തമിഴ്നാട് തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികൾ മരിച്ചു; 18 പേർക്ക് പരുക്ക്

തമിഴ്നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചത് കോട്ടയം സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം. മരിച്ചതിൽ ഒരാൾ കുറവിലങ്ങാട് സ്വദേശി ജയന്ത് ആണെന്ന് തിരിച്ചറിഞ്ഞു. അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഏർക്കാട് എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു മിനി ബസ്. തേനിയിലേക്ക് പോവുകയായിരുന്നു മാരുതി ഓൾട്ടോ കാർ. കൂട്ടിയിടിയിൽ കാർ പൂർണമായി തകർന്നു….

Read More

ഫയര്‍എഞ്ചിനും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം; ആംബുലന്‍സ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍ തലശ്ശേരിയിൽ ആംബുലന്‍സും ഫയര്‍ഫോഴ്സിന്‍റെ ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കണ്ണൂർ തലശ്ശേരിയിൽ ഇന്നലെ രാത്രി 11 നാണ് അപകടം ഉണ്ടായത്.ആംബുലന്‍സ് ഡ്രൈവറായ ഏഴാം കൊട്ടിൽ സ്വദേശി മിഥുനാണ് മരിച്ചത്. പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്. തലശ്ശേരി കുളം ബസാറിലേക്ക് തീയ്യണക്കാനായി പോവുകയായിരുന്ന ഫയർഫോഴ്സിന്‍റെ ഫയര്‍എഞ്ചിനുമായാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ആംബുലന്‍സ് തകര്‍ന്നു. ഫയര്‍എഞ്ചിന്‍റെ മുൻഭാഗത്തെ ചില്ല് ഉള്‍പ്പെടെ തകര്‍ന്നു. ആംബുലന്‍സിലുണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു ആംബുലന്‍സെത്തിച്ച് മാറ്റുകയായിരുന്നു.

Read More

മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് അപകടം; രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി; ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്

പൊന്നാനിയില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളും കടലില്‍ പെട്ടുപോയെങ്കിലും നാല് പേരെ കപ്പലിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. രണ്ട് പേരെ കാണാതായിട്ടുണ്ട്.  പൊന്നാനിയിൽ നിന്നും പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ സലാം, ഗഫൂര്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കായി നേവിയും കോസ്റ്റുഗാർഡും തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം. സാഗർ യുവരാജ് എന്ന കപ്പൽ ബോട്ടിൽ ഇടിക്കുകയായിരുന്നു.

Read More

പന്തളത്ത് കെഎസ്ആർടിസി ബസ് കാറിലിടിച്ച് അപകടം; ഒരാൾ മരിച്ചു

പന്തളം എംസി റോഡിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം പട്ടം വൃന്ദാവൻ ഗാർഡൻസിൽ ജോസഫ് ഈപ്പൻ (66) ആണ് മരിച്ചത്. കാറോടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി അബിക്ക് (32) പരുക്കേറ്റു. ഇയാളെ അടൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെ പന്തളം കുരമ്പാല അമൃത സ്‌കൂൾ കവലയ്ക്കു സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്കു പോയ കെഎസ്ആർടിസി ബസും അടൂർ ഭാഗത്തുനിന്നു വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അടൂരിൽ നിന്നും അഗ്നിരക്ഷാ…

Read More