
ജനങ്ങളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് വികസന മാർഗരേഖയിറക്കും: ഫോൺ നമ്പർ പുറത്തിറക്കി രാജീവ് ചന്ദ്രശേഖർ
ജനങ്ങളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് തലസ്ഥാന വികസനത്തിനായി മാർഗ്ഗരേഖ ഇറക്കാൻ കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ഇനി കാര്യം നടക്കുമെന്ന മുദ്രാവാക്യത്തിൽ മാത്രമൂന്നിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം. നടത്തേണ്ട കാര്യങ്ങൾ ജനങ്ങൾക്ക് അറിയിക്കാൻ ഫോൺ നമ്പർ അടക്കം നൽകിയാണ് പുതിയ പ്രചാരണം വികസനം, വികസനം, വികസനം. പ്രചാരണത്തിന്റെ ഒന്നാം ദിനം മുതൽ രാജീവ് ചന്ദ്രശേഖർ ഊന്നിപ്പറയുന്നത് ഒറ്റ അജണ്ടയാണ്. ഇനി കാര്യം നടക്കും എന്ന ടാഗ് ലൈൻ വികസനത്തിനുള്ള ഗ്യാരണ്ടിയും സിറ്റിംഗ് എംപി ശശി തരൂരിനുള്ള…