സിദ്ധാർഥന്റെ മരണം: സർവകലാശാല ഡീനിനെയും അസി. വാർഡനെയും സസ്പെൻഡ് ചെയ്തു

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാല ഡീനിനെയും ട്യൂട്ടറെയും സസ്പെൻഡ് ചെയ്ത് വൈസ് ചാൻസലർ. കോളജ് ഡീൻ എം.കെ.നാരായണനും അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥനും കാരണം കാണിക്കൽ നോട്ടീസിനു നൽകിയ മറുപടി വൈസ് ചാൻസലർ തള്ളിയിരുന്നു. വിഷയത്തിൽ വീഴ്ച പറ്റിയില്ലെന്നായിരുന്നു ഇരുവരുടെയും വിശദീകരണം. ഇരുവരുടെയും വിശദീകരണം വിസി തള്ളി. മരണം അറിഞ്ഞതിനു പിന്നാലെ ഇടപെട്ടുവെന്നും എല്ലാം നിയമപരമായി ചെയ്തുവെന്നുമാണ് ഇരുവരും പറയുന്നത്. എന്നാൽ സാധ്യമായതെല്ലാം ചെയ്‌തെന്ന മറുപടി തൃപ്തികരമല്ലെന്നാണ് വിസിയുടെ നിലപാട്. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് നേരിട്ടുപോയെന്നും…

Read More

സിദ്ധാർത്ഥൻറെ മരണം; വിശദീകരണം നൽകി കോളേജ് ഡീനും അസി. വാർഡനും, തള്ളി വിസി

വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ വിസിയുടെ നോട്ടീസിന് മറുപടി നൽകി ഡീനും അസിസ്റ്റന്റ് വാർഡനും. വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായ സമയത്ത് ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ഡീൻ എം.കെ. നാരായണൻ മറുപടിയിൽ അറിയിച്ചു. എന്നാൽ മറുപടി തൃപ്തികരമല്ലാത്തതിനാൽ വിശദീകരണം വിസി തള്ളി. അവിടെ താമസിച്ച് കാര്യങ്ങൾ നോക്കുന്ന ആളല്ല താൻ. റസിഡന്റ് ട്യൂട്ടറുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. വിവരം അറിഞ്ഞ ഉടൻ ഇടപെടലുകൾ നടത്തി. സിദ്ധാർഥന്റെ പോസ്റ്റുമോർട്ടത്തിനടക്കം നേരിട്ടുപോയി. ഹോസ്റ്റലിലുള്ള വിദ്യാർഥികളോട് സംസാരിച്ചതായും ചെയ്യാവുന്നത് യഥാസമയം…

Read More