മധ്യപ്രദേശില്‍ ബസ് പാലത്തിൽനിന്ന് താഴേക്ക് മറിഞ്ഞ് അപകടം; മരണം 22 ആയി

മധ്യപ്രദേശില്‍ നിയന്ത്രണംവിട്ട ബസ് പാലത്തില്‍നിന്ന് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 22 ആയി. പരിക്കേറ്റ 31 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇൻഡോറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി. കലക്ടർ ശിവരാജ് സിങ് വെർമ അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും…

Read More

ഇ–കോളി ബാക്ടീരിയ ഉള്ള വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നത്: ചോദ്യവുമായി ഹൈക്കോടതി

കൊച്ചിയിലെ ജലസ്രോതസുകളിൽ ഇ–കോളി ബാക്ടീരിയ സാന്നിധ്യമെന്ന് എറണാകുളം കലക്ടർ‌ ഹൈക്കോടതിയിൽ. മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച സാംപിളുകളിൽ എല്ലാം ബാക്ടീരിയ കണ്ടെത്തിയെന്നു കലക്ടർ അറിയിച്ചു. ഇ–കോളി ബാക്ടീരിയ ഉള്ള വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. കൊച്ചിയിലെ മാലിന്യപ്രശ്നത്തിലും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്യമായെന്ന് ഹൈക്കോടതി പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ വൈകിയതോടെ റോഡുകള്‍ മാലിന്യക്കൂമ്പാരമായെന്നും മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.

Read More

 ബ്രഹ്മപുരത്ത്  തീപിടിത്തം: 95 ശതമാനം തീ അണച്ചു; ന്യൂയോര്‍ക്ക് അഗ്നിരക്ഷാസേനയുടെ സഹായം തേടി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ 95 ശതമാനം തീയും അണച്ചുവെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്. വിഷയത്തില്‍ ന്യൂയോര്‍ക്ക് അഗ്നിരക്ഷാസേനയുടെ സഹായം തേടിയതായും കലക്ടര്‍ അറിയിച്ചു. തീ അണച്ച സെക്ടര്‍ 6,7 മേഖലകളില്‍ രണ്ടു, മൂന്നു ഏക്കറുകളില്‍ വീണ്ടും തീ പിടിക്കാനുള്ള സാധ്യത കാണുന്നുണ്ട്. അവിടങ്ങളില്‍ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഉന്നതതല യോഗം ചേര്‍ന്ന് ഏതൊക്കെ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് വിശദമായി ചര്‍ച്ച നടത്തിയെന്നും കലക്ടര്‍ വ്യക്തമാക്കി.

Read More

പുക മൂടി പ്രദേശം; ബ്രഹ്മപുരത്ത് തീയണയ്ക്കാൻ വ്യോമസേനയുടെ സഹായം തേടിയേക്കും

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം നിയന്ത്രിക്കാൻ വ്യോമസേനയുടെ സഹായം തേടുന്ന കാര്യം ആലോചിക്കുന്നു. ഇന്ന് ഉച്ചയോടെ തീ നിയന്ത്രണ വിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുമെന്നു കലക്ടർ ഡോ. രേണുരാജ് അറിയിച്ചു. തീനാളങ്ങളുടെ ശക്തി കുറഞ്ഞെങ്കിലും പുക വമിക്കുന്നതു തുടരുകയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വഴി വ്യോമസേനയുമായി പ്രാഥമിക ചർച്ചകൾ നടത്തി. ബ്രഹ്മപുരത്തെ സ്ഥിതി ചർച്ച ചെയ്യാൻ വൈകിട്ട് മൂന്നിന് കലക്ടറേറ്റിൽ യോഗം ചേരും. വ്യാഴാഴ്ച വൈകിട്ട് നാലിനാണ് കുന്നുകൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്. പടർന്നു…

Read More

‘യാത്ര പോയത് ഔദ്യോഗികമായി അവധിയെടുത്തവർ’, താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ കളക്ടറുടെ റിപ്പോർട്ട്

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഉല്ലാസയാത്ര പോകാൻ കൂട്ട അവധിയെടുത്ത സംഭവത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി. ലാൻഡ് റവന്യു കമ്മീഷണർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഉല്ലാസ യാത്ര പോയ ജീവനക്കാർ ഔദ്യോഗികമായി അവധി എടുത്തവരാണെന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഉദ്യോഗസ്ഥരുടെ അവധി ഓഫീസിൽ എത്തിയ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും കണ്ടെത്തലുണ്ട്. റിപ്പോർട്ടിന് മേൽ നടപടി എടുക്കേണ്ടത് ലാൻഡ് റവന്യു കമ്മീഷണറാണ്.   കോന്നിയിലെ കൂട്ട അവധി വിവാദത്തിന്റെ പശ്ചാത്തലത്തിൽ റവന്യൂ ഓഫീസുകളിൽ ജീവനക്കാർക്ക് അവധി നൽകുന്നതിൽ മാർഗരേഖ…

Read More