
‘യാത്രയയപ്പ് യോഗത്തിൽ ദിവ്യ എത്തിയതിൽ കളക്ടർക്ക് പങ്ക്, നവീനെതിരേ മോശമായി സംസാരിച്ചപ്പോഴും തടഞ്ഞില്ല’; വി.ഡി സതീശൻ
എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കപ്പെടാതെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എത്തിയതിൽ കണ്ണൂർ ജില്ലാ കളക്ടർക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്ഷണിക്കപ്പെടാത്ത യോഗത്തിനെത്തിയ ദിവ്യയെ തടയേണ്ടിയിരുന്നത് കളക്ടറായിരുന്നുവെന്നും അദ്ദേഹം അത് ചെയ്തില്ലെന്നും സതീശൻ ആരോപിച്ചു. ‘ജില്ലാ കളക്ടർക്ക് ഇതിൽ പങ്കുണ്ട്. കാരണം അദ്ദേഹം നടത്തിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നുവരുമ്പോൾ ഇത് ഞങ്ങളുടെ പ്രാദേശികമായ പരിപാടിയാണെന്ന് പറയേണ്ട ഉത്തരവാദിത്തം അയാൾക്കുണ്ടായിരുന്നു. അടുത്തിരുന്ന് സ്ഥലംമാറ്റം കിട്ടി പോകുന്ന ഉദ്യോഗസ്ഥനെതിരേ…