അകലെ, മാർത്തോമ എന്ന ബോട്ടും സ്കോർപീൻ ക്ലാസ് അന്തർവാഹിനിയും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ‘കാണാതായവർക്കുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്. മുംബൈ മാരിടൈം റെസ്ക്യൂ കോ ഓർഡിനേഷൻ സെൻഡറുമായി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചുണ്ട്….

Read More

കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 19 പേർക്ക് പരുക്ക്: 4 പേരുടെ നില ഗുരുതരം

ചെന്നൈയ്ക്ക് സമീപം കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരുക്ക്. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് ഇന്നലെ രാത്രി എട്ടരയക്ക്, റെയിൽവേ സ്റ്റേഷനോട് ചേർന്നു നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആകെ 1360 യാത്രക്കാരാണ്‌ ട്രെയിനിൽ ഉണ്ടായിരുന്നത്. 13 കോച്ചുകൾ പാളം തെറ്റി. 3 കോച്ചുകൾക്ക് തീപിടിച്ചു. അപകടത്തിനു ശേഷം യാത്രക്കാരെ സുരക്ഷിതമായി ചെന്നൈ സെൻട്രൽ…

Read More

വയനാട്ടിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്

വയനാട് അഞ്ചുകുന്നിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് ഡ്രൈവർ ഉൾപ്പടെ 10 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. രാവിലെ കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Read More

ഉത്തർപ്രദേശിൽ ട്രക്ക് ബസിനു മുകളിലേക്ക് മറിഞ്ഞു; 11 മരണം; 10 പേർക്ക് പരുക്ക്

ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ നിയന്ത്രണം വിട്ടെത്തിയ ട്രക്ക് ബസിനു മുകളിലേക്കു മറിഞ്ഞ് 11 പേർ മരിച്ചു. 10 പേർക്ക് പരുക്കേറ്റു. സീതാപുരിൽനിന്നും ഉത്തരാഖണ്ഡിലെ പുർണഗിരിയിലേക്ക് തീർഥാടകരുമായ പോയ ബസാണ് അപകടത്തിൽപ്പെട്ടത്. എഴുപതോളം പേരാണ് ബസിലുണ്ടായിരുന്നത്. അപകടം നടക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുന്നതിനായി ബസ് വഴിയരികിൽ ഒരു ധാബയ്ക്കു സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്തു ബസിലുണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; ആറ് യുവാക്കൾക്ക് ദാരുണാന്ത്യം

തമിഴ്‌നാട് തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നേമുക്കാലോടെയാണ് സംഭവം. കുറ്റാലം വെള്ളച്ചാട്ടം കണ്ടുമടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ആറ് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. സുഹൃത്തുക്കളായ ആറുപേരും ചേർന്ന് കാർ വാടകയ്ക്ക് എടുത്ത് കുറ്റാലം വെള്ളച്ചാട്ടത്തിലെത്തിയതായിരുന്നു. അവിടെനിന്ന് തിരിച്ച് വരുന്നവഴിയാണ് അപകടമുണ്ടായത്.  സിമന്റ് കയറ്റിവന്ന ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ജെസിബി കൊണ്ടുവന്ന് വളരെയേറെ ശ്രമത്തിനൊടുവിലാണ് ലോറിക്കടിയിൽ നിന്ന് കാറും മൃതദേഹങ്ങളും പുറത്തെടുത്തത്. തെങ്കാശി ചിന്താമണി സ്വദേശികളായ കാർത്തിക്, വേൽ,…

Read More

തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; ആറു മരണം

തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. മരിച്ചവരിൽ സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നു. ഇവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. സേലം ജില്ലയിലെ ഇടപ്പാടിയിൽനിന്നും കുംഭകോണത്തേക്കു ക്ഷേത്ര ദർശനത്തിനായി പോയ ഒൻപതംഗ സംഘത്തിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. നാമക്കൽ ഭാഗത്തുനിന്നും തിരുച്ചിറപ്പള്ളിയിലേക്കു തടി കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read More