ഡ്രസ് കോഡുമായി മുംബൈയിലെ കോളേജ്; ടീഷർട്ടും ജേഴ്സിയും കീറിയ ഡിസൈനുള്ള ജീൻസും നിരോധിച്ചു

ടീഷർട്ട്, ജേഴ്സി, കീറിയ ഡിസൈനുള്ള ജീൻസ്, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ എന്നിവ നിരോധിച്ച് മഹാരാഷ്ട്രയിലെ കോളേജ്. ചെമ്പൂരിലെ ആചാര്യ & മറാഠേ കോളേജിലാണ് പ്രിൻസിപ്പാൾ ഡ്രസ് കോഡ് വ്യക്തമാക്കി സർക്കുലർ ഇറക്കിയത്. നേരത്തെ ഇതേ കോളേജിൽ ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാർത്ഥികള്‍ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ‘ഡ്രസ് കോഡും മറ്റ് നിയമങ്ങളും’ എന്ന പേരിൽ കോളേജ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ജൂൺ 27ന് കോളേജ് പ്രിൻസിപ്പൽ ഡോ. വിദ്യാഗൗരി ലെലെ ഒപ്പിട്ട നോട്ടീസിൽ പറയുന്നത് കാമ്പസിൽ…

Read More

കൊയിലാണ്ടി ഗുരുദേവ കോളേജിൽ സംഘര്‍ഷം: എസ്എഫ്ഐക്കാര്‍ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ചെന്ന് പരാതി

കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തിൽ പ്രിൻസിപ്പലിന് പരിക്കേറ്റു. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക് ഇടുന്നതിൽ തര്‍ക്കമുണ്ടായിരുന്നു. ഒരു വിഭാഗം എസ്എഫ്ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ ആരോപിച്ചു. പ്രിൻസിപ്പലും കോളേജിലെ ഒരു അധ്യാപകനും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ പരാതി നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അതിനിടെ അധ്യാപകര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളും രംഗത്തെത്തി. എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് അഭിനവ്…

Read More

അധ്യാപകരെ ഉടൻ ഡെപ്യൂട്ടേഷനിൽ നിയമിക്കുമെന്ന് കാണിച്ച് സർക്കാർ ഉത്തരവിറങ്ങി; പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചു

പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. മെഡിക്കൽ കോളേജിൽ അധ്യാപകരെ ഉടൻ ഡെപ്യൂട്ടേഷനിൽ നിയമിക്കുമെന്ന് കാണിച്ച് സർക്കാർ ഉത്തരവിറങ്ങിയ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്. ഒരു മാസത്തിനുള്ളിൽ മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയറ്റർ, ഐപി സംവിധാനങ്ങൾ എന്നിവ സജ്ജമാക്കുമെന്ന് നിയുക്ത എംപി കെ രാധാകൃഷ്ണൻ വിദ്യാർത്ഥികൾക്ക് നേരത്തെ ഉറപ്പ് നൽകിയിരുന്നു. എസ്എഫ്ഐ, വിദ്യാർത്ഥി ഐക്യവേദി എന്നിവരുടെ നേതൃത്വത്തിൽ ആറ് ദിവസമായി വിദ്യാർഥികൾ അനിശ്ചിതകാല സമരത്തിലായിരുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കഴിഞ്ഞദിവസം…

Read More

ബിഹാറിൽ കോളജ് മെസിലെ ഭക്ഷണത്തിൽ പാമ്പിന്റെ വാൽകഷ്ണം; 11 വിദ്യാർഥികൾ ആശുപത്രിയിൽ

ബിഹാറിൽ സർക്കാർ എൻജിനീയറിങ് കോളജിലെ മെസിൽ വിളമ്പിയ അത്താഴത്തിൽ പാമ്പിന്റെ വാൽക്കഷ്ണം കണ്ടെത്തിയതായി പരാതി. ഭക്ഷണം കഴിച്ച് ഛർദിയും ഓക്കാനവും അനുഭവപ്പെട്ട 11 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബങ്കയിലെ സർക്കാർ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വിദ്യാർഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോ.അനിതാ കുമാരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പാമ്പിന്റെ വാൽകഷ്ണമുള്ള ഭക്ഷണത്തിന്റെ ചിത്രങ്ങളും വിദ്യാർഥികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. നിലവിൽ ഭക്ഷണം വിതരണം ചെയ്യുന്നവരെ മാറ്റാനും പാമ്പിന്റെ വാൽ കണ്ടെത്തിയ സംഭവത്തിൽ പിഴ ഈടാക്കാനും…

Read More

സണ്ണി ലിയോണിന്റെ സംഗീത പരിപാടി; വിലക്ക് നീക്കണമെന്ന് വിസിയോട് ആവശ്യപ്പെടാൻ കോളേജ് യൂണിയൻ

സണ്ണി ലിയോണിന്റെ സംഗീത പരിപാടിക്കുള്ള വിലക്ക് നീക്കാൻ കേരള വിസിയോട് ആവശ്യപ്പെടാൻ കാര്യവട്ടം എഞ്ചിനീയറിംഗ് കോളേജ് യൂണിയൻ. അഡ്വാൻസ് തുക നൽകിയതടക്കം പറഞ്ഞാണ് അനുമതിക്കുള്ള ശ്രമം. അതേസമയം, പരിപാടിക്ക് അനുമതി നൽകിയതിൽ കോളേജ് പ്രിൻസിപ്പലിനോട് സർവകലാശാല വിശദീകരണം തേടി. ജൂലൈ 5നാണ് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിൽ സണ്ണി ലിയോണിൻ്റെ നൃത്ത-സംഗീത പരിപാടി. പുറത്തുനിന്നുള്ളവരുടെ പരിപാടിക്ക് സർക്കാർ വിലക്കുള്ളിനാൽ വിസി ഇന്നലെ അനുമതി നിഷേധിച്ചു. 20 ലക്ഷത്തോളം രൂപയാണ് ഇതിനകം കോളേജ് യൂണിയൻ സണ്ണി ലിയോണിന് അഡ്വാൻസായി നൽകിയത്….

Read More

നവജാത ശിശുവിന്റെ മരണം; അണുബാധയെന്ന് ആശുപത്രി; വിശദീകരണം തേടി ആരോഗ്യമന്ത്രി

വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശു മരണപ്പെട്ട സംഭവത്തിൽ ആരോഗ്യമന്ത്രി ആശുപത്രി അധികൃതരോട് വിശദീകരണം തേടി. ചികിത്സാ പിഴവാണ് മരണകാരണമെന്ന് കുഞ്ഞിന്‍റെ പിതാവ് ആരോപിച്ചിരുന്നു. മൃതദേഹവുമായി ആശുപത്രിക്കു മുന്നിൽ ബന്ധുക്കൾ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ അണുബാധയാണ് മരണകാരണമെന്നാണ് സൂപ്രണ്ട് ഡോ.എ.അബ്ദുൽ സലാമും പ്രിൻസിപ്പൽ ഡോ. മിറിയം വർക്കിയും പ്രതികരിച്ചത്. ബുധനാഴ്ച രാത്രി 11 ന് മരണപ്പെട്ട പെൺകുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. വിഷയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ബിജെപി പ്രവർത്തകർ ആശുപതിയിലേക്ക് മാർച്ച് നടത്തി.

Read More

‘പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ആധുനിക ഇന്ത്യയിൽ മദ്റസകൾ ആവശ്യമില്ല’: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ആധുനിക ഇന്ത്യയിൽ മദ്റസകൾ ആവശ്യമില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മദ്റസകളല്ല, ആധുനിക സർവകലാശാലകളാണ് ഡോക്ടർമാരെയും എൻജിനീയർമാരെയും ഉൽപാദിപ്പിക്കുന്നതെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. മുസഫർപൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്ഥാവന. 400ലേറെ സീറ്റുകൾ നേടി എൻ.ഡി.എ സർക്കാർ അധികാരം നിലനിർത്തുകയാണെങ്കിൽ മധുരയിലും വാരണാസിയിലും വലിയ ക്ഷേത്രങ്ങൾ നിർമിക്കുമെന്നും ഏകസിവിൽകോഡ് നടപ്പാക്കുമെന്നും ഹിമന്ത വ്യക്തമാക്കി. രാമക്ഷേത്ര പ്രതിഷ്ഠയിൽ പോലും പ​ങ്കെടുക്കാത്തവരാണ് ലാലു പ്രസാദ് യാദവും രാഹുൽ…

Read More

കോട്ടയം മെഡിക്കല്‍ കോളജിന് മുന്നിലെ കടയിൽ വൻ തീപിടിത്തം

കോട്ടയം മെഡിക്കൽ കോളേജിന് സമീപം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻവശത്ത് കടയിൽ  വൻ തീപിപിടിത്തം. ബസ് സ്റ്റാൻഡിനു  എതിർവശത്തുള്ള കെട്ടിട സമുച്ചയത്തിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കടയിലാണ്  തീപിടിത്തം ഉണ്ടായത്. കോട്ടയം അഗ്നി രക്ഷാ സേനയിലെ 4 യൂണിറ്റ് എത്തി രക്ഷാപ്രവർത്തനം നടത്തിയത്. ഇന്ന് രാവിലെ 9.45-ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലേക്ക് ആവശ്യമായ മെത്ത, പായ, മറ്റ് അവശ്യസാധനങ്ങൾ എല്ലാം വിൽക്കുന്ന കടയാണിത് . എളുപ്പത്തിൽ തീ പടരാനുള്ള സാധനങ്ങളാണ് കടയിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ തീ ആളിപ്പടരുകയായിരുന്നു. 2…

Read More

ഡോ. കെഎസ് അനിലിനെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി നിയമിച്ചു

ഡോ. കെ. എസ് അനിലിനെ പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസിയായി നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. ഗവർണ്ണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് ഡോ.പി സി ശശീന്ദ്രൻ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം. സിദ്ധാർത്ഥന്റെ മരണത്തിൽ 33  വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിസി പിൻവലിച്ചതായിരുന്നു രാജ്ഭവന്റെ അതൃപ്തിക്ക് കാരണം. സിദ്ധാർത്ഥന്റെ മരണത്തിലെ വീഴ്ചകളുടെ പേരിൽ മുൻ വി സി ഡോ. എം ആർ ശശീന്ദ്രനാഥിനെ നേരത്തെ ഗവർണ്ണർ സസ്പെൻഡ് ചെയ്തിരുന്നു.

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണൻ (30) ആണു മരിച്ചത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഉള്ളൂർ പി.ടി.ചാക്കോ നഗറിലെ ഫ്ലാറ്റിൽ മെ‍ഡിക്കൽ കോളജിലെ മറ്റു ഡോക്ടർമാക്കൊപ്പമാണ് അഭിരാമി വാടകയ്ക്കു താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ഭക്ഷണത്തിനുശേഷം മുറിയിൽ കയറി വാതിലടിച്ച അഭിരാമിയെ ഏറെനേരം വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ…

Read More